മൂന്നുമാസത്തിനകം കൂടുതൽ പുതിയബസുകൾ നിരത്തിലിറക്കും; ഗതാഗതമന്ത്രി

ബെംഗളൂരു : സർക്കാർ ബസുകളിൽ തിരക്ക് കുറയ്ക്കുന്ന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ബസ് യാത്രക്കാരുടെ എണ്ണം കൂടിയതിനനുസരിച്ച് ബസുകൾ ലഭ്യമല്ലാത്തതിനാലാണ് തിരക്ക് അനുഭവപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. വൈദ്യുതബസുകൾ ഉൾപ്പെടെ പുതിയബസുകൾ വാങ്ങുന്നതിനുള്ള നടപടിതുടങ്ങിയിട്ടുണ്ട്. മൂന്നുമാസത്തിനകം കൂടുതൽ പുതിയബസുകൾ നിരത്തിലിറക്കും. പുതിയതായി 2000 ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയമിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബെളഗാവിയിൽ നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് സ്റ്റാൻഡിൽ പുതിയ 50 ബസുകൾ ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അപകടമുണ്ടാക്കാത്ത ഡ്രൈവർമാരെ ആദരിക്കുകയും…

Read More

കേരള മുൻ മന്ത്രി ടിഎച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരുന്നു. വിദ്യാർഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. യൂത്ത് കോൺഗ്രസിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. 1977ൽ ആലുവയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. പിന്നീട് കോൺഗ്രസ് പിളർന്നപ്പോൾ കെ. കരുണാകരനോടൊപ്പം ഉറച്ചുനിന്നു. 14 വർഷം ഡി.സി.സി പ്രസിഡന്റായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് എട്ടിന് മാറമ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Read More

ദേഹാസ്വാസ്ഥ്യം; കേരള വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ആശുപത്രിയിൽ  

ആലപ്പുഴ: ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നു വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കാർഡിയാക് പ്രശ്നങ്ങൾ ഇല്ലെന്നു ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴയിൽ എത്തിയപ്പോഴാണു സംഭവം.

Read More

കൃഷി മന്ത്രിക്കെതിരായ കേസ് വ്യാജമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : കൃഷിമന്ത്രി എൻ. ചെലുവരായ സ്വാമിക്കെതിരേ ഗവർണർ താവർചന്ദ് ഗഹ്‌ലോതിന് ലഭിച്ച കത്ത് വ്യാജമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനുപിന്നിൽ ബി.ജെ.പി.യോ ജെ.ഡി.എസോ ആണെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. മന്ത്രിക്കെതിരേ ഗുരുതര ആരോപണമുന്നയിച്ച് ഗവർണർക്ക് ഏഴ് കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരുടെ കത്താണ് ലഭിച്ചത്. സ്ഥലംമാറ്റത്തിന് ആറു മുതൽ എട്ടു ലക്ഷം രൂപവരെ നൽകാൻ മന്ത്രി കൃഷിവകുപ്പ് ജോയന്റ് ഡയറക്ടർവഴി സമ്മർദം ചെലുത്തുന്നെന്നാണ് കത്തിലെ ആരോപണം. വേണ്ട നടപടികളെടുക്കാൻ ‍ ആവശ്യപ്പെട്ട് ഗവർണർ കത്ത് ചീഫ് സെക്രട്ടറി വന്ദിതാ ശർമയ്ക്ക് കൈമാറിയിരുന്നു. ഇങ്ങനെ ആരും കത്തെഴുതിയിട്ടില്ലെന്ന്…

Read More

കൃഷി മന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകി വകുപ്പ് ഉദ്യോഗസ്ഥർ 

ബെംഗളൂരു: സംസ്ഥാനത്തെ കൃഷിമന്ത്രി എൻ ചെലുവരയസ്വാമിക്കെതിരെ ഗവർണർക്ക് പരാതി നൽകി വകുപ്പ് ഉദ്യോഗസ്ഥർ. മന്ത്രി തങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങുമെന്ന് അഴിമതി അവസാനിപ്പിച്ചില്ലെങ്കിൽ വിഷം കഴിച്ച് മരിക്കേണ്ട അവസ്ഥയാണെന്നും ഗവർണർ തവാർ ചന്ദ് ഗെഹ് ലോട്ടിനയച്ച കത്തിൽ ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് ഗവർണർ വിശദീകരണം തേടി. മണ്ഡ്യ ജില്ലയിലെ വിവിധ താലൂക്കുകളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരാണ് പരാതിക്കാർ. ചെലുവരയസ്വാമി 6 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെ തങ്ങളിൽ നിന്ന് കൈക്കൂലിയായി ആവശ്യപ്പെട്ടതായി ഇവർ കത്തിൽ ആരോപിക്കുന്നു. വിഷയത്തിൽ എത്രയും വേഗം…

Read More

2022 നെ അപേക്ഷിച്ച് ഈ വർഷം കർഷക ആത്മഹത്യകൾ കുറഞ്ഞതായി കൃഷി മന്ത്രി 

ബെംഗളൂരു: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കർഷക ആത്മഹത്യകൾ ഈ വർഷം കുറഞ്ഞതായി കൃഷിമന്ത്രി പറഞ്ഞു. 2022 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള 216 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന്  ശിവമോഗയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടിയായി പറഞ്ഞു. ഈ വർഷം അത് 96 ആണ്. “ഓരോ കർഷകന്റെയും ജീവൻ വിലപ്പെട്ടതാണ്. ആരും ആത്മഹത്യ ചെയ്യരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഈ വർഷം ഇത് വർധിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികൾ വിലയിരുത്തുന്നത്. അത് സത്യമല്ല.”

