നന്ദി ഹിൽസിലേക്ക് എ.സി .ബസ് സർവ്വീസ് ഉടൻ തുടങ്ങിയേക്കും

ബെംഗളൂരു : നഗരത്തിൽ നിന്നും ഒരു ദിവസത്തെ ടൂറ് പ്ലാൻ ചെയ്യുമ്പോൾ നമ്മുടെ മുൻപിൽ വരുന്ന ആദ്യത്തെ സ്ഥലം നന്ദി ഹിൽസ് ആണ്, എന്നാൽ സ്വന്തം വണ്ടിയുമായി യോ മറ്റു ടാക്സിയിലോ നന്ദിഹിൽസിൽ പോയി വരിക എന്നത് എളുപ്പമുള്ള കാര്യമാണ്. പക്ഷേ പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്താം എന്ന് കരുതിയാൽ കുഴഞ്ഞത് തന്നെ.

നിലവിൽ രാവിലെ 8.30 ന് മജസ്റ്റിക്കിൽ നിന്ന് പുറപ്പെടുന്ന ഓർഡിനറി ബസായ സാരി ഗെ മാത്രമാണ് നന്ദി ഹിൽസിലേക്ക്  നേരിട്ടുള്ളത്.മറ്റ് നാല് സർവീസുകളും ചിക്ക ബലാപുര ദൊഡ ബലാപുര എന്നിവിടങ്ങളിൽ നിന്നും. ചുരം തുടങ്ങുന്നിടത്തു നിന്ന് ഓട്ടോറിക്ഷകളാണ് അടുത്ത ആശ്രയം.വേണ്ടത്ര പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ ടാക്സി ആണ് ആശ്രയം അത് പാർക്കിംഗ് പ്രശ്നങ്ങളും ഉണ്ടാക്കാന്നു.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

ഈ അവസരത്തിലാണ്  നന്ദി ഹിസിൽ സിലേക്ക് എ.സി.ബസ് ഓടിക്കാൻ കർണാടക ആർ ടി സി തീരുമാനമെടുത്തത്.60 കിലോമീറ്റർ ദൂരമുള്ള നന്ദി  ഹിൽസിലേക്കുള്ള പരിശോധനകൾ പൂർത്തിയായി. സമയവും ടിക്കറ്റ് നിരക്കും ഉടൻ തന്നെ പുറത്ത് വിടും.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
[masterslider id="10"]

Related posts