സ്ത്രീകളുടെ സൗജന്യ യാത്ര മുതലാക്കാൻ ബുർഖ ധരിച്ച് എത്തിയ പുരുഷൻ പിടിയിൽ 

ബെംഗളൂരു: സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ യാത്രയ്ക്കായി സർക്കാർ നടപ്പാക്കിയ ശക്തി യോജന പ്രയോജനപ്പെടുത്താൻ എത്തിയ യുവാവിനെ കയ്യോടെ പിടികൂടി.

യുവാവ് മുസ്ലീം സ്ത്രീകളുടെ ബുർഖ ധരിച്ച് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാനാണ് എത്തിയത്. ഹുബ്ലിയിൽ ആണ് സംഭവം.

വീരഭദ്രയ്യ എന്നാണ് ബുർഖ ധരിച്ചയാളുടെ പേരെന്ന് തിരിച്ചറിഞ്ഞു.

കുന്ദഗോള താലൂക്കിലെ സാംഷി ഗ്രാമത്തിലെ ബസ് സ്റ്റാൻഡിൽ ആണ് ബുർഖ ധരിച്ച പുരുഷനെ കണ്ടെത്തിയത്.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

വിജയപൂർ ജില്ലക്കാരനായ വീരഭദ്രയ്യ ബുർഖ ധരിച്ച് കെഎസ്ആർടിസി ബസിൽ സൗജന്യമായി യാത്ര ചെയ്യാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.

ബുർഖ ധരിച്ച വീരഭദ്രയ്യയുടെ പക്കൽ നിന്നും സ്ത്രീകളുടെ ആധാർ കാർഡും കണ്ടെത്തി.

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശക്തി യോജനയുടെ ആനുകൂല്യം ലഭിക്കാൻ നിരവധി പുരുഷന്മാർ ഇതേ വഴി പിന്തുടരുന്നതായി സംശയമുണ്ട്.

ബുർഖ ധരിച്ച് ബസ് സ്റ്റോപ്പിൽ ഒറ്റയ്ക്ക് ഇരുന്നതിനാൽ പൊതുജനം ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് വീരഭദ്രയ്യ കുടുങ്ങിയത്.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

ഭിക്ഷാടനത്തിനാണ് താൻ ബുർഖ ധരിച്ചതെന്ന വീരഭദ്രയ്യയുടെ വാദം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
[masterslider id="10"]

Related posts