മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി.മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി.

മന്ത്രിമാരും അവരുടെ വകുപ്പുകളും

മുഖ്യമന്ത്രി വി ഡി സതീശൻ – ധനകാര്യം, നിയമം, പൊതുഭരണം,തുറമുഖം,സയൻസ് & ടെക്നോളജി, ലോട്ടറി,എയർപോർട്ട്, മെട്രോ

രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്, ഫയർ & റെസ്ക്യൂ , ജയിൽ, കയർ

  ന​ഗരത്തിൽ വടിവാളുമായി നടുറോഡിൽ മദ്യപസംഘത്തിന്റെ വിളയാട്ടം; ചോദ്യം ചെയ്തവർക്ക് നേരെ 'രാത്രി സംഘടിതമായ അക്രമം!

സണ്ണി ജോസഫ് – വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യം

കെ മുരളീധരൻ – ആരോഗ്യം,ദേവസ്വം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ യൂണിവേഴ്സിറ്റി, ഭക്ഷ്യ സുരക്ഷ

എ പി അനിൽകുമാർ – റവന്യൂ

പി സി വിഷ്ണുനാഥ് – ടൂറിസം, സാംസ്കാരികം

എം ലിജു – സഹകരണം , എക്സൈസ്

റോജി എം ജോൺ – ഉന്നത വിദ്യാഭ്യാസം

ടി സിദ്ദിഖ് – കൃഷി

കെ എ തുളസി – പട്ടിക ജാതി – പട്ടിക വർഗ ക്ഷേമ വകുപ്പ്

ബിന്ദു കൃഷ്ണ – തൊഴിൽ, വനിതാ – ശിശു സംരക്ഷണം,ക്ഷീര വികസനം

ഒ ജെ ജനീഷ് – കായികം, യുവജനക്ഷേമം

പി കെ കുഞ്ഞാലികുട്ടി – വ്യവസായം,ഐ ടി

എൻ. ഷംസുദ്ദീൻ – പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ വികസനം

കെ എം ഷാജി – തദ്ദേശ സ്വയം ഭരണം

  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ

മോൻസ് ജോസഫ് – ജലവിഭവ വകുപ്പ് , ഇറിഗേഷൻ

പി കെ ബഷീർ – പൊതുമരാമത്ത്

വി ഇ അബ്ദുൽ ഗഫൂർ – ഫിഷറീസ് , സാമൂഹ്യനീതി

അനൂപ് ജേക്കബ് – ഭക്ഷ്യ പൊതുവിതരണം

സി.പി ജോൺ-ഗതാഗതം

ഷിബു ബേബി ജോൺ – വനം വകുപ്പ്

അതിനിടെ, നിയമസഭയിലെ മുതിർന്ന അംഗമായ ജി.സുധാകരൻ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യാവാചകം ചൊല്ലിക്കൊടുത്തു. നാളെ ചേരുന്ന നിയമസഭ സമ്മേളനത്തിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ജി. സുധാകരനായിരിക്കും.

സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിജഭന ചര്‍ച്ചകൾ പൂർത്തിയായിരുന്നുവെന്നാണ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശദമാക്കിയത്. ഇന്നലെയാണ് ഗവർണര്‍ സ്ഥലത്ത് ഇല്ലെന്ന് അറിഞ്ഞതെന്നും ഇന്ന് രാവിലെ തന്നെ ലിസ്റ്റ് ഗവർണർ‍ക്ക് സമർപ്പിച്ചുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts