ബംഗളൂരു: കർണാടകയിൽ മെയ് 28 വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ പ്രവചനം. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഗോവ- കൊങ്കൺ തീരത്ത് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റുമൂലമുള്ള ന്യൂനമർദം കാരണം തീരമേഖലയിൽ കനത്ത മഴ വരുംദിവസങ്ങളിൽ പ്രതീക്ഷിക്കുന്നുണ്ട്. മേയ് 27 വരെ ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട, ശിവമൊഗ്ഗ, ചിക്കമഗളൂരു, കുടക് എന്നീ ആറു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീര-മലനാട് മേഖലയിൽ കനത്ത മഴക്കും വെള്ളക്കെട്ടിനും സാധ്യതയുണ്ട്. ഗോവ- കൊങ്കൺ തീരങ്ങളിലും കിഴക്കൻ- മധ്യ…
Read MoreTag: Rain
ബംഗളൂരുവിൽ മെയ് മാസത്തിൽ പെയ്തത് റെക്കോഡ് മഴ
ബംഗളൂരു: നഗരത്തിൽ മെയ് മാസത്തിൽ പെയ്തത് റെക്കോഡ് മഴയെന്ന് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ. മെയ് ഒന്ന് മുതൽ 26 വരെയുള്ള കാലയളവിൽ 307.9മില്ലി മീറ്റർ മഴയാണ് നഗരത്തിൽ പെയ്തിറങ്ങിയത്. ഇതാദ്യമായാണ് മെയിൽ ഇത്രയും മഴ ബംഗളൂരുവിൽ പെയ്യുന്നത്. ഇതിന് മുമ്പ് 2023 മെയിലായിരുന്നു ബംഗളൂരുവിൽ ഏറ്റവും കൂടുതൽ മഴ പെയ്തത്. 305 മില്ലി മീറ്റർ മഴയാണ് അന്ന് പെയ്തത്. 2022ൽ 207.4 മില്ലി മീറ്റർ, 2017 241.9 മില്ലി മീറ്റർ, 2018ൽ 239.8 മില്ലി മീറ്റർ എന്നിങ്ങനെയാണ് ബംഗളൂരുവിൽ മെയ് മാസത്തിൽ പെയ്ത മഴയുടെ…
Read More15 വർഷത്തിനിടെ ആദ്യമായി കാലവർഷം നേരത്തെ എത്തുന്നു: കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത 72 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷമെത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 15 വർഷത്തിനിടെ, അങ്ങനെയെങ്കിൽ ഏറെ നേരത്തേ കാലവർഷം ആരംഭിക്കുന്ന വർഷമെന്ന പ്രത്യേകത കൂടെയുണ്ട്. 2009ൽ മേയ് 23ന് എത്തിയതാണ് 25 വർഷത്തിനിടെ നേരത്തേയുള്ള വരവ്. ഇതിന്‍റെ ഭാഗമായി 24ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 25ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് 10 ജില്ലകൾ യെല്ലോ അലർട്ടുമാണ്. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ…
Read Moreമഴക്കെടുതിയിൽ പൊറുതിമുട്ടി ദക്ഷിണേന്ത്യ; കർണാടകയിലും തമിഴ്നാട്ടിലുമായി എട്ട് മരണം
ബെംഗളൂരു / തമിഴ്നാട് : കനത്ത മഴയിൽ ദക്ഷിണേന്ത്യയിൽ വൻ നാശനഷ്ടം. കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് മഴ നാശം വിതച്ചത്. ചെന്നൈ, ബംഗളൂരു പോലുള്ള വൻ നഗരങ്ങൾ കനത്തമഴയിൽ പൊറുതിമുട്ടി. വരും ദിവസങ്ങളിലും ഈ മൂന്ന് സംസ്ഥാനങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ബംഗളൂരുവിളാണ് മഴമൂലം കൂടുതൽ നാശം ഉണ്ടായത്. റോഡുകളിൽ വെള്ളം കെട്ടിക്കിടന്നതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. സിൽക്ക് റോഡ് ജംക്ഷൻ, ഹോസൂർ റോഡ്, ബി.ടി.എം ലേഔട്ട് എന്നീ പ്രധാനപ്പെട്ട റോഡുകളളെല്ലാം വെള്ളത്തിനടിയിലായി. കർണാടകയിൽ മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു.…
Read Moreബെംഗളൂരുവിൽ കനത്ത മഴ; മൈസൂരു എക്സ്പ്രസ്സ് വേ യാത്രക്കാർക്ക് ജാഗ്രത നിർദേശം
