തമിഴ്നാട്ടിൽ സർക്കാർ ബസുകൾ നേർക്കു നേരെ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. 20ലേറെ പേർക്ക് പരിക്ക്. ശിവഗംഗ ജില്ലയിലെ പിള്ളയാർപട്ടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള കുമ്മൻഗുഡിയിലാണ് സംഭവം. തിരുപ്പൂരിൽ നിന്ന് കാരൈക്കുടിയിലേക്ക് പോകുകയായിരുന്ന ബസ് മധുരയിലേക്ക് പോകുകയായിരുന്ന മറ്റൊരു പാസഞ്ചർ ബസുമായി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ നിരവധി യാത്രക്കാർ ബസുകൾക്കുള്ളിൽ കുടുങ്ങി. പ്രദേശവാസികളും മറ്റ് യാത്രക്കാരും ചേർന്നാണ് അവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടകാരണത്തെക്കുറിച്ചും ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ അവസ്ഥയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാരിൽ…
Read MoreDay: 30 November 2025
കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം
ബെംഗളൂരു : മൈസൂരുവിലെ ഹുൻസൂരിൽ കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. ഹരവേ കല്ലഹള്ളി സ്വദേശി മാധവ് (56) ആണ് മരിച്ചത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ തേനീച്ചകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാധവിനെ ഹുൻസൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധചികിത്സയ്ക്കായി മൈസൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പക്ഷേ, ചികിത്സയ്ക്കിടെ മരിച്ചു. മാധവിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
Read Moreബെംഗളൂരുവിൽ കൊടും തണുപ്പ്!
ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ പതിവിൽനിന്ന് ഭിന്നമായി ഇത്തവണ കൊടുംതണുപ്പെത്തി. ഏതാനും ദിവസമായി പകൽസമയംപോലും നഗരം തണുത്തുവിറയ്ക്കുകയാണ്. താപനില 14.7 ഡിഗ്രി സെൽഷ്യസ്‌വരെ താഴ്ന്നു. യെലഹങ്കയിലാണ് ഈ താപനില രേഖപ്പെടുത്തിയത്. രാവിലെ പലയിടങ്ങളും മൂടൽമഞ്ഞ് മൂടിയനിലയിലാണ്. വാഹനങ്ങൾക്ക് ലൈറ്റിട്ട് സഞ്ചരിക്കേണ്ടിവരുന്നു. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ആളുകൾ പുറത്തിറങ്ങുന്നത്. ഡിസംബർ എത്തുംമുൻപേ ഇത്ര തണുപ്പ് അനുഭവപ്പെടുന്നത് നഗരത്തിന്റെ പഴയകാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് പഴമക്കാർ പറയുന്നു.
Read Moreബന്ദിപ്പുരിൽ ഒരു കടുവയെക്കൂടി പിടികൂടി; ഒരുമാസത്തിനിടെ പിടികൂടിയത് 11 കടുവകളെ
ബെംഗളൂരു : വന്യമൃഗാക്രമണം രൂക്ഷമായ ബന്ദിപ്പുർ മേഖലയിൽ ഒരു കടുവയെക്കൂടി വനംവകുപ്പ് പിടികൂടി. ചൊവ്വാഴ്ച രാവിലെ ആറുവയസ്സുള്ള ആൺകടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൂടൊരുക്കി പിടികൂടിയത്. മേഖലയിൽ ഒന്നരമാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലുപേരാണ്. ഇതോടെയാണ് കടുവകൾക്കായുള്ള തിരച്ചിൽ വനംവകുപ്പ് ആരംഭിച്ചത്. കടുവകൾ വ്യാപകമായി കന്നുകാലികളെ കൊന്നൊടുക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിരുന്നു. ഇതോടെ ഒരുമാസത്തിനിടെ ബന്ദിപ്പുർ മേഖലയിൽനിന്ന് 11 കടുവകളെയാണ് വനംവകുപ്പ് പിടികൂടിയത്. വരുംദിവസങ്ങളിലും തിരച്ചിൽ തുടരുമെന്ന് മൈസൂരു ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കെ. പരമേശ അറിയിച്ചു.
