മുക്കുപണ്ടം പണയം വെച്ച് വായ്പത്തട്ടിപ്പ്; മലയാളികളടക്കം 12 പേർ അറസ്റ്റിൽ 

ബെംഗളൂരു: മുക്കുപണ്ടം പണയംവെച്ച്‌ വായ്പതട്ടിപ്പ് നടത്തിയ മലയാളികളടക്കമുള്ള 12 പേരെ മടിക്കേരി പോലീസ് അറസ്റ്റുചെയ്തു. എറണാകുളം സ്വദേശികളായ മുഹമ്മദ് കുഞ്ഞി (48), പ്രദീപ് (60), കർണാടക സ്വദേശികളായ മുഹമ്മദ് റിസ്‌വാൻ (35), പി.എച്ച്‌. റിസ്‌വാൻ (35), അബ്ദുല്‍ നസീർ (50), കെ.പി. നവാസ് (47), കെ.എ. നിഷാദ് (43), മൂസ (37), മുഹമ്മദ് അനീഫ് (42), ഖദീജ് (32), റഫീഖ് (38), ഫർഹാൻ (33) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഹംസ എന്ന മറ്റൊരു പ്രതിയെക്കൂടി പിടികൂടാനുണ്ട്. തട്ടിപ്പിന്റെ സൂത്രധാരൻ എറണാകുളം സ്വദേശിയായ മുഹമ്മദ് കുഞ്ഞിയാണെന്ന്…

Read More

ബെംഗളൂരുവില്‍ കാറിന് മുകളിൽ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് കുട്ടികളടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് രണ്ടുകുട്ടികളടക്കം ആറുപേർക്ക് ദാരുണാന്ത്യം. നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയവർ സഞ്ചരിച്ച വോള്‍വോ കാറാണ് അപകടത്തില്‍പ്പെട്ടത്. വ്യവസായിയായ വിജയനപുര സ്വദേശി ചന്ദ്രാം യോഗപ്പ (48) ഗൗരഭായ് (42) വിജയലക്ഷ്മി (36) ഗാൻ (16) ദീക്ഷ (12), ആര്യ (6) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്നർ ലോറി. കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇതിനിടെ മറ്റൊരു ട്രക്കുമായി കണ്ടെയ്നർ…

Read More

സുരക്ഷാ ലംഘനം; കോലിയുടെ പബ്ബിന് നോട്ടീസ് 

ബെംഗളൂരു: ക്രിക്കറ്റർ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള വണ്‍ 8 പബ്ബിന് ബെംഗളൂരു കോർപ്പറേഷന്റെ നോട്ടീസ്. സ്ഥാപനത്തിന് ഫയർഫോഴ്സിന്റെ എൻ.ഒ.സി.യില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നോട്ടീസയച്ചത്. വെങ്കടേഷ് എന്ന പൊതുപ്രവർത്തകൻ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് എൻ.ഒ.സി.യില്ലെന്ന കണ്ടെത്തല്‍. ഇതിന്റെയടിസ്ഥാനത്തില്‍ വെങ്കടേഷ് പരാതിയുമായി മുന്നോട്ടുപോയതോടെയാണ് കോർപ്പറേഷൻ കാരണം കാണിക്കല്‍ നോട്ടീസയച്ചിരിക്കുന്നത്. നോട്ടീസില്‍ ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിർദേശം. അല്ലാത്ത പക്ഷം തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം വിഷയത്തില്‍ നിയമപരമായി നേരിടുമെന്ന് വണ്‍ 8 അറിയിച്ചു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്താണ് പബ്ബ് പ്രവർത്തിക്കുന്നത്. രാത്രി ഒരു മണിക്ക് ശേഷം…

Read More

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

ബംഗളൂരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണത്തെ തുടര്‍ന്നാണ് നടപടി. ജീവനക്കാരെയും സര്‍ക്കാരിനെയും കബളിപ്പിച്ചുവെന്നാണ് കേസ്. ബംഗളൂരുവിലെ കെആര്‍ പുരത്തെ റീജിയണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറും റിക്കവറി ഓഫീസറുമായ ഷഡക്ഷര ഗോപാല്‍ റെഡ്ഡിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. റോബിന്‍ ഉത്തപ്പയുടെ മേല്‍നോട്ടത്തിലുള്ള സെഞ്ചുറീസ് ലൈഫ് സ്റ്റെല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിഎഫ് വിഹിതം വെട്ടിക്കുറച്ചെങ്കിലും അവരുടെ അക്കൗണ്ടുകളിലേക്ക് ഈ പണം നിക്ഷേപിക്കുന്നതില്‍…

