ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ടിട്ട് ഒപ്പം പായ വിരിച്ച് കിടന്നുറങ്ങി യുവാവ്; വീഡിയോ വൈറലായതോടെ പൊലീസ് പൊക്കി

ബീച്ചിലെ മണലില്‍ കഞ്ചാവ് ഉണക്കാനിട്ട് അതിനൊപ്പം പായ വിരിച്ച് യുവാവ് കിടന്നുറങ്ങി.

നാട്ടുകാര്‍ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഉടന്‍ വെള്ളയിൽ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

ഏകദേശം 370 ഗ്രാം കഞ്ചാവാണ് ഉണക്കാനിട്ട നിലയില്‍ പൊലീസ് പിടികൂടിയത്.വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്.

  മെസിയും ടീമും പണം വാങ്ങി ചതിച്ചു; കേരളത്തിന് നഷ്ടപരിഹാരം നൽകണം': കടുത്ത ആരോപണങ്ങളുമായി കായിക മന്ത്രി

ഷൂ എല്ലാം അഴിച്ചുവച്ചായിരുന്നു യുവാവിന്റെ സുഖനിദ്ര. ഇയാള്‍ കഞ്ചാവ് ഉപയോഗിച്ചിട്ടാണോ കിടന്നെതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

മുൻപും കഞ്ചാവ് കൈവശം വച്ചതിന് റാഫി പിടിയിലായിട്ടുണ്ട്. റാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴ: 750 ചേരിനിവാസികൾ അന്തിയുറങ്ങിയത് പെരുവഴിയിൽ; വീടുകൾ വെള്ളത്തിനടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us