Read Moreദസറ ‘കടുവ’ ഡ്രോൺ ഷോ ലോക റെക്കോഡിൽ ഇടംനേടി
ബെംഗളൂരു: ആകാശവിസ്മയം തീർത്ത കടുവയുടെ ദൃശ്യം -ദസറയുടെ ഡ്രോൺ ഷോ ലോക ഗിന്നസ് ബുക്ക് ഓഫ് റെക്കോഡിൽ ഇടംനേടി. 2025-ലെ ആഘോഷങ്ങളുടെ ഭാഗമായിനടന്ന ഡ്രോൺഷോയാണ് ഗിന്നസ് റെക്കോഡിട്ടത്. ‘ഇന്ത്യയിലെ കർണാടകയിലെ മൈസൂരുവിൽ രാത്രി ആകാശത്ത് 2983 ഡ്രോണുകൾ ഉപയോഗിച്ചാണ് ഒരു കടുവയുടെ അവിശ്വസനീയമായ ചിത്രം രൂപപ്പെടുത്തിയത്. അതിനാലാണ് അംഗീകാരം’ -റെക്കോഡ് ബുക്കിൽ രേഖപ്പെടുത്തി. 3000 ഡ്രോണുകൾ ഉപയോഗിച്ചാണ് ദൃശ്യവത്കരിച്ചതെന്ന് ചാമുണ്ഡേശ്വരി ഇലക്‌ട്രിസിറ്റി സപ്ലൈ കോർപ്പറേഷൻ (സിഇഎസ്‌സി) മാനേജിങ് ഡയറക്ടർ കെ.എം. മുനിഗോപാൽ രാജു അറിയിച്ചു.
Read Moreവിധവയായ യുവതിയുമായി പ്രണയം; കാമുകിയുടെ ബന്ധുക്കൾ യുവാവിനെ അടിച്ചുകൊന്നു
ബെംഗളൂരു : വിധവയായ യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ അടിച്ചുകൊന്നു. ബെംഗളൂരുവിൽ മുത്ത്യാലമ്മനഗറിൽ താമസിച്ചിരുന്ന നരസിംഹരാജയെയാണ് കാമുകിയുടെ അച്ഛനും സഹോദരന്മാരും ചേർന്ന് കൊലപ്പെടുത്തിയത്. രണ്ടര വർഷം മുൻപ് ഭർത്താവ് മരിച്ചുപോയ ലക്ഷ്മിയുമായി നരസിംഹരാജ പ്രണയത്തിലായിരുന്നു. ഇയാൾ തനിച്ചു താമസിക്കുന്ന വീട്ടിൽ ലക്ഷ്മി സ്ഥിരമായി വരാറുണ്ടായിരുന്നു. കഴിഞ്ഞദിവസം ലക്ഷ്മി ഇവിടെ എത്തിയതിന് പിന്നാലെ അച്ഛനും സഹോദരങ്ങളും എത്തി. ഇവർ വീടിനുള്ളിൽ കയറി നരസിംഹരാജയെ പുറത്തേക്ക് വലിച്ചിറക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. അവശനായ വീണ ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. നരസിംഹരാജയുടെ കുടുംബത്തിന്റെ പരാതിയെത്തുടർന്ന് കേസെടുത്ത പോലീസ് ഒളിവിൽ…
Read Moreഅശാസ്ത്രീയ ഭ്രൂണഹത്യ നടത്തിയത് ഗർഭസ്ഥ ശിശുവിന് 3 മാസം വളർച്ചയിൽ ഡോക്ടറുടെ മാര്‍ഗനിര്‍ദേശം ഇല്ലാതെ; രാഹുലിന് കുരുക്കായി മൊഴി
തിരുവനന്തപുരം: ഡോക്ടറുടെ മാര്‍ഗനിര്‍ദേശം ഇല്ലാതെ കഴിച്ചാല്‍ ജീവന്‍ പോലും അപകടത്തിലാക്കാവുന്ന മരുന്നുകളാണ് രാഹുൽ മാങ്കൂട്ടത്തിൽ തനിക്കു നൽകിയതെന്ന് യുവതിയുടെ മൊഴി. ഏഴാഴ്ച വരെ കഴിക്കാവുന്ന മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്‍റെ സുഹൃത്ത് ജോബി യുവതിയ്ക്ക് നൽകിയത്. ട്യൂബല്‍ പ്രഗ്നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതി പൊലീസിനു മൊഴി നല്‍കി. മരുന്നു കഴിച്ചതിനു പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്കുണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും തേടി. ഇതിന്‍റെ മെഡിക്കല്‍ രേഖകളും യുവതി പൊലീസിനു കൈമാറി. രാഹുലിന്റെ നിർബന്ധ പ്രകാരം…