Read More

ഗതാഗതക്കുരുക്ക് അറിയാന്‍ വെബ്‌സൈറ്റ്; വിശദാംശങ്ങൾ അറിയാൻ വായിക്കം

ബെംഗളൂരു: ഗതാഗതക്കുരുക്ക് ഉള്‍പ്പടെയുളള വിവരങ്ങള്‍ തല്‍സമയം അറിയാന്‍ സൗകര്യമൊരുക്കി സിറ്റി ട്രാഫിക് പോലീസിന്റെ നവീകരിച്ച വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ട്രാഫിക്ക് മാനേജ്‌മെന്റ്, ഗതാഗത നിയമലംഘനം, റോഡ് സുരക്ഷ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വേഗത്തില്‍ അറിയാം. നാവിഗേറ്റ് ബെംഗളൂരു എന്ന് ഓപ്ഷനിലൂടെ ഗതാഗത ക്രമീകരണങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ലഭിക്കും. വെബ്‌സൈറ്റ് :

Read More

കാമുകിയെ സുഹൃത്തുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഭീഷണിപ്പെടുത്തി; നഗരത്തിൽ പങ്കാളികളെ കൈമാറുന്നു സംഘം പിടിയിൽ

ബെംഗളൂരു∙ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകിയെ സുഹൃത്തുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച യുവാവ് പിടിയിൽ. സുഹൃത്തിനെയും ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഹരീഷ്, ഹേമന്ദ് എന്നിവരാണ് അറസ്റ്റിലായത്. 32 വയസ്സുകാരിയായ യുവതി പരാതിയുമായി ക്രൈംബ്രാഞ്ചിനു മുന്നിലെത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ചുരുളഴിയുന്നത്. ഹരീഷും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. ഈ സമയങ്ങളിൽ ഹരീഷ് താൻ അറിയാതെ സ്വകാര്യ നിമിഷങ്ങൾ വിഡിയോയിൽ പകർത്തിയെന്നാണ് യുവതി പറയുന്നത്. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി…

Read More

നോക്കണ്ട ഉണ്ണി അടുത്താമാസം വരില്ല; മെട്രോ ആര്‍.വി. റോഡ് – ബൊമ്മസന്ദ്ര പാതയില്‍ സര്‍വീസ് ജനുവരിയില്‍ ആരംഭിക്കില്ല

ബെംഗളൂരു: ഇലക്ട്രോണിക്ക് സിറ്റിയിലേക്കുളള മെട്രോ ആര്‍.വി. റോഡ് – ബൊമ്മസന്ദ്ര പാതയില്‍ ജനുവരിയില്‍ സര്‍വീസ് ആരംഭിക്കില്ലെന്ന് ഉറപ്പായി. പാതയില്‍ സര്‍വീസ് നടത്തുന്നതിനായി കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിറ്റഗര്‍ കമ്പനി നിര്‍മിച്ച ആദ്യ ഡ്രൈവറില്ലാ ട്രെയിന്‍ ജനുവരി 15നാണ് ലഭിക്കുകയെന്ന് ബിഎംആര്‍സി അറിയിച്ചതോടെയാണിത്. മാര്‍ച്ചിലാകും പാതില്‍ ഭാഗികമായി സര്‍വീസ് ആരംഭിക്കുകയെന്നാണ് സൂചന. ചൈനീസ് നിര്‍മിതമായ ഒരു ട്രെയിന്‍ മാത്രമാണ് നിലവില്‍ ബിഎംആര്‍സിയുടെ പക്കലുളളത്. പുതിയ ട്രെയിന്‍ മാത്രമാണ് നിലവില്‍ ബിഎംആര്‍സിയുടെ പക്കലുളളത്. പുതിയ ട്രെയിന്‍ കൈമാറിയാലും ഇതു ഘടിപ്പിക്കാനും വിവിധ പരീക്ഷണങ്ങള്‍ക്കും സമയമെടുക്കും. കുറഞ്ഞത് 3…

