ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിച്ചേക്കും

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കുന്ന കോൺഗ്രസ്‌ സ്ഥാനാർത്ഥികളെ നേരത്തേ പ്രഖ്യാപിച്ചേക്കും.

നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന്റെ പശ്ചാത്തലത്തിൽ ലോക്‌സഭാ പ്രചാരണത്തിന് മണ്ഡലങ്ങളിൽ മുൻകൈയെടുത്ത് തിരഞ്ഞെടുപ്പിന് തുടക്കമിടാനാണ് ലക്ഷ്യമിടുന്നത്.

തിരഞ്ഞെടുപ്പിന് മാസം മുമ്പെങ്കിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കണമെന്ന് സംസ്ഥാന നേതാക്കൾ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന മന്ത്രിമാരും മുതിർന്ന നേതാക്കളും ഹൈക്കമാൻഡ് കഴിഞ്ഞ ദിവസം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ആലോചനകൾ ഉടൻ തുടങ്ങും. ഈ ഓരോ മണ്ഡലങ്ങളിലും നിരീക്ഷകരെ നിയമിക്കും. ഒരു മന്ത്രിയും മുതിർന്ന നേതാവും മണ്ഡലങ്ങളിൽ നിരീക്ഷകരയെത്തും. സ്ഥാനാർത്ഥികളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ ശേഖരിച്ച് ഹൈക്കമാൻഡിന് കൈമാറും. തിരഞ്ഞെടുപ്പിന് അഞ്ചുമാസം മുമ്പെങ്കിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് സലീം അഹമ്മദ് പറഞ്ഞു.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ആലോചനകൾ ഉടൻ തുടങ്ങും.

ഈ ഓരോ മണ്ഡലങ്ങളിലും നിരീക്ഷകരെ നിയമിക്കും. ഒരു മന്ത്രിയും മുതിർന്ന നേതാവും മണ്ഡലങ്ങളിൽ നിരീക്ഷകരെത്തും.

സ്ഥാനാർത്ഥികളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ ശേഖരിച്ച് ഹൈക്കമാൻഡിന് കൈമാറും.

തിരഞ്ഞെടുപ്പിന് അഞ്ചുമാസം മുമ്പെങ്കിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് സലീം അഹമ്മദ് പറഞ്ഞു.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ആകെയുള്ള 28 ലോക്‌സഭാ മണ്ഡലങ്ങളിൽ 20 എണ്ണത്തിൽ വിജയം ഉറപ്പാക്കാനാണ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടത്.

കഴിഞ്ഞ തവണ ഒരു സീറ്റിൽ മാത്രമാണ് പാർട്ടിക്ക് വിജയിക്കാനായത്.

ഇത്തവണ നിയമസഭയിലേക്ക് നേടിയ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് കണ്ടാണ് സർക്കാർ അഞ്ചിന മുന്നിൽ ജനപ്രിയ പദ്ധതികൾ നടപ്പാക്കി ജനങ്ങളെ കൈയിലെടുക്കാൻ ശ്രമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
[masterslider id="10"]

Related posts