Read More

ലളിതമായ ചടങ്ങിൽ വിവാഹിതയായി കേന്ദ്ര മന്ത്രിയുടെ മകൾ

ബെംഗളൂരു: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്റെ മകൾ വിവാഹിതയായി. നിർമല സീതാരാമന്റെയും പരകാല പ്രഭാകറിന്റയും മകൾ പരകാല വങ്കമയിയാണ് വ്യാഴാഴ്ച ബെംഗളൂരുവിലെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ വിവാഹിതയായത്. പ്രതീകാണ് വരൻ. പ്രധാന മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ ആണ് പ്രതീക്. ഗുജറാത്തുകാരനായ പ്രതീക് മോദിയുടെ അടുത്ത അനുയായി കൂടെയാണ്. ബ്രാഹ്മണ പാരമ്പര്യത്തിൽ നടന്ന ചടങ്ങിന് ഉഡുപ്പി അദമരു മഠത്തിലെ സന്യാസിമാർ കാർമികത്വം വഹിച്ചു. ലളിതമായ ചടങ്ങിൽ രാഷ്ട്രീയത്തിന്റെ ഉന്നതരൊന്നും പ​ങ്കെടുത്തിട്ടില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കുകൊണ്ടത്.

Read More

സീറ്റ് ഇല്ലെന്ന് അറിഞ്ഞതോടെ രാഷ്ട്രീയം ഉപേക്ഷിച്ച് മന്ത്രി 

ബെംഗളൂരു:ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ സംവരണ മണ്ഡലത്തില്‍ ഏഴാം അങ്കത്തിന് മനസ് പാകപ്പെടുത്തിയ മന്ത്രി എസ് അംഗാറ തനിക്ക് സീറ്റില്ലെന്ന് അറിഞ്ഞതോടെ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ലോബീയിങ് എനിക്ക് വശമില്ല. നീണ്ട കാലം പാര്‍ട്ടിയെ സേവിച്ച്‌ ഒരു കറുപ്പടയാളവും ഉണ്ടാക്കാത്ത എന്നോട് സൂചന പോലും തരാതെ ഇങ്ങിനെ ചെയ്തല്ലോ’, തൊണ്ടയിടറി കൊണ്ട് അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്ന് അറിയിച്ച അങ്കാര രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കൂട്ടിച്ചേര്‍ത്തു. ഭഗരഥി മുരുള്യയാണ് ഈ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി. സുള്ള്യയില്‍ 1994ലെ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ്…

Read More

ബിജെപിയെ വെട്ടിലാക്കി ഒരു മന്ത്രി കൂടെ കോൺഗ്രസിലേക്ക്

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ  ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ഒരു മന്ത്രി കൂടെ കോൺഗ്രസിലേക്ക് ചേരാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഭവന, അടിസ്ഥാന വികസന മന്ത്രി വി. സോമണ്ണ എന്നാണ് റിപ്പോർട്ട്. മുതിർന്ന നേതാവായിട്ടും പാർട്ടിയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന അതൃപ്തിയിലാണ് സോമണ്ണ എന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി നടത്തിയ ‘വിജയസങ്കൽപ യാത്ര’യുടെ കോർഡിനേറ്റർ കെ.എസ് ഈശ്വരപ്പയിരുന്നു. സോമണ്ണയ്ക്ക് ജില്ലാ ചുമതല മാത്രമാണ് നൽകിയിരുന്നത്. ഇതും അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

Read More

അനധികൃത ഖനന കേസ്, മുൻ മന്ത്രിയ്ക്ക് കോടതിയുടെ സമൻസ് 

ബെംഗളൂരു:അനധികൃത ഖനനക്കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഗാലി ജനാർദൻ  റെഡ്ഡിക്ക് പ്രത്യേക സിബിഐ കോടതി സമൻസ് അയച്ചു. റെഡ്ഡിയുടെ പണമിടപാട് സംബന്ധിച്ച വിശദവിവരങ്ങൾ നൽകാൻ സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, ഐൽ ഓഫ് മാൻ, അധികാരികൾക്ക് അഭ്യർത്ഥന കത്ത് നൽകാനും കോടതി ഉത്തരവിട്ടു. കല്യാണ രാജ്യ പ്രഗതി പക്ഷ (കെആർപിപി) പാർട്ടി സ്ഥാപകൻ ഗാലി ജനാർദ്ധൻ റെഡ്ഡി 2009-10 കാലയളവിൽ 7 മുതൽ 8 ദശലക്ഷം മെട്രിക് ടൺ വരെ അനധികൃതമായി ഇരുമ്പയിർ ഇടപാട് നടത്തിയതായി സിബിഐ കണ്ടെത്തി. പ്രതിയുടെ ഗണ്യമായ ഭാഗം വിവിധ രാജ്യങ്ങളിൽ നിക്ഷേപിച്ചതായി…

Read More
Click Here to Follow Us