ഹൊറമാവിലും ഇടിച്ചുനിരത്തും; 39 വീടുകളുടെ അനധികൃതമായി നിര്‍മിച്ച ഭാഗങ്ങള്‍ നീക്കാന്‍ ഉത്തരവ്

ബെംഗളുരു: യെലഹങ്ക ഫക്കീര്‍ കോളനിയിലെ വിവാദ കുടിയൊ ഴിപ്പിക്കലിനു പിന്നാലെ ഹൊറമാവില്‍ മഴവെള്ളക്കനാലുകളും ഓടകളും കയ്യേറി നിര്‍മിച്ച 39 വീടുകളുടെ അനധികൃത ഭാഗങ്ങള്‍ ഇടിച്ചുനിരത്താന്‍ ബെംഗളൂരു ഈസ്റ്റ് സിറ്റി കോര്‍പറേഷന്‍ ഉത്തരവിട്ടു.

ഒരേക്കറില്‍ വിവിധ സര്‍വേന മ്പറുകളിലുള്ള വീടുകളാണിവ. കോര്‍പറേഷന്‍ അനുമതി നല്‍കിയതിനു പുറമേ നിര്‍മിച്ച അനധികൃത ഭാഗങ്ങളാണ് ഇടിച്ചുകളയുക.

ഫെബ്രുവരി 6ന് മുന്‍പ് ഉടമകള്‍ക്ക് സ്വയം നീക്കാന്‍ അവസരവുണ്ട്. കോര്‍പറേഷന്‍ ഇടിച്ചുനിരത്തേണ്ട സാഹചര്യമുണ്ടായാല്‍ അതിന്റെ ചെലവ് ഉടമകളില്‍ നിന്ന് ഈടാക്കുമെന്നും ഉത്തരവിലുണ്ട്.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

ഫക്കീര്‍ കോളനിയിലും വസീം ലേഔട്ടിലുമായി മാലിന്യനിര്‍ മാര്‍ജനത്തിനു സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ക്വാറി പ്രദേശം കയ്യേറി നിര്‍മിച്ച 160 വീടുകളും ഷെഡുകളും ഡിസംബര്‍ 20ന് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഇടിച്ചു നിരത്തിയത് വലിയ വിവാദമായിരുന്നു.

ഇതിനു പിന്നാലെ തനിസന്ദ അശ്വത്ഥ് നഗറിലെ വീടുകളും ഷെഡുകളും ഉള്‍പ്പെടെ 60 അനധികൃത നിര്‍മിതികള്‍ ബെംഗളുരു വികസന അതോറിറ്റി (ബിഡിഎ) ഇടിച്ചുനിരത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
[masterslider id="10"]

Related posts