കേരള മുൻ മന്ത്രി ടിഎച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരുന്നു. വിദ്യാർഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. യൂത്ത് കോൺഗ്രസിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. 1977ൽ ആലുവയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. പിന്നീട് കോൺഗ്രസ് പിളർന്നപ്പോൾ കെ. കരുണാകരനോടൊപ്പം ഉറച്ചുനിന്നു. 14 വർഷം ഡി.സി.സി പ്രസിഡന്റായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് എട്ടിന് മാറമ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Read More

സ്പിൻ ഇതിഹാസം ബിഷൻ സിങ് ബേദി അന്തരിച്ചു

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും സ്പിൻ ഇതിഹാസവുമായ ബിഷങ് സിങ് ബേദി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കു മേൽവിലാസമുണ്ടാക്കിത്തന്ന താരങ്ങളിലൊരാളാണ് ബേദി. 1967ൽ ദേശീയ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച ബേദി ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളിൽനിന്ന് 266 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. പത്ത് ഏകദിനങ്ങൾ കളിച്ച് ഏഴു വിക്കറ്റും പിഴുതിട്ടുണ്ട്. പഞ്ചാബിലാണു ജനിച്ചതെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കു വേണ്ടി കളിച്ചാണു ശ്രദ്ധ നേടുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയുടെ റെക്കോർഡും ബേദിയുടെ പേരിലാണ്. 370 മത്സരങ്ങളിൽ നിന്നായി…

Read More

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

കോട്ടക്കൽ: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി (കെ എം വാസുദേവൻ നമ്പൂതിരി- 97) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. കേരള ലളിതകലാ അക്കാദമി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. മുക്കാൽ നൂറ്റാണ്ടോളം ചിത്രകലയിൽ നിറഞ്ഞുനിന്ന നമ്പൂതിരി കേരളീയ ചിത്രകലക്ക് പുതിയ മാനം നൽകിയ പ്രതിഭാശാലിയാണ്. രാജ്യത്തെ മികച്ച രേഖാചിത്രകാരന്മാരിൽ ഒരാളും മലയാളികളുടെ പല ഇഷ്ടകഥാപാത്രങ്ങളുടേയും സ്രഷ്ടാവ് കൂടെയാണ്. വര, പെയിന്റിംഗ്, ശിൽപ്പവിദ്യ എന്നിവയിൽ ഒരുപോലെ കഴിവു തെളിയിച്ചു. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ്മ പുരസ്‌കാരം നേടിയ…

Read More

മതപരിവർത്തന വിരുദ്ധ ബിൽ കർണാടക നിയമസഭ പാസാക്കി.

basawaraj bommai Karnataka_Assembly_CMKarnataka

ബെംഗളൂരു: ‘നിർബന്ധിത’ മതപരിവർത്തനത്തിന് പിഴ ചുമത്താൻ ലക്ഷ്യമിട്ടുള്ള വിവാദ മതപരിവർത്തന വിരുദ്ധ ബിൽ കർണാടക നിയമസഭ ഡിസംബർ 23 വ്യാഴാഴ്ച ശബ്ദവോട്ടിലൂടെ പാസാക്കി. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ബില്ലിനെ ശക്തമായി എതിർത്തു, അതിനെ “ജനവിരുദ്ധം”, “മനുഷ്യത്വരഹിതം”, “ഭരണഘടനാ വിരുദ്ധം”, “ദരിദ്രവിരുദ്ധം”, “ക്രൂരമായത്” എന്ന് വിളിക്കുകയും ഒരു കാരണവശാലും ഇത് പാസാക്കരുതെന്നും സർക്കാർ പിൻവലിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. ജെഡി (എസ്) ബില്ലിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ആരംഭിച്ച ബില്ലിന്മേലുള്ള ചർച്ച തുടരണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ സഭയുടെ കിണറ്റിൽ നിന്ന് പ്രതിഷേധിക്കുന്നതിനിടയിലും ശബ്ദവോട്ടോടെ ബിൽ…

Read More
Click Here to Follow Us