ലളിതമായ ചടങ്ങിൽ വിവാഹിതയായി കേന്ദ്ര മന്ത്രിയുടെ മകൾ

ബെംഗളൂരു: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്റെ മകൾ വിവാഹിതയായി. നിർമല സീതാരാമന്റെയും പരകാല പ്രഭാകറിന്റയും മകൾ പരകാല വങ്കമയിയാണ് വ്യാഴാഴ്ച ബെംഗളൂരുവിലെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ വിവാഹിതയായത്. പ്രതീകാണ് വരൻ. പ്രധാന മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ ആണ് പ്രതീക്. ഗുജറാത്തുകാരനായ പ്രതീക് മോദിയുടെ അടുത്ത അനുയായി കൂടെയാണ്.

  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?

ബ്രാഹ്മണ പാരമ്പര്യത്തിൽ നടന്ന ചടങ്ങിന് ഉഡുപ്പി അദമരു മഠത്തിലെ സന്യാസിമാർ കാർമികത്വം വഹിച്ചു.
ലളിതമായ ചടങ്ങിൽ രാഷ്ട്രീയത്തിന്റെ ഉന്നതരൊന്നും പ​ങ്കെടുത്തിട്ടില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കുകൊണ്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts