ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

കോട്ടക്കൽ: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി (കെ എം വാസുദേവൻ നമ്പൂതിരി- 97) അന്തരിച്ചു.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.

കേരള ലളിതകലാ അക്കാദമി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.

മുക്കാൽ നൂറ്റാണ്ടോളം ചിത്രകലയിൽ നിറഞ്ഞുനിന്ന നമ്പൂതിരി കേരളീയ ചിത്രകലക്ക് പുതിയ മാനം നൽകിയ പ്രതിഭാശാലിയാണ്.

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച

രാജ്യത്തെ മികച്ച രേഖാചിത്രകാരന്മാരിൽ ഒരാളും മലയാളികളുടെ പല ഇഷ്ടകഥാപാത്രങ്ങളുടേയും സ്രഷ്ടാവ് കൂടെയാണ്.

വര, പെയിന്റിംഗ്, ശിൽപ്പവിദ്യ എന്നിവയിൽ ഒരുപോലെ കഴിവു തെളിയിച്ചു.

കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ്മ പുരസ്‌കാരം നേടിയ ആർട്ടിസ്റ്റ് നമ്പൂതിരി കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.

1925 സെപ്തംബർ 13ന് പൊന്നാനിയിലെ കരുവാട്ടുമനയ്ക്കൽ ജനിച്ച നമ്പൂതിരി മദ്രാസ് ഫൈൻ ആർട്സ് കോളേജിൽ നിന്നാണ് ചിത്രകല പഠിച്ചത്. ഭാര്യ: മൃണാളിനി. മക്കൾ: പരമേശ്വരൻ, വാസുദേവൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും
[masterslider id="10"]

Related posts