കേരള മുൻ മന്ത്രി ടിഎച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരുന്നു. വിദ്യാർഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. യൂത്ത് കോൺഗ്രസിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. 1977ൽ ആലുവയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. പിന്നീട് കോൺഗ്രസ് പിളർന്നപ്പോൾ കെ. കരുണാകരനോടൊപ്പം ഉറച്ചുനിന്നു. 14 വർഷം ഡി.സി.സി പ്രസിഡന്റായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് എട്ടിന് മാറമ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വികസനം അതിവേ​ഗം; ബിഎസ് യെദ്യൂരപ്പ

ബെം​ഗളുരു; ഇന്ന് ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അതിവേ​ഗം വികസിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 ആം ജൻമദിനത്തോട് അനുബന്ധിച്ച് 20 ദിവസത്തെ മോദി യു​ഗ് ഉത്സവ് എന്ന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ യെദ്യൂരപ്പ വ്യക്തമാക്കിയത്. ഇന്ത്യ വേ​ഗത്തിലും എന്നാൽ സ്ഥിരതയോടെയുമാണ് വികസിക്കുന്നതെന്നും രാജ്യത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള കഴിവ് മോദിയ്ക്ക് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 20 ദിവസത്തെ ആഘോഷത്തിന്റെ ഭാ​ഗമായി 5 പരിപാടികൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞുവെന്നും ​ഗർഭിണികളായ സ്ത്രീകൾക്ക് 5000 രൂപയോളം നൽകുന്ന മാതൃ…

Read More
Click Here to Follow Us