മദ്യ ലഹരിയിൽ പോലീസിനോട് കയർത്ത യുവതിയെ വീട്ടിൽ എത്തിച്ച് പോലീസ്

ബെംഗളൂരു: മദ്യലഹരിയിൽ പോലീസിനോട് കയർക്കുകയും അസഭ്യംപറയുകയും ചെയ്ത യുവതിയെ പോലീസ് തന്നെ വീട്ടിൽ എത്തിച്ചു.

ബെംഗളൂരു ചർച്ച് സ്ട്രീറ്റിലാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്.

പോലീസ് യുവതിയെ ഓട്ടോയിൽ കയറ്റി വീട്ടിലെത്തിക്കുകയായിരുന്നു.

നിരവധി പബ്ബുകളും ബാറുകളും പ്രവർത്തിക്കുന്ന ചർച്ച് സ്ട്രീറ്റിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

നോ പാർക്കിങ് മേഖലയിൽ യുവതി വാഹനം നിർത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

യുവതി വാഹനം നിർത്തിയിരുന്നത് പാർക്കിങ് നിരോധിതമേഖലയിലാണെന്ന് കണ്ടെത്തിയതോടെ ട്രാഫിക് പോലീസുകാരൻ ഇത് ചോദ്യംചെയ്തു.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

ഇതോടെ യുവതി പോലീസുകാരന് നേരേ കയർത്തു. പോലീസും യുവതിയും തമ്മിൽ വാക്കുതർക്കമുണ്ടായി.

തുടർന്നാണ് യുവതി പോലീസുകാരന് നേരേ അസഭ്യവർഷം നടത്തിയത്.

പ്രശ്‌നം വഷളായതോടെ യുവതിയെ അനുനയിപ്പിച്ച് തിരികെ അയക്കാനായി പോലീസിന്റെയും നാട്ടുകാരുടെയും ശ്രമം.

വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഈ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ സഹായത്തോടെയാണ് യുവതിയെ വീട്ടിൽ എത്തിച്ചത്.

എന്നാൽ, ഈ സമയത്തും യുവതി പോലീസിന് നേരെ കയർക്കുകയായിരുന്നു.

ഓട്ടോയിൽ വീട്ടിലെത്തിക്കാൻ സഹായത്തിനെത്തിയ യുവതിയെയും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരെയും പിടിച്ചുതള്ളുകയും ചെയ്തു.

  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര

ഒടുവിൽ പോലീസുകാരുടെ സഹായത്തോടെ മറ്റൊരുസ്ത്രീക്കൊപ്പം യുവതിയെ ഓട്ടോയിൽ കയറ്റി വീട്ടിലെത്തിച്ചു.

അതേസമയം, സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടോ എന്നതിൽ ഇതുവരെ വ്യക്തതയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
[masterslider id="10"]

Related posts