മുക്കുപണ്ടം പണയം വെച്ച് വായ്പത്തട്ടിപ്പ്; മലയാളികളടക്കം 12 പേർ അറസ്റ്റിൽ 

ബെംഗളൂരു: മുക്കുപണ്ടം പണയംവെച്ച്‌ വായ്പതട്ടിപ്പ് നടത്തിയ മലയാളികളടക്കമുള്ള 12 പേരെ മടിക്കേരി പോലീസ് അറസ്റ്റുചെയ്തു.

എറണാകുളം സ്വദേശികളായ മുഹമ്മദ് കുഞ്ഞി (48), പ്രദീപ് (60), കർണാടക സ്വദേശികളായ മുഹമ്മദ് റിസ്‌വാൻ (35), പി.എച്ച്‌. റിസ്‌വാൻ (35), അബ്ദുല്‍ നസീർ (50), കെ.പി. നവാസ് (47), കെ.എ. നിഷാദ് (43), മൂസ (37), മുഹമ്മദ് അനീഫ് (42), ഖദീജ് (32), റഫീഖ് (38), ഫർഹാൻ (33) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഹംസ എന്ന മറ്റൊരു പ്രതിയെക്കൂടി പിടികൂടാനുണ്ട്.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

തട്ടിപ്പിന്റെ സൂത്രധാരൻ എറണാകുളം സ്വദേശിയായ മുഹമ്മദ് കുഞ്ഞിയാണെന്ന് മടിക്കേരി ജില്ലാ പോലീസ് സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു.

കുടക് ജില്ലാ സഹകരണ ബാങ്കിന്റെ മടിക്കേരി, ബാഗമണ്ഡല, വിരാജ്‌പേട്ട് ശാഖകളില്‍നിന്നാണ് 652 ഗ്രാം മുക്കുപണ്ടം പണയംവെച്ച്‌ ഇവര്‍ 35 ലക്ഷംരൂപ തട്ടിയത്.

പ്രതികളില്‍ നിന്ന് 223 ഗ്രാം തൂക്കമുള്ള 28 സ്വർണം പൂശിയ വളകള്‍, ബാങ്ക് അക്കൗണ്ടുകളിലെ 2 ലക്ഷം രൂപ, 2.08 ലക്ഷം രൂപ, ഇൻഷുറൻസ് ഇനത്തില്‍ 1.08 ലക്ഷം രൂപയുടെ നിക്ഷേപം, 1.40 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ എന്നിവ പിടിച്ചെടുത്തു.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

പ്രതികള്‍ക്കെതിരെ മടിക്കേരി ടൗണ്‍, വിരാജ്‌പേട്ട് ടൗണ്‍, റൂറല്‍, ഭാഗമണ്ഡല പോലീസ് സ്‌റ്റേഷനുകളിലായി എട്ട് കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളായ പ്രദീപ്, നിഷാദ് എന്നിവര്‍ നേരത്തെയും വിവിധ കേസുകളില്‍ പ്രതികളാണെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
[masterslider id="10"]

Related posts