ദീർഘകാലമായുള്ള ആവശ്യം നിറവേറുന്നു; നഗരത്തിൽ യു.എസ്. കോൺസുലേറ്റ് ഉടൻ തുറക്കും

ബെംഗളൂരു : യു.എസ്. കോൺസുലേറ്റ് ബെംഗളൂരുവിൽ ജനുവരിയിൽ തുറന്നേക്കും.

ഇതിനുള്ള ജോലികൾ നടക്കുകയാണെന്ന് ഇന്ത്യയിലെ യു.എസ്. അംബാസഡർ എറിക് ഗാർസെറ്റി ഡൽഹിയിൽ പറഞ്ഞു.

ബെംഗളൂരുവിലും അഹമ്മദാബാദിലും കോൺസുലേറ്റ് ആരംഭിക്കുമെന്ന് യു.എസ്. നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ബെംഗളൂരുവിൽ കോൺസുലേറ്റ് ഇല്ലാത്ത വലിയ രാജ്യം യു.എസ്. മാത്രമാണെന്നും ഇത് യാഥാർഥ്യമാക്കുമെന്ന പ്രതിജ്ഞാബദ്ധത നിറവേറ്റുമെന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവിൽ യു.എസുമായുള്ള വിദേശ വാണിജ്യ സർവീസ് നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ യു.എസ്.-ഇന്ത്യ ബിസിനസ് കൗൺസിലിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. അതിനിടെ, ബെംഗളൂരുവിൽ യു.എസ്. കോൺസുലേറ്റ് ജനുവരി രണ്ടാംവാരം ആരംഭിക്കുമെന്ന് ബെംഗളൂരു സൗത്ത് എം.പി. തേജസ്വി സൂര്യ അറിയിച്ചു.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

ബെംഗളൂരുവിൽ യു.എസ്. കോൺസുലേറ്റ് ആരംഭിക്കണമെന്ന് ദീർഘകാലമായുള്ള ആവശ്യമാണ്.

അമേരിക്കയിലേക്കുള്ള വിസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ഇനി ബെംഗളൂരുവിലും അവസരമൊരുങ്ങും.

നിലവിൽ ഇതിനായി ചെന്നൈയിലും ഹൈദരാബാദിലും എത്തേണ്ട സ്ഥിതിയായിരുന്നു. ചെന്നൈ, ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് നിലവിൽ യു.എസ്. കോൺസുലേറ്റുകളുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts