തന്നെയും പാർട്ടിയെയും കരിവാരി തേക്കുന്നു; ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇ പി ജയരാജന്‍

കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാണ് പരാതി.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തുകയും ബിജെപിയിലേക്ക് പോകാന്‍ ശ്രമം നടത്തി എന്നുമാണ് ഇപിക്കെതിരെ ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണം.

  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്

ഇരുവര്‍ക്കുമെതിരെ ഇ പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് വിവരം.

ഇവര്‍ക്ക് പുറമെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും നോട്ടീസ് അയച്ചു. ഇതിന് പിന്നാലെയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. തന്നെയും പാര്‍ട്ടിയെയും അധിക്ഷേപിക്കുന്നതിനും കരിവാരി തേക്കുന്നതിനുമാണ് ഇത്തരം വിവാദങ്ങളെന്നാണ് ഇ പിയുടെ നിലപാട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts