എംഡിഎംഎയുമായി മലയാളിയായ ഐടി ജീവനക്കാരൻ പിടിയിൽ 

ബെംഗളൂരുവിൽ നിന്ന് കടത്തികൊണ്ടുവന്ന 19 ഗ്രാം എംഡിഎംഎയുമായി യുവാവ് അങ്കമാലിയിൽ പിടിയിൽ.

കോട്ടയം കങ്ങഴ കണിയാണിക്കൽ അനന്ദു (26) വിനെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബെംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ കടത്തികൊണ്ടുവരികയായിരുന്നു എംഡിഎംഎ.

  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!

ഷോൾഡർ ബാഗിനകത്ത് പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ബെംഗളൂരുവിൽ ഐടി വിഭാഗം ജീവനക്കാരനാണ്.

കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ കടത്തികൊണ്ടുവന്ന 69 ഗ്രാം മയക്കുമരുന്നുമായി മൂവാറ്റുപുഴ സ്വദേശി ബിലാലിനെ (21) പറവൂർ കവലയിൽ പോലീസ് പിടികൂടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts