ബന്ദിപ്പുരിൽ ഒരു കടുവയെക്കൂടി പിടികൂടി; ഒരുമാസത്തിനിടെ പിടികൂടിയത് 11 കടുവകളെ

ബെംഗളൂരു : വന്യമൃഗാക്രമണം രൂക്ഷമായ ബന്ദിപ്പുർ മേഖലയിൽ ഒരു കടുവയെക്കൂടി വനംവകുപ്പ് പിടികൂടി. ചൊവ്വാഴ്ച രാവിലെ ആറുവയസ്സുള്ള ആൺകടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൂടൊരുക്കി പിടികൂടിയത്.

മേഖലയിൽ ഒന്നരമാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലുപേരാണ്. ഇതോടെയാണ് കടുവകൾക്കായുള്ള തിരച്ചിൽ വനംവകുപ്പ് ആരംഭിച്ചത്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

കടുവകൾ വ്യാപകമായി കന്നുകാലികളെ കൊന്നൊടുക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിരുന്നു. ഇതോടെ ഒരുമാസത്തിനിടെ ബന്ദിപ്പുർ മേഖലയിൽനിന്ന് 11 കടുവകളെയാണ് വനംവകുപ്പ് പിടികൂടിയത്.

വരുംദിവസങ്ങളിലും തിരച്ചിൽ തുടരുമെന്ന് മൈസൂരു ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കെ. പരമേശ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts