ജീവനക്കാർക്ക് നേരെ വെടിയുതിർത്തു: സ്വന്തം മകന് വെടിയേറ്റു

ബെംഗളൂരു: ജീവനക്കാർക്ക് നേരെ വെടിയുതിർത്ത സഥാപന ഉടമയുടെ വെടിയേറ്റ് ഇയാളുടെ 16 വയസുകാരൻ മകനും ഗുരുതരമായി പരിക്ക് പറ്റി.

മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ മോർഗൻസ് ഗേറ്റിലെ വൈഷ്ണവി എക്സ്പ്രസ് കാർഗോപ്രൈവറ്റ് ലിമിറ്റഡിന്റെ പരിസരത്താണ് സംഭവം.

സ്ഥാപനത്തിന്റെ ഉടമയായ രാജേഷ് പ്രഭു ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് തന്റെ രണ്ട് തൊഴിലാളികൾക്ക്നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ഒരു വെടിയുണ്ട അബദ്ധത്തിൽ ഉടമയുടെ  മകന്കൊള്ളുകയായിരുന്നു എന്നും അന്വേഷണത്തിൽ തെളിഞ്ഞതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻപറഞ്ഞു.

  ജി. പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി

സ്ഥാപനത്തിന്റെ ചരക്ക് കൊണ്ട് പോകുന്ന വാഹനത്തിൽ  ഡ്രൈവറും ക്ലീനറുമായി ജോലി ചെയ്തിരുന്ന ചന്ദ്രുവുംഅഷ്റഫും പ്രഭുവിന്റെ ഭാര്യയോട് 4,000 രൂപ ശമ്പള കുടിശ്ശിക തീർക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾപറയുന്നു. ഇത് ചോദിക്കാനായി മകനോടൊപ്പം സ്ഥലത്തെത്തിയ പ്രഭു തൊഴിലാളികളിൽ ഒരാളെ അടിച്ചതോടെകാര്യങ്ങൾ വഷളായി. ബഹളത്തിൽ പ്രഭു തോക്ക് പുറത്തെടുത്ത് തൊഴിലാളികൾക്ക് നേരെ രണ്ട് റൗണ്ട്വെടിവെച്ചതിനിടയിൽ ഇയാളുടെ മകനും പരിക്കേൽക്കുകയായിരുന്നു.

  സംസ്ഥാനത്തിന് പുതിയ രാഷ്ട്രീയ യുഗം; ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു
[masterslider id="10"]

Related posts

Click Here to Follow Us