നഗരത്തിൽ വെള്ളപ്പൊക്കം കൂടുതൽ സംഭവിച്ചത് ബെംഗളൂരുവെന്ന് റിപ്പോർട്ട്‌

ബെംഗളൂരു : ദക്ഷിണേന്ത്യയിൽ നഗര വെള്ളപ്പൊക്കം കൂടുതൽ സംഭവിക്കുന്നിടങ്ങളിലൊന്നാണ് ബെംഗളൂരുവെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 1969-നും 2019-നും ഇടയിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ വിവരം പുറത്തുവിട്ടത്. 50 വർഷത്തിനിടെ ബെംഗളൂരു അർബനിൽ 53 തവണ വെള്ളപ്പൊക്കമുണ്ടായി. ബെംഗളൂരു റൂറലിൽ 71 വെള്ളപ്പൊക്കമുണ്ടായതായും പഠനം കണ്ടെത്തി. ദക്ഷിണ കന്നഡ (47), ഉത്തര കന്നഡ (40), ബല്ലാരി (36), റായ്ച്ചൂർ (36), കുടക് (34), കലബുറഗി (34) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലുണ്ടായ വെള്ളപ്പൊക്കങ്ങൾ. എന്നാൽ, ഈ ജില്ലകളിലെല്ലാം സമാനരീതിയിലുള്ള വെള്ളപ്പൊക്കമല്ല ഉണ്ടായത്. തീരദേശ…

Read More

ചെന്നൈ മഴ; ട്രെയിനുകൾ റദ്ദാക്കി,കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം 

തിരുവനന്തപുരം: ചെന്നൈയില്‍ കനത്ത മഴയെത്തുടര്‍ന്നു ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ട സാഹചര്യത്തില്‍ റെയില്‍വേ ഇന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം മെയില്‍ ഉള്‍പ്പെടെ ഏതാനും വണ്ടികള്‍ പൂര്‍ണമായി റദ്ദാക്കി. തിരുവനന്തപുരം മെയിലിനെക്കൂടാതെ ആലപ്പുഴ – ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ്, കൊല്ലം – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്, മദുര- ചെന്നൈ എഗ്മോര്‍ തേജസ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ – തിരുച്ചെന്തൂര്‍ എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ – കൊല്ലം എക്‌സ്പ്രസ് തുടങ്ങിയവയാണ് ബുധനാഴ്ച പൂര്‍ണമായും റദ്ദാക്കിയത്.…

Read More

ചെന്നൈ നഗരം വെള്ളക്കെട്ടിൽ; ഇതുവരെ നഷ്ടമായത് 5 ജീവനുകൾ

ചെന്നൈ: നിര്‍ത്താതെ പെയ്ത മഴയില്‍ ചെന്നൈ നഗരം വെള്ളക്കെട്ടിൽ. മിഷോങ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. ഇതുവരെ 5 പേര്‍ക്കാണ് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായത്. ചെന്നൈ വിമാനത്താവളം രാവിലെ 9 വരെ അടച്ചിടും. 162 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകള്‍ കൂടി റദ്ദാക്കി. ചെന്നൈ -കൊല്ലം ട്രെയിനും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ…

Read More

ചെന്നൈ നഗരത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

ചെന്നൈ: നഗരത്തിലും തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലകളിലും അടുത്ത ദിവസങ്ങളിൽ രാത്രി മഴ പെയ്യാൻ സാധ്യത. താപനില കുറയുമെന്നും വൈകുന്നേരത്തോടെ അന്തരീക്ഷം മേഘവൃതമാകുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കോയമ്പത്തൂർ, നീലഗിരി, തേനി, വിരുദുനഗർ, ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി തുടങ്ങിയ 14 ജില്ലകളിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Read More

മഴ കനിയാൻ പ്രാർത്ഥനയുമായി മുഖ്യമന്ത്രി 

ബെംഗളുരു: കാവേരി നദീജലം തമിഴ് നാടിന് നല്‍കുന്ന വിഷയവും മഴ കിട്ടാത്ത പ്രശ്നവും തലയില്‍ കത്തി നിൽക്കുന്ന സമയത്ത് മുഖ്യമന്ത്രി സിദ്ധാരാമയ്യ  ചാമരാജനഗരയിലെ മഹാദേശ്വര മലകയറി. മഹാദേശ്വര സ്വാമിയുടെ സന്നിധിയില്‍ മഴക്കായി പ്രാര്‍ഥിച്ച്‌ മുഖ്യമന്ത്രി ആരതി അര്‍പ്പിച്ചു. “കര്‍ണാടക സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ മറികടക്കാൻ കഴിയണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു”- മലയിറങ്ങും മുമ്പ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാവേരി വെള്ളം സംബന്ധിച്ച ചോദ്യങ്ങളോട് സിദ്ധാരാമയ്യ ഇങ്ങനെയാണ് പ്രതികരിച്ചത്. “കാവേരി ജല റഗുലേഷൻ കമ്മിറ്റി 3000 ക്യൂസസ് വെള്ളം തമിഴ്നാടിന് നല്‍കാൻ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനം ജലക്ഷാമം…

Read More

സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും വെള്ളപൊക്ക ആശങ്ക തുടരുന്നു 

ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അപേക്ഷിച്ച് സംസ്ഥാനത്ത് മഴ കുറഞ്ഞു. എങ്കിലും, സമീപത്തെ സ്ഥിതിഗതികൾ അതേപടി തുടരുന്നു. അതിനിടെ , മഹാരാഷ്ട്രയിലെ ഘാട്ടപ്രദേശ്, ബെൽഗാം, കലബുറഗി വടക്കൻ കർണാടകയിലെ ചില ജില്ലകളിൽ മഴ പെയ്യുന്നതിനാൽ ഈ ഭാഗത്തെ നദികളിൽ വെള്ളപ്പൊക്കം തുടരുന്നത് ആശങ്കയിലാണ്. ബെൽഗാം ജില്ലയിൽ മാത്രം 30 പാലങ്ങൾ വെള്ളത്തിനടിയിലായി. അതിനാൽ ആഗസ്ത് എട്ട് വരെ നദീതീരത്ത് 100 മീറ്ററിനുള്ളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ആളുകളുടെ കന്നുകാലികളുടെയും പ്രവേശനം നിരോധിച്ചിരിക്കുന്നു. മുൻകരുതൽ നടപടിയായി ബാഗൽകോട്ട്, ഹാസൻ ജില്ലകളിലെ സ്‌കൂളുകൾക്ക് വെള്ളിയാഴ്ച അവധി നൽകിയിട്ടുണ്ട്.

Read More

മഴ ; 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട് 

ബെംഗളൂരു: നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്നു. അടുത്ത 24 മണിക്കൂറിൽ 11 മുതൽ 20 സെന്റീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബിദർ, കലബുറഗി എന്നീ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച് അലർട്ട്’ മുന്നറിയിപ്പ് നൽകി. ബെലഗാവി, ബാഗൽകോട്ട്, റായ്ച്ചൂർ, വിജയപൂർ, യാദഗിരി, ഷിമോഗ, ചിക്കമംഗളൂരു, കുടക് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

വീട് തകർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം 

ബെംഗളൂരു : സംസ്ഥാനത്ത് മഴ ശക്തമായതോടെ നാശനഷ്ടങ്ങളും കൂടി. പലയിടത്തും വീടുകളും റോഡുകളും തകർന്നു. ഹാസനിൽ മഴയിൽ വീടുതകർന്ന് 62-കാരി മരിച്ചു. അർസിക്കെരെ സ്വദേശിനി ഗൗരമ്മയാണ് മരിച്ചത്. പരിക്കേറ്റ ഭർത്താവ് നടരാജിനെ അർസിക്കെരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമാണം പൂർത്തിയാകാത്ത വീട്ടിൽ ഗൗരമ്മ കുടുംബത്തോടൊപ്പം രണ്ടുമാസംമുമ്പാണ് താമസം തുടങ്ങിയത്. കെ.എം. ശിവലിംഗഗൗഡ എം.എൽ.എ., ഹാസൻ ഡെപ്യൂട്ടി കമ്മിഷണർ സി. സത്യഭാമ എന്നിവർ അപകടസ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രദേശത്ത് മഴ തുടരുകയാണ്. ഹാസനിൽ ഇതുവരെ മഴക്കെടുതിയിൽ ഏഴ് കന്നുകാലികൾ ചാവുകയും അഞ്ചുവീടുകൾ തകരുകയും…

Read More

സംസ്ഥാനത്ത് ദുരിത പെയ്ത്തിൽ മരണം നാലായി 

ബെംഗളൂരു: സംസ്ഥാനത്ത് മഴ ശക്തം. മഴക്കെടുതിയില്‍ നാല് മരണം.ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റോഡുകള്‍ വെള്ളത്തിലായതോടെ പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു. റവന്യൂ മന്ത്രി നല്‍കിയ വിവരമനുസരിച്ച്‌ ജൂണ്‍ ഒന്നിനും ജൂലൈ 24 നും ഇടയില്‍ 27 പേര്‍ മരിച്ചു. ഇതില്‍ ഭൂരഭാഗമാളുകളും ഇടിമിന്നലേറ്റാണ് മരിച്ചത്. കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്‍റെയും പശ്ചാത്തലത്തില്‍ സംസ്ഥാനം ജാഗ്രതയിലാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉഡുപ്പി ജില്ലയില്‍ മഴക്കെടുതിയില്‍ മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി പെയ്യുന്ന മഴയെ…

Read More

മംഗളുരു – തിരുവനന്തപുരം മാവേലി എക്സ്പ്രസ്സ്‌ ട്രെയിനിൽ ചോർച്ച

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് മാവേലി എക്സ്പ്രസ്സ് ട്രെയിനില്‍ വൻ ചോര്‍ച്ച. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനാണ് മഴ പെയ്തതോടെ ചോര്‍ന്നൊലിച്ചത്. സെക്കൻ്റ് എസി കോച്ചുകളിലടക്കം വെള്ളം കയറി.പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി. മംഗലാപുരം വിട്ട് ട്രെയിൻ കാസര്‍കോട് എത്തിയപ്പോഴായിരുന്നു സംഭവം. കനത്ത മഴ പെയ്തതോടെ ട്രെയിനിനുള്ളിലും ചോര്‍ന്ന് ഒലിക്കുകയായിരുന്നു. ട്രെയിനിനകത്ത് വെള്ളപ്പാെക്കം വന്നത് പോലെയായിരുന്നു അവസ്ഥയെന്ന് യാത്രക്കാര്‍ പറഞ്ഞു. അപ്പര്‍ ബെര്‍ത്തുകളില്‍ കയറിയിരുന്നാണ് യാത്രക്കാര്‍ വെള്ളത്തില്‍ നിന്നും രക്ഷപ്പെട്ടത്. സീറ്റിനടിയില്‍‌ സൂക്ഷിച്ചിരുന്ന ബാഗുകളും മറ്റു സാധനങ്ങളും വെള്ളം നനഞ്ഞു. ഇന്നലെ മംഗലാപുരത്തേക്ക് തിരിച്ചു…

Read More
Click Here to Follow Us