വിമാനത്താവളത്തിൽ മോഷണം നടത്തി; ഇന്ത്യക്കാരിക്ക് സിംഗപ്പൂരിൽ തടവുശിക്ഷ

ന്യൂഡൽഹി: സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലെ കടകളിൽ നിന്ന് മോഷണം നടത്തിയതിന് പിടിക്കപ്പെട്ട രണ്ട് ഇന്ത്യക്കാരിൽ ഒരാളെ എട്ട് ദിവസം തടവിന് ശിക്ഷിച്ചു, മറ്റൊരാൾക്ക് പിഴ ശിക്ഷയും വിധിച്ചു.

കുറ്റം സമ്മതിച്ചതിനെ തുടർന്ന് 29 കാരിയായ ഗോയങ്ക സിമ്രാൻ എട്ട് ദിവസത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.

ശിക്ഷ വിധിക്കുമ്പോൾ സമാനമായ മറ്റൊരു കുറ്റം കൂടി പരിഗണിച്ചതായി ദി സ്ട്രെയിറ്റ്സ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.

  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്

കൊൽക്കത്തയിൽ നിന്ന് സിംഗപ്പൂരിലേക്ക് പറന്ന ഗോയങ്ക, ബാലിയിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റിനായി കാത്തിരിക്കുമ്പോൾ ടെർമിനൽ 3 ലെ കടയിൽ നിന്നാണ് മോഷണം നടത്തിയത്.

ടെർമിനൽ 2 ലെ ഒരു സൗന്ദര്യവർദ്ധക കടയിൽ നിന്ന് 200 സിംഗപ്പൂർ ഡോളറിൽ കൂടുതൽ വിലമതിക്കുന്ന ഒരു കുപ്പി പെർഫ്യൂം മോഷ്ടിച്ചതായും അവർ സമ്മതിച്ചു.

വിമാനത്താവളത്തിലെ രണ്ടാം നമ്പർ ടെർമിനലിൽ നിന്ന് മോഷണം നടത്തിയതിനു ഗാർഗ് പ്രവീസിന് പിഴ ശിക്ഷ വിധിച്ചത്. 700 സിംഗപ്പൂർ ഡോളറാണ് പിഴയായി ഒടുക്കേണ്ടി വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു
[masterslider id="10"]

Related posts