മദ്യം ഉപേക്ഷിച്ച് മണ്ഡ്യ സ്വദേശി; ആഘോഷിച്ചത് ഗ്രാമവാസികൾക്ക് മുഴുവൻ ഇത്തരത്തിൽ വെറൈറ്റി ആയി

ബെംഗളൂരു: ഒരു വ്യക്തി മദ്യപാനം ഉപേക്ഷിച്ചപ്പോള്‍ ആഘോഷം ഒരു ഗ്രാമം മുഴുവന്‍ ഏറ്റെടുത്തു.
കര്‍ണാടകയില്‍ മണ്ഡ്യയ്ക്കടുത്തുള്ള ബസരാലു ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ കിരണ്‍ മദ്യപാനം പൂര്‍ണ്ണമായി നിര്‍ത്തുകയും ആ സന്തോഷം ഗ്രാമത്തിലുള്ളവര്‍ക്ക് ബ്രോയിലര്‍ കോഴികളെ നല്‍കി ആഘോഷിക്കുകയും ചെയ്തു.

പുതിയ വസ്ത്രങ്ങള്‍ ധരിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ കിരണിന്റെ വീട്ടിലെത്തി ഇതൊരു ഉത്സവമോ വിവാഹമോ പോലെയോയാണ് ആഘോഷമാക്കി.

കിരണിനെ സംബന്ധിച്ച് മദ്യപാനം വര്‍ഷങ്ങളായി ഒരു ജീവിതശൈലിയായിരുന്നു. മദ്യം അദ്ദേഹത്തിന്റെ ജീവിതത്തിലെ ദൈനംദിന സാന്നിധ്യമായിരുന്നു. മദ്യം ഒരു വിനോദത്തില്‍ നിന്നും പതുക്കെ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പതിവ് കാര്യമായി മാറി. അദ്ദേഹത്തിന്റെ ദിവസങ്ങളും തീരുമാനങ്ങളുമെല്ലാം മദ്യത്തെ ആശ്രയിച്ചായിരുന്നു. ധാരാളം പണം മദ്യത്തിനായി ചെലവഴിച്ചു.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കിരണ്‍ മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ മാറ്റത്തെ കാരണം വ്യക്തമായി അറിയില്ല. ഒരു നിമിഷത്തെ ആത്മപരിശോധനയ്ക്ക് ശേഷമാണ് കിരണ്‍ ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് ഗ്രാമവാസികള്‍ പറയുന്നു. മദ്യം തന്റെ ജീവിതത്തെ നിയന്ത്രിക്കാന്‍ ഇനി ആഗ്രഹിക്കുന്നില്ലെന്ന് കിരണ്‍ തന്റെ അടുത്ത ആളുകളോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ആ തീരുമാനം പരസ്യമായി അടയാളപ്പെടുത്താന്‍ അദ്ദേഹം തീരുമാനിച്ചു എന്നതാണ് ഏറ്റവും പ്രധാനം. മദ്യം ഉപേക്ഷിക്കാനുള്ള തീരുമാനം അര്‍ത്ഥവത്തായ രീതിയില്‍ അംഗീകരിക്കാനും ആഘോഷിക്കാനും അദ്ദേഹം ആഗ്രഹിച്ചു. മദ്യപാനം നിര്‍ത്തിയപ്പോള്‍ ലാഭിച്ച പണം അദ്ദേഹം തന്റെ ഗ്രാമത്തിന്റെ സന്തോഷമാക്കി മാറ്റുകയായിരുന്നു.

ലളിതമായ ഒരു ആഘോഷം നടത്തുന്നതിന് രപകരം കിരണ്‍ കൂടുതല്‍ അസാധാരണമായ ഒരു മാര്‍ഗ്ഗം തന്റെ ആസക്തി ഉപേക്ഷിച്ച തീരുമാനം ഗ്രാമത്തിലുള്ളവരോട് പങ്കിടാനായി തിരഞ്ഞെടുത്തു. മദ്യത്തിനായി താന്‍ സാധാരണ ചെലവഴിക്കുന്ന പണം അദ്ദേഹം കണക്കുകൂട്ടി അത് മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ആഗ്രഹിച്ചു. അതിനായി ബസരാലു ഗ്രാമത്തിലെ ചില ഭാഗങ്ങളില്‍ പോയി വീടുതോറും കയറി കുടുംബങ്ങള്‍ക്ക് ബ്രോയിലര്‍ കോഴികളെ സമ്മാനമായി നല്‍കി.

  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം

ദാനധര്‍മ്മമല്ല മറിച്ച് സന്തോഷം പങ്കിടുക എന്നതാണ് കിരണ്‍ ഇതുവഴി ഉദ്ദേശിച്ചത്. ആളുകള്‍ക്ക് ഒരുമിച്ച് ആഘോഷിക്കാനുള്ള അവസരമാക്കി ഇതിനെ അദ്ദേഹം മാറ്റി. ഇതോടൊപ്പം തന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് കിരണ്‍ പുതുവസ്ത്രങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തു. ഈ പ്രവൃത്തി ഗ്രാമത്തിലുടീനളം ചര്‍ച്ചയായി. മദ്യം ഉപേക്ഷിക്കുന്നത് പരസ്യമായി ആഘോഷിക്കുന്ന ഒരാളെ കാണുന്നത് അപൂര്‍വമാണെന്ന് ഗ്രാമവാസികള്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts