വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ കെട്ടിയിട്ട് കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു : നഗരത്തിലെ വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ കെട്ടിയിട്ട ശേഷം കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി കുമാർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് രാജരാജേശ്വരിനഗർ സ്വദേശിനി ഗൗരമ്മയുടെ വീട്ടിലാണ് കുമാർ സുഹൃത്തിന്റെ സഹായത്തോടെ അതിക്രമിച്ചുകയറിയത്. കൊച്ചുമക്കളെ ട്യൂഷന് കൊണ്ടുവിട്ട ശേഷം വൈകീട്ട് നാലരയോടെ ഗൗരമ്മ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് കുമാറും സുഹൃത്തും വീട്ടിൽ പ്രവേശിച്ചത്. തുടർന്ന് ഗൗരമ്മയെ കെട്ടിയിട്ട് മുഖംമൂടിയ ശേഷം വീട് കൊള്ളയടിക്കുകയായിരുന്നു. 120 ഗ്രാം സ്വർണം, 100 ഗ്രാം വെള്ളി, 50,000 രൂപ എന്നിവയാണ് കൊള്ളയടിച്ചത്. രാജരാജേശ്വരിനഗർ പോലീസ് കേസ്…

Read More

സ്ത്രീകളുടെ സൗജന്യ യാത്ര മുതലാക്കാൻ ബുർഖ ധരിച്ച് എത്തിയ പുരുഷൻ പിടിയിൽ 

ബെംഗളൂരു: സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ യാത്രയ്ക്കായി സർക്കാർ നടപ്പാക്കിയ ശക്തി യോജന പ്രയോജനപ്പെടുത്താൻ എത്തിയ യുവാവിനെ കയ്യോടെ പിടികൂടി. യുവാവ് മുസ്ലീം സ്ത്രീകളുടെ ബുർഖ ധരിച്ച് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാനാണ് എത്തിയത്. ഹുബ്ലിയിൽ ആണ് സംഭവം. വീരഭദ്രയ്യ എന്നാണ് ബുർഖ ധരിച്ചയാളുടെ പേരെന്ന് തിരിച്ചറിഞ്ഞു. കുന്ദഗോള താലൂക്കിലെ സാംഷി ഗ്രാമത്തിലെ ബസ് സ്റ്റാൻഡിൽ ആണ് ബുർഖ ധരിച്ച പുരുഷനെ കണ്ടെത്തിയത്. വിജയപൂർ ജില്ലക്കാരനായ വീരഭദ്രയ്യ ബുർഖ ധരിച്ച് കെഎസ്ആർടിസി ബസിൽ സൗജന്യമായി യാത്ര ചെയ്യാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ബുർഖ ധരിച്ച വീരഭദ്രയ്യയുടെ പക്കൽ…

Read More

ആൺകുട്ടികളുടെ ഹോസ്റ്റലിൽ കയറി ഒരു സംഘം അക്രമം നടത്തി 

ബെംഗളൂരു: ഹാസൻ ജില്ലയിലെ ആളൂരിൽ സർക്കാർ പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ഒരു സംഘം യുവാക്കളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ ആക്രമിച്ചു. ക്രിക്കറ്റ് ബാറ്റുകളും വിക്കറ്റുകളും ഫർണിച്ചറുകളും കയ്യിൽ കരുതിയ അക്രമികൾ അക്രമികൾ റൗഡികളെപ്പോലെയാണ് പെരുമാറിയത്. ഹോസ്റ്റൽ വിദ്യാർത്ഥികളെ അക്രമ സംഘം വിവേചനരഹിതമായി ആക്രമിച്ചു. വിദ്യാർത്ഥികൾ താഴെ വീണിട്ടും അവർ ക്രൂരമായി ആക്രമിക്കുകയായിരുന്നു.   സംഭവത്തിന് മുമ്പ് കോളേജ് വിദ്യാർത്ഥികളുമായി ഇവർ വഴക്കിട്ടിരുന്നു. ആളൂർ ബസ് സ്റ്റാൻഡിന് സമീപം സംഘർഷമുണ്ടാക്കിയ സംഘം ഹോസ്റ്റലിൽ എത്തി അവിടെയും വാക്കേറ്റമുണ്ടാവുകയായിരുന്നു. പിന്നീട് ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ ബാറ്റും വിക്കറ്റും…

Read More

വിഷം കഴിക്കുന്ന സെൽഫി വീട്ടുകാർക്ക് അയച്ചു, പോലീസ് എത്തി രക്ഷിച്ചു

ബെംഗളൂരു: ഹാസൻ ജില്ലയിൽ അറക്കലഗുഡു രമനാഥപുരത്തെ സുനിൽ കുമാറിന്റെ ജീവൻ രക്ഷപ്പെട്ടത് മംഗളൂരു ധർമ്മസ്ഥല പോലീസ് സബ് ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെ സമയോചിത ഇടപെടലിലൂടെ. ഭാര്യയോട് പിണങ്ങി ധർമ്മസ്ഥലത്തെത്തി ക്ഷേത്രദർശനം നടത്തിയ സുനിൽ വനമേഖലയിൽ കയറി വിഷം കഴിക്കുകയായിരുന്നു.  വിഷം കഴിക്കുന്ന രംഗം മൊബൈൽ ഫോണിൽ സെൽഫിയെടുത്ത് കുടുംബാംഗങ്ങൾക്ക് ഫോർവേഡ് ചെയ്തു. ഇത് കൈമാറി കിട്ടേണ്ട താമസം ധർമ്മസ്ഥല എസ്ഐയും സംഘവും സ്ഥലത്തേക്ക് കുതിച്ചു. വനമേഖലയിൽ അരിച്ചുപെറുക്കിയ പോലീസ് സംഘം മഹാത്മാഗാന്ധി സർക്കിളിൽ നിന്ന് വളരെ ഉയരത്തിൽ കാട്ടിൽ അർദ്ധബോധാവസ്ഥയിൽ കിടക്കുന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു. …

Read More
Click Here to Follow Us