അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ മോഷണത്തിനിറങ്ങിയ മകൻ അറസ്റ്റിൽ 

ബെംഗളൂരു : അമ്മയുടെ കാൻസർ ചികിത്സക്ക് പണം കണ്ടെത്താൻ മോഷണത്തിനിറങ്ങിയ മകൻ അറസ്റ്റിൽ. കനറാ ബാങ്കിന്റെ എടിഎം കുത്തി തുറക്കാനുള്ള ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പോലീസ് പിടികൂടിയത്. അമ്മയുടെ കാൻസർ ചികിൽസയ്ക്കായി പണം ഇല്ലാത്തതിനാലാണ് എ.ടി.എം കുത്തിത്തുറന്നതെന്നും അറസ്റ്റിൽ പശ്ചാത്താപമില്ലെന്നും പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞു. ശുഭം എന്ന യുവാവാണ്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ എ.ടി.എം തകർത്തത്. തുടർന്ന് ബെംഗളൂരുവിലെ കാനറ ബാങ്കിന്റെ കൺട്രോൾ റൂം കാൺപൂർ പോലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ നവാബ്ഗഞ്ച് പോലീസ് സ്ഥലത്തെത്തി സുഭമിനെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം…

Read More

യാത്രക്കാരന്റെ ബാഗിൽനിന്ന് 1500 രൂപ മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു : യാത്രക്കാരന്റെ ബാഗിൽനിന്ന് 1500 രൂപ മോഷ്ടിച്ച വിമാനക്കമ്പനി ജീവനക്കാരൻ ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ. ചിക്കബെല്ലാപുര സ്വദേശിയായ വേണുഗോപാലിനെയാണ് വിമാനത്താവളം പോലീസ് അറസ്റ്റുചെയ്തത്. സ്വകാര്യ വിമാനക്കമ്പനിയുടെ വീൽച്ചെയർ അസിസ്റ്റന്റായി ജോലിചെയ്തുവരുകയായിരുന്നു ഇയാൾ. ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിനുള്ളിൽ വീൽച്ചെയർ ആവശ്യപ്പെട്ടിരുന്നു. വീൽച്ചെയറുമായി എത്തിയത് വേണുഗോപാലാണ്. തുടർന്ന് യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ബാഗ് ഇയാൾ വാങ്ങുകയും ഇതിലുണ്ടായിരുന്ന 1500 രൂപ മോഷ്ടിക്കുകയും ചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനിടെ ഇത് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പ്പെടുകയായിരുന്നു. ഇവരാണ് ഇയാളെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.

Read More
Click Here to Follow Us