കൃഷി മന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകി വകുപ്പ് ഉദ്യോഗസ്ഥർ 

ബെംഗളൂരു: സംസ്ഥാനത്തെ കൃഷിമന്ത്രി എൻ ചെലുവരയസ്വാമിക്കെതിരെ ഗവർണർക്ക് പരാതി നൽകി വകുപ്പ് ഉദ്യോഗസ്ഥർ.

മന്ത്രി തങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങുമെന്ന് അഴിമതി അവസാനിപ്പിച്ചില്ലെങ്കിൽ വിഷം കഴിച്ച് മരിക്കേണ്ട അവസ്ഥയാണെന്നും ഗവർണർ തവാർ ചന്ദ് ഗെഹ് ലോട്ടിനയച്ച കത്തിൽ ഉദ്യോഗസ്ഥർ പറയുന്നു.

സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് ഗവർണർ വിശദീകരണം തേടി.

  യാത്രക്കാർക്ക് വീണ്ടും ഇരുട്ടടി?; കെ.എസ്.ആർ.ടി.സി ബസ് ചാർജ് കുത്തനെ കൂട്ടാൻ സാധ്യത, കാരണമിത്

മണ്ഡ്യ ജില്ലയിലെ വിവിധ താലൂക്കുകളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരാണ് പരാതിക്കാർ.

ചെലുവരയസ്വാമി 6 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെ തങ്ങളിൽ നിന്ന് കൈക്കൂലിയായി ആവശ്യപ്പെട്ടതായി ഇവർ കത്തിൽ ആരോപിക്കുന്നു.

വിഷയത്തിൽ എത്രയും വേഗം നടപടിയുണ്ടാകണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.

സംഭവത്തിൽ അടിയന്തര നടപടിയെടുക്കണമെന്ന് ഗവർണർ ചീഫ് സെക്രട്ടറി വന്ദിത ശർമക്ക് നിർദ്ദേശം നൽകി.

എന്നാൽ കത്ത് വ്യാജമാണെന്ന് മന്ത്രിയുടെ വാദം.

താൻ ഉദ്യോഗസ്ഥരോട് സംസാരിച്ചു കത്തിനെ പറ്റി അവർക്കറിയില്ലെന്നാണ് മന്ത്രി പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ കാത്തുനിൽക്കെ ദുരന്തം: ബെംഗളൂരുവിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
[masterslider id="10"]

Related posts