അഭിനയവും സ്റ്റേജ് ഷോകളും ഉപേക്ഷിക്കുന്നു; ഇനിയുള്ള അഞ്ചുവർഷം പാലക്കാടിനായി സമർപ്പിക്കും രമേഷ് പിഷാരടി

പാലക്കാട്: സിനിമയിൽ നിന്നും സ്റ്റേജ് ഷോകളിൽ നിന്നും താത്കാലികമായി വിട്ടുനിൽക്കാൻ തീരുമാനിച്ചതായി പാലക്കാട് മണ്ഡലത്തിലെ നിയുക്ത എംഎൽഎ രമേഷ് പിഷാരടി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാടും ഭാവി പദ്ധതികളും വ്യക്തമാക്കിയത്. വരാനിരിക്കുന്ന അഞ്ചുവർഷക്കാലം പൂർണ്ണമായും പാലക്കാട്ടെ ജനങ്ങൾക്കും മണ്ഡലത്തിന്റെ വികസനത്തിനുമായി മാറ്റിവയ്ക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ പ്രധാന ഉപജീവനമാർഗ്ഗമായിരുന്നു സിനിമാഭിനയമെന്നും എന്നാൽ ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനായി ഇത് ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അഭിനയം നിർത്തുമ്പോൾ സ്വാഭാവികമായും വരുമാനത്തിൽ കുറവുണ്ടാകുമെന്നും അത്തരമൊരു സാഹചര്യത്തിൽ ജീവിതരീതി ലളിതമാക്കി മുന്നോട്ട് പോകാനാണ് നിശ്ചയിച്ചിട്ടുള്ളതെന്നും പിഷാരടി കൂട്ടിച്ചേർത്തു. കലാരംഗത്തെ തിരക്കുകൾ ജനസേവനത്തിന് തടസ്സമാകരുത് എന്ന നിർബന്ധബുദ്ധിയാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു

പാലക്കാട്ടെ വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും മണ്ഡലത്തിലെ ഓരോ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്ന ഒരു ജനപ്രതിനിധിയായി താൻ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. രമേഷ് പിഷാരടിയുടെ ഈ വേറിട്ട തീരുമാനം രാഷ്ട്രീയ-സിനിമാ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
[masterslider id="10"]

Related posts