അക്ഷയനഗറിലെ സ്ക്രാപ്പ് ഗോഡൗണിൽ വൻ തീപിടുത്തം

ബെംഗളൂരു: നഗരത്തിലെ ബേഗൂർ പ്രദേശത്തെ അക്ഷയനഗറിലുളള സ്ക്രാപ്പ് ഗോഡൗണിൽ വൻ തീപിടുത്തം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പഴയ പ്ലാസ്റ്റിക് വസ്തുക്കൾക്ക് തീപിടിച്ചു, സംഭവം പ്രദേശമാകെ പരിഭ്രാന്തി പരത്തി.

തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ നാല് ഫയർഫോഴ്‌സ് വാഹനങ്ങളും 20 ലധികം ജീവനക്കാരും സ്ഥലത്തെത്തി തീ അണയ്ക്കാൻ തുടങ്ങി.

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ ഇപ്പോൾ ഏറെക്കുറെ നിയന്ത്രണവിധേയമാണ്. സംഭവത്തെക്കുറിച്ച് ബേഗൂർ പോലീസ് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts