വിധവയായ യുവതിയുമായി പ്രണയം; കാമുകിയുടെ ബന്ധുക്കൾ യുവാവിനെ അടിച്ചുകൊന്നു

ബെംഗളൂരു : വിധവയായ യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ അടിച്ചുകൊന്നു. ബെംഗളൂരുവിൽ മുത്ത്യാലമ്മനഗറിൽ താമസിച്ചിരുന്ന നരസിംഹരാജയെയാണ് കാമുകിയുടെ അച്ഛനും സഹോദരന്മാരും ചേർന്ന് കൊലപ്പെടുത്തിയത്.

രണ്ടര വർഷം മുൻപ് ഭർത്താവ് മരിച്ചുപോയ ലക്ഷ്മിയുമായി നരസിംഹരാജ പ്രണയത്തിലായിരുന്നു. ഇയാൾ തനിച്ചു താമസിക്കുന്ന വീട്ടിൽ ലക്ഷ്മി സ്ഥിരമായി വരാറുണ്ടായിരുന്നു.

  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ

കഴിഞ്ഞദിവസം ലക്ഷ്മി ഇവിടെ എത്തിയതിന് പിന്നാലെ അച്ഛനും സഹോദരങ്ങളും എത്തി. ഇവർ വീടിനുള്ളിൽ കയറി നരസിംഹരാജയെ പുറത്തേക്ക് വലിച്ചിറക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.

അവശനായ വീണ ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. നരസിംഹരാജയുടെ കുടുംബത്തിന്റെ പരാതിയെത്തുടർന്ന് കേസെടുത്ത പോലീസ് ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts