പരീക്ഷ കഴിഞ്ഞോ? പുസ്തകങ്ങൾ വലിച്ചെറിയാതെ മറ്റൊരാൾക്ക് നൽകാം; ബെംഗളൂരുവിൽ വിദ്യാർഥികൾക്കായി പുസ്തക കൈമാറ്റത്തിന് പുതിയ തുടക്കം

ബെംഗളൂരു: പരീക്ഷകൾക്ക് ശേഷം കുട്ടികളുടെ പഴയ പാഠപുസ്തകങ്ങൾ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുന്ന രക്ഷിതാക്കൾക്കായി പുതിയ പരിഹാരമാർഗ്ഗവുമായി ‘സംറക്സ്’ (Sumrux) എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം. കുട്ടികളുടെ പുസ്തകങ്ങൾ വിൽക്കാനും കൈമാറാനും കടം നൽകാനുമായി സൗജന്യ ഓൺലൈൻ സേവനമാണ് ഇവർ ഒരുക്കുന്നത്. വിഭവങ്ങൾ പാഴാക്കാതെ പുനരുപയോഗം ഉറപ്പാക്കി പരിസ്ഥിതി സംരക്ഷിക്കുക എന്നതാണ് ഈ ഉദ്യമത്തിന് പിന്നിലെ ലക്ഷ്യം.

ബെംഗളൂരുവിലെ എല്ലാ വിദ്യാർത്ഥികളും പാഠപുസ്തകങ്ങൾ പുനരുപയോഗിക്കാൻ തയ്യാറായാൽ ബന്നാർഗട്ട നാഷണൽ പാർക്ക് നിറയ്ക്കാനാവശ്യമായ അത്രയും മരങ്ങൾ സംരക്ഷിക്കാൻ നമുക്ക് സാധിക്കുമെന്ന് സംറക്സ് സ്ഥാപക കൃപ ടി.എസ്. പറഞ്ഞു. www.sumrux.com എന്ന വെബ്‌സൈറ്റ് വഴി കേവലം ഒരു മിനിറ്റിനുള്ളിൽ പുസ്തകങ്ങൾ ലിസ്റ്റ് ചെയ്യാൻ സാധിക്കും. വിൽക്കാനോ ദാനം ചെയ്യാനോ താല്പര്യമുള്ള പുസ്തകങ്ങൾ സ്കൂൾ, ക്ലാസ്സ്, സിലബസ്, വിഷയം എന്നിവ തിരിച്ച് വെബ്‌സൈറ്റിൽ നൽകാം. വാങ്ങാൻ താല്പര്യമുള്ളവർക്ക് വെബ്‌സൈറ്റ് വഴി ഉടമയെ ബന്ധപ്പെട്ട് നേരിട്ട് പുസ്തകങ്ങൾ കൈപ്പറ്റാവുന്നതാണ്.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

വെബ്‌സൈറ്റ് പരിപാലനത്തിനായി മാത്രം 100 രൂപയ്ക്ക് വിൽക്കുന്ന പുസ്തകത്തിന് അഞ്ച് രൂപ വീതം വാങ്ങുന്നയാളിൽ നിന്നും നൽകുന്നയാളിൽ നിന്നും ഈടാക്കും. പാഠപുസ്തകങ്ങൾക്ക് പുറമെ കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ കൈമാറ്റത്തിനും ഈ പ്ലാറ്റ്‌ഫോം സൗകര്യമൊരുക്കുന്നുണ്ട്. ലോവർ ക്ലാസ്സുകളിലെ പുസ്തകങ്ങൾക്കാണ് നിലവിൽ കൂടുതൽ ആവശ്യക്കാരുള്ളതെന്ന് മുൻ മൈക്രോസോഫ്റ്റ് എഞ്ചിനീയർ കൂടിയായ കൃപ ചൂണ്ടിക്കാട്ടി.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

കൂടാതെ, ബെംഗളൂരുവിലെ അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ കേന്ദ്രീകരിച്ച് ‘ബുക്ക് സ്വാപ്പ്’ (Book Swap) ഇവന്റുകൾ സംഘടിപ്പിക്കാനും ഇവർ ലക്ഷ്യമിടുന്നു. അവധിക്കാലത്ത് കുട്ടികളെ കൂടി പങ്കാളികളാക്കി പുനരുപയോഗ സംസ്കാരം വളർത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. താല്പര്യമുള്ള അപ്പാർട്ട്മെന്റുകൾക്ക് ഈ പൈലറ്റ് പ്രോജക്റ്റിന്റെ ഭാഗമാകാമെന്നും കൃപ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
[masterslider id="10"]

Related posts