അമൃത് ഭാരത് പദ്ധതി; സംസ്ഥാനത്ത് നവീകരിക്കുന്നത് 13 റെയിൽവേ സ്റ്റേഷനുകൾ 

ബെംഗളൂരു : പ്രധാനമന്ത്രി ഞായറാഴ്ച തുടക്കമിട്ട അമൃത് ഭാരത് പദ്ധതി വഴി കർണാടകത്തിൽ നവീകരിക്കുന്നത് 13 റെയിൽവേ സ്റ്റേഷനുകൾ.

മൊത്തം 303.5 കോടി രൂപയുടെ നവീകരണ പ്രവൃത്തികൾ ഈ സ്റ്റേഷനുകളിൽ നടക്കും.

ഹാസൻ ജില്ലയിലെ അരശികെരെ സ്റ്റേഷനിലാണ് കൂടുതൽ തുക ലഭിച്ചത്.

34.1 കോടി രൂപ. കലബുറഗി ജില്ലയിലെ വാഡി സ്റ്റേഷന് 32.7 കോടി രൂപ ചെലവിൽ നവീകരിക്കും

  ബെംഗളൂരുവിലെ ഇരുചക്ര വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഒരൊറ്റ തെറ്റിന് പോക്കറ്റിൽ നിന്ന് പോകുക 5,000 രൂപ!

കലബുറഗി ജില്ലയിൽത്തന്നെയുള്ള കലബുറഗി ജങ്ഷൻ സ്റ്റേഷൻ 21.1 കോടി രൂപ ചെലവിലും ശഹാബാദ് സ്റ്റേഷൻ 26.1 കോടി രൂപ ചെലവിലും നവീകരിക്കും.

സംസ്ഥാനത്ത് പദ്ധതിവഴി നവീകരണ പ്രവൃത്തി അനുവദിച്ച റെയിൽവേ സ്റ്റേഷനുകളും പ്രവൃത്തിയുടെ തുകയും: ദാവണഗെരെ ജില്ലയിലെ ഹരിഹർ- 25.2 കോടി രൂപ, ബീദർ- 24.4 കോടി രൂപ, ഗദഗ്- 23.2 കോടി രൂപ, കൊപ്പാൾ- 21.1 കോടി രൂപ,

മംഗളൂരു- 18.5 കോടി രൂപ, ബെലഗാവി ജില്ലയിലെ ഘടപ്രഭ-18.2 കോടി രൂപ, ധാർവാഡ് ജില്ലയിലെ അലനാവർ-17.2 കോടി രൂപ, ഗോകക് റോഡ്-17 കോടി രൂപ, ബല്ലാരി-16.7 കോടി രൂപ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ
[masterslider id="10"]

Related posts