സ്ത്രീകൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി: മൂന്ന് സ്ത്രീകൾ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലും ദാരുണമായ വാഹനാപകടം. ജംഗ്ഷനിൽ ജനക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി മൂന്ന് സ്ത്രീകൾ മരിച്ചു. ഇതുകൂടാതെ ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേൽക്കുകയും മറ്റ് രണ്ട് പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു.

കീഴുപുതുപട്ടിക്ക് സമീപമുള്ള ജംഗ്ഷനിൽ ഇന്ന് പുലർച്ചെ ഒരു കൂട്ടം സ്ത്രീകൾ ബസ് കാത്തുനിൽക്കുകയായിരുന്നു. ഈ സമയം പുതുച്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ അമിതവേഗതയിൽ വന്ന് ഇടിക്കുകയായിരുന്നു.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

ഇതേത്തുടർന്ന് ഈ സംഘത്തിൽ മൂന്ന് സ്ത്രീകൾ മരിച്ചതായി പോലീസ് അറിയിച്ചു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുശോചനം അറിയിച്ചു. കൂടാതെ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവർക്ക് ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
[masterslider id="10"]

Related posts