സം​സ്ഥാ​ന​ത്ത് മെയ് 28 വ​രെ മ​ഴ തു​ട​രും

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മെയ് 28 വ​രെ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പി​ൻ്റെ പ്ര​വ​ച​നം. വി​വി​ധ ജി​ല്ല​ക​ളി​ൽ റെ​ഡ്, ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ഗോ​വ- കൊ​ങ്ക​ൺ തീ​ര​ത്ത് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ചു​ഴ​ലി​ക്കാ​റ്റു​മൂ​ല​മു​ള്ള ന്യൂ​ന​മ​ർ​ദം കാ​ര​ണം തീ​ര​മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

മേ​യ് 27 വ​രെ ദ​ക്ഷി​ണ ക​ന്ന​ട, ഉ​ഡു​പ്പി, ഉ​ത്ത​ര ക​ന്ന​ട, ശി​വ​മൊ​ഗ്ഗ, ചി​ക്ക​മ​ഗ​ളൂ​രു, കു​ട​ക് എ​ന്നീ ആ​റു ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

  ഡ്രോയർ തുറന്ന കുട്ടികൾ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച; സ്വർണ്ണ മോതിരമിട്ട് മൂർഖൻ പാമ്പ്!

തീ​ര-​മ​ല​നാ​ട് മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​ക്കും വെ​ള്ള​ക്കെ​ട്ടി​നും സാ​ധ്യ​ത​യു​ണ്ട്. ഗോ​വ- കൊ​ങ്ക​ൺ തീ​ര​ങ്ങ​ളി​ലും കി​ഴ​ക്ക​ൻ- മ​ധ്യ അ​റ​ബി​ക്ക​ട​ലി​ലും മ​ണി​ക്കൂ​റി​ൽ 65 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റു​വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യക്തമാക്കി.

വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ലെ ബെ​ള​ഗാ​വി, ധാ​ർ​വാ​ഡ്, ഹാ​വേ​രി എ​ന്നീ ജി​ല്ല​ക​ളി​ലും മ​ധ്യ​ക​ർ​ണാ​ട​ക​യി​ലെ ഹാ​സ​നി​ലും തെ​ക്ക​ൻ ക​ർ​ണാ​ട​ക​യി​ലെ ചാ​മ​രാ​ജ് ന​ഗ​റി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ

ബം​ഗ​ളൂ​രു ന​ഗ​ര​മ​ട​ക്കം ബാ​ക്കി എ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഴ​ക്കൊ​പ്പം ഇ​ടി​യും മി​ന്ന​ലും പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടകിൽ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ
[masterslider id="10"]

Related posts