Read Moreസെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ചോദിച്ചത് ഇഷ്ടപ്പെട്ടില്ല യുവതിക്ക് പിജി നടത്തിപ്പുകാരിയുടെ ക്രൂര മർദ്ദനം
വനിതാ പേയിംഗ് ഗസ്റ്റ് (പിജി) സ്ഥാപനത്തിൽ സ്ത്രീ ആക്രമിക്കപ്പെടുന്ന വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറൽ. നോയിഡയിലെ സെക്ടർ-62 ഏരിയയിലെ രാജ് ഹോംസ് പിജിയിൽ നിന്നാണ് താമസക്കാരിയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തത്. വാസസ്ഥലത്തിന് പുറത്ത് നിൽക്കുന്ന ഒരാൾ റെക്കോർഡ് ചെയ്ത വീഡിയോ ദൃശ്യം പോലീസ് നടപടിക്ക് കാരണമായി മാറി. ആക്രമിക്കപ്പെട്ട സ്ത്രീയുടെ ബന്ധുവെന്ന് കരുതപ്പെടുന്ന ഒരാൾ പകർത്തിയ വീഡിയോയിൽ, പേയിംഗ് ഗസ്റ്റ് താമസസ്ഥലത്തിന്റെ അടച്ചിട്ട ഗേറ്റിന് പിന്നിൽ ഒരു വനിതാ പിജി ഓപ്പറേറ്റർ താമസക്കാരിയെ ആക്രമിക്കുന്നത് കാണാം.…
Read Moreമദ്യം ഉപേക്ഷിച്ച് മണ്ഡ്യ സ്വദേശി; ആഘോഷിച്ചത് ഗ്രാമവാസികൾക്ക് മുഴുവൻ ഇത്തരത്തിൽ വെറൈറ്റി ആയി
ബെംഗളൂരു: ഒരു വ്യക്തി മദ്യപാനം ഉപേക്ഷിച്ചപ്പോള്‍ ആഘോഷം ഒരു ഗ്രാമം മുഴുവന്‍ ഏറ്റെടുത്തു. കര്‍ണാടകയില്‍ മണ്ഡ്യയ്ക്കടുത്തുള്ള ബസരാലു ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ കിരണ്‍ മദ്യപാനം പൂര്‍ണ്ണമായി നിര്‍ത്തുകയും ആ സന്തോഷം ഗ്രാമത്തിലുള്ളവര്‍ക്ക് ബ്രോയിലര്‍ കോഴികളെ നല്‍കി ആഘോഷിക്കുകയും ചെയ്തു. പുതിയ വസ്ത്രങ്ങള്‍ ധരിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ കിരണിന്റെ വീട്ടിലെത്തി ഇതൊരു ഉത്സവമോ വിവാഹമോ പോലെയോയാണ് ആഘോഷമാക്കി. കിരണിനെ സംബന്ധിച്ച് മദ്യപാനം വര്‍ഷങ്ങളായി ഒരു ജീവിതശൈലിയായിരുന്നു. മദ്യം അദ്ദേഹത്തിന്റെ ജീവിതത്തിലെ ദൈനംദിന സാന്നിധ്യമായിരുന്നു. മദ്യം ഒരു വിനോദത്തില്‍ നിന്നും പതുക്കെ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പതിവ്…
Read Moreമൃദുല വാര്യരുടെ മകൾ മൈത്രേയിയുടെ ആദ്യ ഭക്തിഗാനം;സംഗീതം ബെംഗളൂരു മലയാളിയായ രഞ്ജിത് രാമൻ
മലയാളികളുടെ പ്രിയപ്പെട്ട ഗായികയും മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാര ജേതാവും ആയ മൃദുല വാര്യരുടെ മകൾ മൈത്രേയിയുടെ ആദ്യ ഭക്തിഗാനം ‘ആനന്ദപ്പമ്പ’ ഈ വൃശ്ചികം ഒന്നിന് പുറത്തിറങ്ങി. ബംഗളുരു മലയാളികൾക്കിടയിൽ സുപരിചിതനായ സംഗീത സംവിധായകൻ രഞ്ജിത്ത് രാമന്റേതാണ് വരികളും സംഗീതവും. സംവിധാനം നിർവഹിച്ചിരിയ്ക്കുന്നത് വിനോദ് മാരാർ ആണ്. Melodious Heartzz എന്ന channel ആണ് പാട്ട് നിർമ്മിച്ച് പുറത്തിറക്കിയിരിക്കുന്നത്. Adv നിമ്മി ദാമോദരൻ ബംഗളുരു, രാജ PM എന്നിവർ സഹനിർമ്മാണവും നടത്തിയിരിയ്ക്കുന്നു.
Read More