ബെംഗളൂരുവില്‍ കാറിന് മുകളിൽ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് കുട്ടികളടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് രണ്ടുകുട്ടികളടക്കം ആറുപേർക്ക് ദാരുണാന്ത്യം.

നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്.

വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയവർ സഞ്ചരിച്ച വോള്‍വോ കാറാണ് അപകടത്തില്‍പ്പെട്ടത്.

വ്യവസായിയായ വിജയനപുര സ്വദേശി ചന്ദ്രാം യോഗപ്പ (48) ഗൗരഭായ് (42) വിജയലക്ഷ്മി (36) ഗാൻ (16) ദീക്ഷ (12), ആര്യ (6) എന്നിവരാണ് മരിച്ചത്.

  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്നർ ലോറി.

കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്.

ഇതിനിടെ മറ്റൊരു ട്രക്കുമായി കണ്ടെയ്നർ ലോറി കൂട്ടിയിടിച്ചു. രണ്ടു ട്രക്കുകളും മറിഞ്ഞു.

എന്നാല്‍ കണ്ടെയ്നർ ലോറി കാറിന് മുകളിലേക്കാണ് മറിഞ്ഞത്.

കാറിലുണ്ടായിരുന്ന ആറുപേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചതായാണ് വിവരം.

ക്രെയിനുംമറ്റും ഉപയോഗിച്ചാണ് കണ്ടെയ്നർ ലോറി കാറിന് മുകളില്‍നിന്ന് മാറ്റിയത്.

  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും

മൃതദേഹങ്ങള്‍ നീലമംഗല സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
[masterslider id="10"]

Related posts