പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത് കൂടെ താമസിപ്പിച്ചു; ടാക്സി ഡ്രൈവർക്ക് 10 വർഷം തടവ് ശിക്ഷ

ബെം​ഗളുരു; 16 വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത് കൂടെ താമസിപ്പിച്ച ടാക്സി ഡ്രൈവറെ പോലീസ് പിടികൂടി.

തുംകൂർ സ്വദേശിയായ എസ് ​ഗജേന്ദ്ര ( 29) യാണ് അറസ്റ്റിലായത്. 10 വർഷം തടവും 10,000 രൂപ പിഴയുമാണ് വിധിച്ചത്. ശൈശവ വിവാഹ, പോക്സോ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

തുംകൂരിലെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസ് പരി​ഗണിച്ചത്. സിർസി സ്വദേശിനിയായ 16 വയസുള്ള പെൺകുട്ടിയെ 2015 ൽ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി വിവാഹം ചെയ്ത് ഒളിച്ചു താമസിക്കുകയായിരുന്നു.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

2015 ൽ തന്നെ ഇയാൾ അറസ്റ്റിലായിരുന്നു, നീണ്ട 6 വർഷങ്ങൾക്ക് ശേഷമാണ് വിധി വന്നിരിയ്ക്കുന്നത്. അന്ന് 23 വയസായിരുന്നു ഇയാളുടെ പ്രായമെന്ന് പോലീസ് വ്യക്തമാക്കി.

കൂടാതെ പിഴത്തുക അടച്ചില്ലെങ്കിൽ 6 മാസം കൂടി ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 
[masterslider id="10"]

Related posts