Read More

അർദ്ധരാത്രി 12 മണിക്ക് ശേഷമുള്ള ആഘോഷങ്ങൾ, മദ്യനിരോധനം: പുതുവത്സരാഘോഷത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

ബെംഗളൂരു: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മംഗളൂരു സിറ്റി പോലീസ് കമ്മീഷണറേറ്റിൽ പൊതുതാത്പര്യങ്ങൾ മുൻനിർത്തി നിരവധി മാർഗനിർദേശങ്ങൾ രൂപീകരിച്ചു. ബീച്ചിൽ മദ്യപിക്കരുത്, അപമര്യാദയായി പെരുമാറരുത്, രാത്രി 12 മണിക്ക് ശേഷമുള്ള ആഘോഷങ്ങൾ പാടില്ലെന്നതാണ് പ്രധാനം. മംഗലാപുരം സിറ്റി പോലീസ് കമ്മീഷണറേറ്റിന് കീഴിൽ പുതുവത്സരാഘോഷങ്ങൾക്കായി രൂപീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു. എല്ലാ ഹോട്ടലുകളും റസ്റ്റോറൻ്റുകളും ക്ലബ്ബുകളും റിസോർട്ടുകളും മറ്റ് സ്ഥാപനങ്ങളും പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന് മംഗലാപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ 23-12-2024 വൈകുന്നേരം 5 മണിക്കകം സമർപ്പിക്കണം. പുതുവത്സര…

Read More

ദീർഘകാലമായുള്ള ആവശ്യം നിറവേറുന്നു; നഗരത്തിൽ യു.എസ്. കോൺസുലേറ്റ് ഉടൻ തുറക്കും

ബെംഗളൂരു : യു.എസ്. കോൺസുലേറ്റ് ബെംഗളൂരുവിൽ ജനുവരിയിൽ തുറന്നേക്കും. ഇതിനുള്ള ജോലികൾ നടക്കുകയാണെന്ന് ഇന്ത്യയിലെ യു.എസ്. അംബാസഡർ എറിക് ഗാർസെറ്റി ഡൽഹിയിൽ പറഞ്ഞു. ബെംഗളൂരുവിലും അഹമ്മദാബാദിലും കോൺസുലേറ്റ് ആരംഭിക്കുമെന്ന് യു.എസ്. നേരത്തേ പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരുവിൽ കോൺസുലേറ്റ് ഇല്ലാത്ത വലിയ രാജ്യം യു.എസ്. മാത്രമാണെന്നും ഇത് യാഥാർഥ്യമാക്കുമെന്ന പ്രതിജ്ഞാബദ്ധത നിറവേറ്റുമെന്നും അദ്ദേഹം അറിയിച്ചു. ബെംഗളൂരുവിൽ യു.എസുമായുള്ള വിദേശ വാണിജ്യ സർവീസ് നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ യു.എസ്.-ഇന്ത്യ ബിസിനസ് കൗൺസിലിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. അതിനിടെ, ബെംഗളൂരുവിൽ യു.എസ്. കോൺസുലേറ്റ് ജനുവരി രണ്ടാംവാരം ആരംഭിക്കുമെന്ന്…

Read More

വന്ദേഭാരത്, ബെംഗളൂരു- കേരള ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം; തിയതിയും പുതിയ റൂട്ടും അറിയാൻ വായിക്കാം

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുമുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം. ഹൊസൂർ യാർഡിൽ ഇന്‍റർലോക്കിങ്ങിനു മുൻപും ശേഷവുമുള്ള നിർമ്മാണ പ്രവര്‍ത്തികൾ നടക്കുന്ന സാഹചര്യത്തിലാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകളിലെ മാറ്റങ്ങൾ അറിയിച്ചത്. ട്രെയിൻ സേവനങ്ങളുടെ വഴിതിരിച്ചുവിടൽ, ട്രെയിൻ സർവീസുകളുടെ പുനഃക്രമീകരണം ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് അറിയിച്ചിരിക്കുന്നത്. അതനുസരിച്ച് എറണാകുളം- കെഎസ്ആർ ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു – എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസ് തിരുവനന്തപുംര നോർത്ത് (കൊച്ചുവേളി) – യശ്വന്ത്പൂർ ഗരീബ്രഥ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസിനെയാണ് ബാധിക്കുക. 1. എറണാകുളം-…

Read More
Click Here to Follow Us