സുരക്ഷാ ലംഘനം; കോലിയുടെ പബ്ബിന് നോട്ടീസ് 

ബെംഗളൂരു: ക്രിക്കറ്റർ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള വണ്‍ 8 പബ്ബിന് ബെംഗളൂരു കോർപ്പറേഷന്റെ നോട്ടീസ്.

സ്ഥാപനത്തിന് ഫയർഫോഴ്സിന്റെ എൻ.ഒ.സി.യില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നോട്ടീസയച്ചത്.

വെങ്കടേഷ് എന്ന പൊതുപ്രവർത്തകൻ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് എൻ.ഒ.സി.യില്ലെന്ന കണ്ടെത്തല്‍.

ഇതിന്റെയടിസ്ഥാനത്തില്‍ വെങ്കടേഷ് പരാതിയുമായി മുന്നോട്ടുപോയതോടെയാണ് കോർപ്പറേഷൻ കാരണം കാണിക്കല്‍ നോട്ടീസയച്ചിരിക്കുന്നത്.

നോട്ടീസില്‍ ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിർദേശം. അല്ലാത്ത പക്ഷം തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

  തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുമതി നൽകിയ സുപ്രീം കോടതി വിധിക്കെതിരെ ന​ഗരത്തിലെ മൃഗസ്നേഹികൾ

അതേസമയം വിഷയത്തില്‍ നിയമപരമായി നേരിടുമെന്ന് വണ്‍ 8 അറിയിച്ചു.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്താണ് പബ്ബ് പ്രവർത്തിക്കുന്നത്.

രാത്രി ഒരു മണിക്ക് ശേഷം പബ്ബ് പ്രവർത്തിച്ചു എന്ന കാരണത്താല്‍ നേരത്തേയും സ്ഥാപനത്തിന് നോട്ടീസ് ലഭിച്ചിരുന്നു.

ഇതില്‍ ബെംഗളൂരു പോലീസ് എഫ്.ഐ.ആർ. രജിസ്റ്ററും ചെയ്തിരുന്നു. കഴിഞ്ഞ ജൂണില്‍ എം.ജി. റോഡില്‍ നിശ്ചിത സമയപരിധിക്കപ്പുറം പ്രവർത്തിച്ച സ്ഥാപനങ്ങള്‍ക്കൊപ്പമാണ് വണ്‍ 8-നെതിരെയും നടപടിയുണ്ടായത്.

  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം

അനുവദിച്ച സമയം കഴിഞ്ഞും പ്രദേശത്തുനിന്ന് വലിയ ഉച്ചത്തില്‍ മ്യൂസിക് കേള്‍ക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ
[masterslider id="10"]

Related posts