കേരളത്തിൽ അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴ 

തിരുവനന്തപുരം: വടക്കൻ കേരളതീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി നിലനില്‍ക്കുന്നതിനാല്‍ 5 ദിവസത്തേക്കു കേരളത്തില്‍ വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്.

ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്കാണു സാധ്യത. 12, 13 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടായേക്കും.

കേരള, തമിഴ്നാട് തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു

ഉയർന്ന തിരമാലകള്‍ക്കു സാധ്യതയുള്ളതിനാല്‍ വടക്കൻ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.

കേരള തീരത്തും തമിഴ്‌നാട് തീരത്തും 11-07-2024 രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശല്യം ആരോപിച്ച് തെരുവ് നായ്ക്കൾക്ക് വിഷം നൽകി; ആറോളം നായ്ക്കൾ ചത്തു, ഉദ്യോഗസ്ഥർക്കെതിരെയും പ്രതിഷേധം
[masterslider id="10"]

Related posts