മാട്രിമോണിയൽ ആപ്പിൽ വീഡിയോ കോളിനിടെ യുവതി വസ്ത്രമഴിച്ചു ; 40 കാരന് നഷ്ടമായത് ഒരു കോടി

ബെംഗളൂരു: യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയിലെ സോഫ്റ്റ്‌വെയർ എൻജിനീയറെ വഞ്ചിച്ച് യുവതി 1.1 കോടി രൂപ തട്ടിയെടുത്തതായി പരാതി. മാട്രിമോണിയൽ ആപ്പ് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകിയ യുവതിയാണ് തട്ടിപ്പിന് ഇരയാക്കിയതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ ഐടി ആക്ട് പ്രകാരം കേസെടുത്തതായും പ്രതിയെ പിടികൂടുന്നതിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ജോലിയുടെ ഭാഗമായി യുകെയിൽ നിന്ന് ബംഗളൂരുവിൽ എത്തിയ യുവാവാണ് തട്ടിപ്പിന് ഇരയായത്. മാട്രിമോണിയിൽ ആപ്പിൽ രജിസ്റ്റർ ചെയ്ത യുവാവുമായി സൗഹൃദം സ്ഥാപിച്ചാണ് യുവതി തട്ടിപ്പിന് ഇരയാക്കിയത്. മാട്രിമോണിയൽ ആപ്പിൽ വ്യാജ…

Read More

നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ വധഭീഷണി ; പരാതിയുമായി നടൻ 

കൊച്ചി: സൈബർ ആക്രമണത്തിൽ കാക്കനാട് പോലീസിൽ പരാതി നൽകി നടൻ സുരാജ് വെഞ്ഞാറമൂട്. ഫോണിൽ വിളിച്ചു വധഭീഷണി മുഴക്കിയെന്നാണു നടന്റെ പരാതി. വാട്സാപ്പിലും ഭീഷണി സന്ദേശം അയക്കുന്നതായി പരാതിയിൽ പറയുന്നു. മണിപ്പൂർ സംഭവത്തിൽ താൻ പ്രതികരിച്ചത് എന്തുകൊണ്ട് ആലുവയിലെ അ‍ഞ്ചുവയസ്സുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്നു ചോദിച്ചാണു സൈബർ ആക്രമണമെന്നാണു പരാതി.  മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ സുരാജ് ഫെയ്സ്ബുക്കിൽ രൂക്ഷ പ്രതികരണം നടത്തി. മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ടു തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ ഇതായിരുന്നു ഫെയ്സ്ബുക്കിൽ സുരാജ്…

Read More

സ്വകാര്യ ട്രസ്റ്റിന്റെ തട്ടിപ്പ് ;മലയാളി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു 

ബെംഗളൂരു : കോന്നിയില്‍ നഴ്സിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്ക്കൽ സ്വദേശിനി അതുല്യയെയാണ് കഴിഞ്ഞ ദിവസം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നഴ്സിങ് പഠന മേഖലയിലെ തട്ടിപ്പിന് ഇരയായതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സ്വകാര്യ ട്രസ്റ്റ്‌ വഴിയായിരുന്നു അതുല്യ നഴ്സിംഗ് പ്രവേശനം നേടിയത്. തട്ടിപ്പിനിരയായി പഠനം മുടങ്ങുമെന്ന് മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് കുടുംബം പറയുന്നത്. കഴിഞ്ഞ വർഷമായിരുന്നു അതുല്യ ബെംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്തോടെയാണ് നഴ്‌സിങ് അഡ്മിഷൻ നേടിയത്. ഒരുവർഷത്തെ പഠനത്തിന് ശേഷം അതുല്യ അടുത്തിടെ…

Read More

അധ്യാപക പരിശീലനവും മിഷൻ പുന:സംഘാടനവും നടന്നു 

ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്ററിൻ്റെ പ്രാഥമിക അധ്യാപക പരിശീലനവും മിഷൻ പുന:സംഘാടനവും നടത്തി. അൻപതോളം അധ്യാപകർ പങ്കെടുത്ത പരിശീലനം ബെംഗളൂരു നോർത്ത് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ജെയ്ജോ ജോസഫ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഭാഷാധ്യാപനായ സതീഷ് കുമാർ നിരീക്ഷകനായിരുന്നു. കർണ്ണാടക ചാപ്റ്റർ പ്രസിഡൻ്റ് കെ. ദാമോദരൻ അധ്യക്ഷം വഹിച്ചു. സെക്രട്ടറി ടോമി ആലുങ്കൽ, ഫിനാൻസ് സെക്രട്ടറി ജിസ്സോ ജോസ്, സ്വർഗ്ഗറാണി ഫെറോന പള്ളി വികാരി ഫാദർ. ബിബിൻ അഞ്ചെബിൽ, സിസ്റ്റർ ഇമ്മാക്കുലേറ്റ്, സിസ്റ്റർ ടാനിയ, ജോമി തെങ്ങനാട്ട് എന്നിവർ സംസാരിച്ചു. സതീഷ്…

Read More

കലാ ബെംഗളൂരുവിന് പുതിയ ഭാരവാഹികൾ

ബെംഗളൂരു: നഗരത്തിലെ പ്രമുഖ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ കല വെൽഫയർ അസോസിയേഷൻ പൊതു സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. രാവിലെ നടന്ന പ്രതിനിധി സമ്മേളനം സിപിഐഎം മുൻ കർണാടക സംസ്ഥാന സെക്രട്ടറി വി ജെ കെ നായർ ഉദ്ഘാടനം ചെയ്തു. കലയുടെ തിരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളാണ് പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തത്. തുടർന്ന് വൈകുന്നേരം 4 മണിക്ക് നടന്ന പൊതു സമ്മേളനം കല്യാശ്ശേരിയുടെ എം എൽ എ, എം വിജിൻ ഉദ്ഘാടനം ചെയ്തു. 2023 സെപ്റ്റംബർ 24 നു നടക്കുന്ന കലയുടെ ഓണോത്സവത്തിന്റെ പ്രചരണ പരിപാടിയുടെ…

Read More

കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണ് കുടക് സ്വദേശി മരിച്ചു 

കണ്ണൂർ : നടുവിൽ പഞ്ചായത്തിലെ കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കുടക് സ്വദേശി റഷീദ് (36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടു കൂടിയാണ് അപകടം നടന്നതെന്നാണ് സൂചന. എന്നാൽ ഇന്ന് രാവിലെയാണ് വിവരം പുറത്തറിയുന്നത്.

Read More

നീന്തുന്നതിനിടെ കായലിൽ മുങ്ങി പോയ യുവാക്കളുടെ മൃതദേഹം കണ്ടെത്തി  

ബെംഗളൂരു: പഡ്പു ആലപെ തടാകത്തിൽ ഞായറാഴ്ച വൈകുന്നേരം നീന്താൻ ഇറങ്ങി മുങ്ങിപ്പോയ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. നഗര പരിസര നിവാസികളായ എ.എൻ.വരുൺ(26),കെ.വീക്ഷിത്(26) എന്നിവരാണ് മരിച്ചത്. ഇവർ ഉൾപ്പെടെ ആറ് യുവാക്കളാണ് തടാകത്തിൽ ഇറങ്ങിയത്. അപ്രതീക്ഷിത ആഴമുള്ളതിനാൽ ആറു പേരും മുങ്ങിപ്പോവുകയായിരുന്നു. നാലുപേർ അവശനിലയിൽ നീന്തിക്കയറി. പരിസരവാസികൾ അറിയിച്ച് എത്തിയ പോലീസും അഗ്നിശമന സേനയും നടത്തിയ തിരച്ചലിനൊടുവിലാണ് ജഡങ്ങൾ കിട്ടിയത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

Read More

യാത്രക്കാരന്റെ ബാഗിൽനിന്ന് 1500 രൂപ മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു : യാത്രക്കാരന്റെ ബാഗിൽനിന്ന് 1500 രൂപ മോഷ്ടിച്ച വിമാനക്കമ്പനി ജീവനക്കാരൻ ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ. ചിക്കബെല്ലാപുര സ്വദേശിയായ വേണുഗോപാലിനെയാണ് വിമാനത്താവളം പോലീസ് അറസ്റ്റുചെയ്തത്. സ്വകാര്യ വിമാനക്കമ്പനിയുടെ വീൽച്ചെയർ അസിസ്റ്റന്റായി ജോലിചെയ്തുവരുകയായിരുന്നു ഇയാൾ. ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിനുള്ളിൽ വീൽച്ചെയർ ആവശ്യപ്പെട്ടിരുന്നു. വീൽച്ചെയറുമായി എത്തിയത് വേണുഗോപാലാണ്. തുടർന്ന് യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ബാഗ് ഇയാൾ വാങ്ങുകയും ഇതിലുണ്ടായിരുന്ന 1500 രൂപ മോഷ്ടിക്കുകയും ചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനിടെ ഇത് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പ്പെടുകയായിരുന്നു. ഇവരാണ് ഇയാളെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.

Read More

മണിപ്പൂരിലേത് ഒറ്റപ്പെട്ട സംഭവം അല്ലെന്ന് സുപ്രീം കോടതി 

ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി കൂട്ടബലാത്സംഗം നടത്തിയത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് സുപ്രീം കോടതി. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായായിരുന്നു സ്ത്രീകൾ ഹർജി സമർപ്പിച്ചത്. പൊതുസമൂഹം തങ്ങളെ തിരിച്ചറിയാനുള്ള സാധ്യത തടയണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കാലാപം ആരംഭിച്ച ശേഷം പ്രചരിപ്പിച്ച വീഡിയോ മാത്രമല്ല സ്ത്രീകൾക്കെതിരെ അക്രമത്തിൽ ഏർപ്പെടുന്നതായും സമാന രീതിയിലുള്ള നിരവധി സംഭവങ്ങൾ നടന്നതായി ആഭ്യന്തര സെക്രട്ടറിയുടെ…

Read More

പഠനസഹായമൊരുക്കി കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്

ബെംഗളൂരു: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകി. ഇന്ദിരാനഗർ ജീവൻബിമാനഗറിലെ കാരുണ്യ ഹാളിൽ നടന്ന ചടങ്ങിൽ പൈ ഇന്റർനാഷണൽ ഇലക്ട്രോണിക്സ് മാനേജിംഗ് ഡയറക്ടർ രാജ്‌കുമാർപൈ, ഫൈനാൻസ് ഡയറക്ടർ മീന രാജ്‌കുമാർ പൈ എന്നിവർ മുഖ്യാതിഥികളായി. കാരുണ്യ എ.ഗോപിനാഥ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്ക് ചെക്കുകളുടെ വിതരണം നിർവഹിച്ച് രാജ്‌കുമാർ പൈ,മീന രാജ്‌കുമാർ പൈ,രവി ദാസ് കെ.പി,ജനാർദനൻ.എം,പ്രദീപ് എന്നിവർ സംസാരിച്ചു. മുന്നൂറോളം വിദ്യാർത്ഥികൾക്കാണ് കാരുണ്യ പഠന സഹായം നൽകുന്നത്. പൈ ഫൗണ്ടേഷൻ നൽകി വരുന്ന നോട്ടുപുസ്‌തകങ്ങളും വിദ്യാർത്ഥികൾക്ക് വിതരണം…

Read More
Click Here to Follow Us