ബെംഗളൂരു: നഗരത്തില്‍ ശക്തമയ മഴയെ തുടർന്ന് ജാഗ്രത നിർദേശം. കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്നും ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ മഴ തുടരുന്നതിനാലും മൈസുരു- കനത്ത മഴയെ തുടര്‍ന്ന് വാഹനത്തിനുള്ളിനുള്ള ദൂരക്കാഴ്ച കുറവായതിനാല്‍ വേഗതയില്‍ വാഹനമോടിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അര്‍ബന്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അംഗനവാടി, പ്രൈമറി, ഹൈസ്‌കൂളുകള്‍ക്ക് അവധി ബാധകമാണ്. കോളേജുകള്‍ക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും…
Read Moreഅടുത്ത ഒരാഴ്ച കേരളത്തിൽ മഴ കനക്കും
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. ലക്ഷദ്വീപിന് മുകളില്‍ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമർദം അടുത്ത 3-4 ദിവസത്തിനുള്ളില്‍ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. ശ്രീലങ്കക്ക് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബർ 12 മുതല്‍ 13 വരെ അതിശക്തമായ മഴയ്ക്കും ഒക്ടോബർ ഒൻപത് മുതല്‍ 13 വരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന…
Read Moreനഗരത്തിൽ പലയിടത്തും പേമാരി; റോഡുകൾ വെള്ളത്തിനടിയിൽ
ബെംഗളൂരു: കനത്ത മഴയിൽ മഹാനഗരത്തിൻ്റെ പല ഭാഗങ്ങളിലും മുങ്ങി തുടങ്ങി, വിധാന സൗധ, ശാന്തിനഗർ, കെആർ വൃത്ത എന്നിവിടങ്ങളിൽ മഴ ശക്തമായി. വീട്ടിലേക്ക് പോവുകയായിരുന്ന ഇരുചക്രവാഹന യാത്രികരിൽ ചില യാത്രക്കാർ മഹാറാണി കോളേജ് ബസ് സ്റ്റാൻഡിൽ മണിക്കൂറുകളോളം തമ്പടിച്ചിരുന്നു . അരമണിക്കൂറോളം പെയ്ത മഴയിൽ മലയ ആശുപത്രിക്ക് സമീപത്തെ റോഡിൽ വെള്ളക്കെട്ട് ഉണ്ടായി. ബംഗളൂരു റൂറൽ ജില്ലയിലെ പീനിയ, ദാസറഹള്ളി, ബാഗൽഗുണ്ടെ, ഷെട്ടിഹള്ളി, ഹെർസഘട്ട, നെലമംഗല എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.
Read Moreകേരളത്തിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്
തിരുവനമ്പപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് മഴ മുന്നറിയിപ്പില്‍ മാറ്റമുണ്ട്. എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55…
Read Moreകനത്ത മഴ; നിരവധി ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: ദക്ഷിണ റെയിൽവെ മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കി. ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമാണ്. ആന്ധ്രയിൽ 17 പേരും തെലങ്കാനയിൽ 10 പേരും മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ നിന്നുള്ള എറണാകുളം-ടാറ്റാ നഗർ എക്സിപ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ട എറണാകുളം-ഹതിയ ധാർതി അബാ എക്സ്‌പ്രസ്, അഞ്ചിനുള്ള എറണാകുളം-ടാറ്റാ നഗർ എക്സിപ്രസ്, ആറിന് പുറപ്പെടേണ്ട കൊച്ചുവേളി-ഷാലിമാർ എക്സ്‌പ്രസ്, ഏഴിന് പുറപ്പെടേണ്ട കന്യാകുമാരി-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ്, തിരുനെൽവേലി-പുരുലിയ എക്സ്‌പ്രസ് എന്നിവയുടെ…
Read Moreപുതിയ ന്യൂനമര്‍ദം; ഇന്നും നാളെയും ശക്തമായ മഴ സാധ്യത
തിരുവനന്തപുരം: പശ്ചിമബംഗാളിനും ഝാര്‍ഖണ്ഡിനും മുകളിലായി പുതിയ ന്യൂനമര്‍ദം രുപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍…
Read More