ഭാര്യയുടെ ആഡംബര ജീവിതത്തിൽ പൊറുതിമുട്ടി യുവാവ്; ജോലി രാജിവെച്ച് മോഷണത്തിനിറങ്ങി പൊലീസ് പിടിയിൽ

ജയ്പൂർ: ഭാര്യയുടെ ആഡംബര ജീവിതത്താൽ സഹികെട്ട് ഒടുവിൽ മോഷണത്തിനിറങ്ങി യുവാവ്. രാജാംവരാംഗഡ് സ്വദേശി തരുണാണ് പിടിയിലായത്. ജയ്പൂരിലാണ് സംഭവം. ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിയായ യുവാവാണ് വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ജോലി ഉപേക്ഷിച്ച് മോഷണത്തിലേക്ക് ഇറങ്ങിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഒരുമാസം മുൻപായിരുന്നു തരുണിൻ്റെ വിവാഹം. വിവാഹശേഷം ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം തരുണിന് തൻ്റെ ജോലിയിൽനിന്ന് ലഭിച്ചിരുന്നില്ല. ആഹാരം,വസ്ത്രം, സൗന്ദര്യവർധക വസ്തുക്കൾ, വാഹനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നുവേണ്ട എല്ലാം ഉയർന്ന നിലവാരമുള്ള ബ്രാൻഡുകൾ മാത്രമാണ് ഇയാളുടെ ഭാര്യ ഉപയോഗിച്ചിരുന്നത്. ഭാര്യയുടെ ആവശ്യങ്ങൾ നടത്തികൊണ്ടുക്കുന്നതിനായി യുവാവ്…

Read More

വിമാനത്താവളത്തിൽ മോഷണം നടത്തി; ഇന്ത്യക്കാരിക്ക് സിംഗപ്പൂരിൽ തടവുശിക്ഷ

ന്യൂഡൽഹി: സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലെ കടകളിൽ നിന്ന് മോഷണം നടത്തിയതിന് പിടിക്കപ്പെട്ട രണ്ട് ഇന്ത്യക്കാരിൽ ഒരാളെ എട്ട് ദിവസം തടവിന് ശിക്ഷിച്ചു, മറ്റൊരാൾക്ക് പിഴ ശിക്ഷയും വിധിച്ചു.

Read More

മോഷണം തൊഴിലാക്കുന്നത് ശരിയാണോയെന്ന് പൊലീസ്; മൂന്ന് ഭാര്യമാരെയും ഒൻപത് മക്കളെയും സംരക്ഷിക്കാനെന്ന് മറുപടി, പ്രതി പിടിയിൽ

ബംഗളൂരു: തൻ്റെ മൂന്ന് ഭാര്യമാരെയും, ഒൻപത് മക്കളെയും സംരക്ഷിക്കുന്നതിനായി മോഷണം തൊഴിലാക്കി മാറ്റിയ 36കാരനെ അറസ്റ്റ് ചെയ്‌ത്‌ ബെംഗളൂരു പൊലീസ്. ബാബാജാൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 188 ഗ്രാം സ്വർണാഭരണങ്ങളും 550 ഗ്രാം വെള്ളിയാഭരണങ്ങളും 1500 രൂപയും പൊലീസ് കണ്ടെടുത്തു. മോഷണം തൊഴിലാക്കി മാറ്റുന്നത് ശരിയായ കാര്യമാണോ എന്ന പൊലീസിൻ്റെ ചോദ്യത്തിന് കുടുംബം പോറ്റാനായാണ് മോഷണം നടത്തുന്നതെന്നായിരുന്നു മറുപടി. മൂന്ന് ഭാര്യമാരെയും ഒൻപത് മക്കളെയും താൻ നന്നായി നോക്കുന്നുണ്ടെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാളെ പിടികൂടിയതിന് പിന്നാലെ എട്ടു മോഷണക്കേസുകളാണ് പൊലീസ് തീർപ്പാക്കിയത്.

Read More

വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ കെട്ടിയിട്ട് കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു : നഗരത്തിലെ വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ കെട്ടിയിട്ട ശേഷം കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി കുമാർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് രാജരാജേശ്വരിനഗർ സ്വദേശിനി ഗൗരമ്മയുടെ വീട്ടിലാണ് കുമാർ സുഹൃത്തിന്റെ സഹായത്തോടെ അതിക്രമിച്ചുകയറിയത്. കൊച്ചുമക്കളെ ട്യൂഷന് കൊണ്ടുവിട്ട ശേഷം വൈകീട്ട് നാലരയോടെ ഗൗരമ്മ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് കുമാറും സുഹൃത്തും വീട്ടിൽ പ്രവേശിച്ചത്. തുടർന്ന് ഗൗരമ്മയെ കെട്ടിയിട്ട് മുഖംമൂടിയ ശേഷം വീട് കൊള്ളയടിക്കുകയായിരുന്നു. 120 ഗ്രാം സ്വർണം, 100 ഗ്രാം വെള്ളി, 50,000 രൂപ എന്നിവയാണ് കൊള്ളയടിച്ചത്. രാജരാജേശ്വരിനഗർ പോലീസ് കേസ്…

Read More

മോഷ്ടിച്ച ലാപ്‌ടോപ്പുകളുമായി മൂന്നുപേർ പിടിയിൽ

ബെംഗളൂരു : പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിൽനിന്ന് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന സംഘത്തിലെ മൂന്നുപേരെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. മോഷ്ടിച്ച 50 ലാപ്‌ടോപ്പുകളും ഏഴ് മൊബൈൽ ഫോണുകളും ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു. ഇവയ്ക്ക് 16 ലക്ഷം രൂപ വിലവരും. പ്രഭു, യുവരാജ്, സെൽവരാജ് എന്നിവരെയാണ് യശ്വന്തപുര പോലീസ് അറസ്റ്റ് ചെയ്തത്. മത്തിക്കരെയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ് പറഞ്ഞു.

Read More

മേക്കപ്പ് ചെയ്യാൻ എത്തിയ യുവതികൾ വജ്രമാല മോഷ്ടിച്ച് കടന്നതായി പരാതി 

ബെംഗളൂരു: മൈസൂരുവിൽ വിവാഹ നിശ്ചയത്തിനിടെ മോഷണം. മേക്കപ്പ് ചെയ്യാൻ എത്തിയ യുവതികൾ എട്ട് ലക്ഷം രൂപയോളം വിലമതിക്കുന്ന വജ്രമാല മോഷ്ടിച്ചതായാണ് പരാതി. സിദ്ധാർത്ഥ നഗർ സ്വദേശിയായ വ്യവസായി രാജേന്ദ്ര കുമാറാണ് നഗരത്തിലെ ഹൂട്ടഗല്ലിയിലെ സ്വകാര്യ ഹോട്ടലിൽ മകന്റെ വിവാഹ നിശ്ചയം സംഘടിപ്പിച്ചത്. മകൾക്കും ഭാവി മരുമകൾക്കും മേക്കപ്പ് ചെയ്യാൻ മുംബൈയിൽ നിന്ന് രണ്ട് യുവതികൾ എത്തിയിരുന്നു. മേക്കപ്പ് ചെയ്യുന്നതിനിടെ മകളുടെ ബാഗിൽ വജ്രമോതിരവും നെക്ലേസും ഉണ്ടെന്ന് മേക്കപ്പ് ചെയ്യുന്ന യുവതികൾ കണ്ടിരുന്നു. തുടർന്ന് വിവാഹ നിശ്ചയം നടന്നതിന് ശേഷം മേക്കപ്പ് ചെയ്യാൻ വന്നവർ രാത്രി…

Read More

ഭാര്യയുടെ വീട്ടിൽ നിന്നും മോഷണം പ്രതി അറസ്റ്റിൽ 

ബെംഗളൂരു: ഭാര്യയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. യുവതിയെ പ്രണയിച്ച് ഒന്നര വർഷത്തിന് ശേഷം വീട്ടുകാരിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ യുവാവ് ഹലാസൂർ പോലീസ് സ്റ്റേഷനിൽ മോഷണത്തെ തുടർന്ന് അറസ്റ്റിലായി. പ്രദീപ് കുമാറാണ് ഹലാസൂർ പോലീസിന്റെ പിടിയിലായത്. ഒന്നര വർഷം മുൻപാണ് റജീനയുടെ മകളെ പ്രതി പ്രണയിച്ച് വിവാഹം ചെയ്തത്. ഒക്‌ടോബർ 30ന് റെജീന കന്യാകുമാരിയിൽ പോയപ്പോൾ വീടിനു സമീപം എത്തിയ പ്രദീപ് കുമാർ സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ കൊണ്ടുപോകാൻ തുടങ്ങി. ഈ സമയം റജീനയുടെ വീട്ടിലെ അയൽവാസികൾ കണ്ട് ചോദ്യം ചെയ്തപ്പോൾ…

Read More

വീട് അലങ്കരിക്കാൻ അനധികൃതമായി വൈദ്യുതി ഉപയോഗിച്ചു; എച്ച്.ഡി. കുമാരസ്വാമിയുടെ പേരിൽ കേസ്

ബെംഗളൂരു : ദീപാവലിയോടനുബന്ധിച്ച് വീട് അലങ്കരിക്കാൻ അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിന് എച്ച്.ഡി. കുമാരസ്വാമിയുടെ പേരിൽ കേസ്. ‘ബെസ്‌കോം’ വിജിലൻസ് വിഭാഗം വൈദ്യുതി മോഷണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. വൈദ്യുതി മോഷണമെന്നാരോപിച്ച് കോൺഗ്രസ് കുമാരസ്വാമിക്കെതിരേ രംഗത്തുവന്നതോടെയാണ് നടപടി. കുമാരസ്വാമിയുടെ ജെ.പി. നഗറിലെ വീട് വൈദ്യുത ദീപങ്ങൾക്കൊണ്ട് അലങ്കരിച്ചതിന്റെ വീഡിയോ ദൃശ്യമുൾപ്പെടെ എക്സിൽ പോസ്റ്റുചെയ്തുകൊണ്ടാണ് കോൺഗ്രസിന്റെ ആരോപണം. വൈദ്യുതലൈനിൽ നിന്ന് നേരിട്ട് അനധികൃതമായി വൈദ്യുതി വലിച്ചാണ് വീട് അലങ്കരിച്ചതെന്നും മുൻമുഖ്യമന്ത്രിക്ക് വൈദ്യുതി മോഷ്ടിക്കാൻ മാത്രം ദാരിദ്ര്യം വന്നതിൽ കഷ്ടമുണ്ടെന്നും കോൺഗ്രസ് പറഞ്ഞു. കുമാരസ്വാമിക്ക് ഇത്രയും ദാരിദ്ര്യമുണ്ടായിരുന്നെങ്കിൽ ‘ഗൃഹജ്യോതി’ പദ്ധതിക്ക്…

Read More

ഗവർണർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മോഷണം 

ബെംഗളുരു: ഗവർണർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്ത സ്വകാര്യ അവാർഡ് ദാന ചടങ്ങിൽ റിപ്പോർട്ടറുടെ പഴ്‌സ് മോഷണം പോയതായി പരാതി. സംഭവത്തിൽ മാറത്തഹള്ളി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. നവംബർ 7 ന് മാറത്തഹള്ളി പോലീസ് സ്‌റ്റേഷനു കീഴിലുള്ള ഹൊറവർതുല റോഡിലെ ഒരു പ്രമുഖ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഒരു സ്വകാര്യ ചാനലിന്റെ റിപ്പോർട്ടറുടെ 10,000 രൂപ അടങ്ങിയ പേഴ്സാണ് മോഷണം പോയത്. ഭാരതരത്ന സിഎൻആർ റാവു, പത്മവിഭൂഷൺ എസ്എം കൃഷ്ണ, പത്മവിഭൂഷൺ ഡി. വീരേന്ദ്ര ഹെഗ്ഗഡെ, മുതിർന്ന നടി ബി.…

Read More

ലാപ്ടോപ്പുകളും ഫോണുകളും മോഷ്ടിച്ചു; ബിരുദധാരി പോലീസ് പിടിയിൽ

ബെംഗളൂരു: നഗരത്തിലെ ഐടി ജീവനക്കാരുടെ താമസസ്ഥലത്ത് നിന്ന് 75 ലക്ഷം രൂപ വിലമതിക്കുന്ന 133 ലാപ്‌ടോപ്പുകൾ, 19 മൊബൈൽ ഫോണുകൾ, നാല് ടാബ്‌ലെറ്റുകൾ എന്നിവ മോഷ്ടിച്ചതിന് കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയെ പിടികൂടിയതായി ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു. നേരത്തെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതികൾ പേയിംഗ് ഗസ്റ്റും ബാച്ചിലർ താമസസ്ഥലവും സന്ദർശിച്ച് അവിടെ നിന്ന് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്നത് പതിവായിരുന്നു. ഇയാളോടൊപ്പം മോഷ്ടിച്ച ഇലക്‌ട്രോണിക് സാധനങ്ങൾ ഇയാളിൽ നിന്ന് വാങ്ങി വിപണിയിൽ വിൽപന നടത്തിയിരുന്ന രണ്ടുപേരും പിടിയിലായിട്ടുണ്ട്.…

Read More
Click Here to Follow Us