ന്യൂഡൽഹി: നിയന്ത്രണരേഖ മറികടന്ന് പാകിസ്താനിലേക്ക് കടന്ന നാഗ്പൂർ സ്വദേശിയെ ഇന്ത്യക്ക് കൈമാറി പാകിസ്താൻ. കാർഗിലിലെ ഹണ്ടർമാൻ ഗ്രാമത്തിൽ നിന്നാണ് ഇവർ അതിർത്തികടന്നത്. മെയ് 14നായിരുന്നു സംഭവം. മകനെ ഹോട്ടലിൽ ഉപേക്ഷിച്ച് ഇവർ അതിർത്തി കടക്കുകയായിരുന്നു. പിന്നാലെ അതിർത്തിയിൽ വെച്ച് സുനിതയെ പാകിസ്താൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് പാകിസ്താൻ റേഞ്ചേഴ്സ് സുനിതയെ ബി.എസ്.എഫിന് കൈമാറി. സുനിതയെ തിരിച്ചെത്തിക്കുന്നതിനായി അമൃത്സറിലേക്ക് ഒരു ഓഫീസറുടേയും രണ്ട് കോൺസ്റ്റബിൾമാരുടേയും നേതൃത്വത്തിൽ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്. യുവതിയെ പൊലീസ് ചോദ്യം ചെയ്യുന്നതിനൊപ്പം ചാരപ്രവൃത്തിയിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും. പാകിസ്താൻ പൗരൻമാരുമായി സുനിത…
Read MoreDay: 26 May 2025
ഓപ്പറേഷൻ സിന്ദൂരിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി നടി പ്രീതി സിന്റ; ഒരു കോടി രൂപ നൽകി
ജയ്‌പൂർ : ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യൂ വരിച്ച സൈനികരുടെ ഭാര്യമാർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ. സൈനിക വിധവകളെയും കുട്ടികളെയും സഹായിക്കാൻ 1.10 കോടി രൂപയാണ് സംഭാവന ചെയ്‌തത്. ഇന്ത്യൻ ആർമിയുടെ സൗത്ത് വെസ്റ്റേൺ കമാൻഡിലെ ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷനാണ് താരം 1.10 കോടി രൂപ സംഭാവന നൽകിയത്. വിധവകളെ ശാക്തീകരിക്കുകയും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്‌ക്കുകയും ചെയ്യുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നാണ് പ്രീതി അഭിപ്രായപ്പെട്ടത്. ജയ്പൂരിൽ നടന്ന സംഭാവന ചടങ്ങിൽ സൗത്ത്…
Read Moreഫാസ്ടാഗ് സംവിധാനത്തിൽ വൻ മാറ്റം വരുന്നു; ഒരു തവണ പണമടച്ചാൽ ഒരു വർഷം പരിധിയില്ലാതെ സഞ്ചരിക്കാം
ന്യൂഡൽഹി: ഒറ്റ തവണ പണമടച്ചാൽ ദേശീയപാതകളിലൂടെ പരിധിയില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്ന പുതിയ ടോൾ നയം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഫാസ്ടാഗുകൾക്ക് അനുവൽ പാസ് അനുവദിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഒറ്റത്തവണ 3,000 രൂപ നൽകിയാലാവും ഒരു വർഷത്തേക്ക് പരിധിയില്ലാതെ സഞ്ചരിക്കാൻ സാധിക്കുക.ഫാസ്ടാഗിൽ രണ്ട് തരം പേയ്മെന്റ് സംവിധാനം കൊണ്ടു വരാനാണ് കേന്ദ്രസർക്കാർ ഉദേശിക്കുന്നത്. ഒന്ന് അനുവൽ പാസ് സംവിധാനമാണ്. മറ്റൊന്ന് സഞ്ചരിച്ച ദൂരത്തിനനുസരിച്ച് ടോൾ നൽകുന്ന രീതി. ഇപ്രകാരമെങ്കിൽ 100 കിലോ മീറ്റർ സഞ്ചരിക്കുന്നതിന് 50 രൂപയാണ് ടോളായി നൽകേണ്ടി വരിക.നിലവിലുള്ള ഫാസ്ടാഗ് സംവിധാനത്തിൽ തന്നെ ഈ…
Read Moreലഡുവിനൊപ്പം ടൊമാറ്റോ സോസ് നൽകിയില്ല: മലയാളികളായ റെസ്റ്റാറന്‍റ് ജീവനക്കാർക്ക് മർദനം
ചെന്നൈ: ലഡുവിനൊപ്പം ടൊമാറ്റോ സോസ് നൽകിയില്ലെന്ന് ആരോപിച്ച് തമിഴ്‌നാട്ടിൽ മലയാളികളായ റെസ്റ്ററൻറ് ജീവനക്കാരെ മർദിച്ചതായി പരാതി. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ദീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുമ്പു പൈപ്പും, ചട്ടുകവും കൊണ്ടാണ് ആക്രമിച്ചത്.കടലൂർ ജില്ലയിലെ വൃദ്ധാചലത്തുള്ള ക്ലാസിക് കഫെ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ജീവനക്കാരെ മർദിച്ചത്. ലഡുവിനൊപ്പം സോസ് ഉപയോഗിക്കില്ലെന്ന് പറഞ്ഞതോടെ യുവാക്കളെ ആക്രമിക്കുകയായിരുന്നു.
Read Moreഗർഭം അലസി, ജീവിക്കാതെ ചത്തൂകൂടെയെന്ന് ഭര്‍ത്താവ്; മരണകാരണം വീഡിയോയിലൂടെ വെളിപ്പെടുത്തി, ജീവനൊടുക്കി നവവധു
ഉത്തർപ്രദേശ് : അമ്രീൻ ജഹാൻ എന്ന ഇരുപത്തി മൂന്നുകാരിയുടെ വിവാഹം കഴിഞ്ഞിട്ട് നാല് മാസം. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഭർതൃവീട്ടിൽ അനുഭവിച്ചത് ക്രൂര പീഡനം. ഒടുവിൽ മരണം. മരണകാരണം എന്താണെന്ന് കൃത്യമായി വീഡിയോയിൽ റെക്കോർഡ് ചെയ്തതിന് ശേഷമാണ് യുവതി ജീവിതം അവസാനിപ്പിച്ചത്. ഭർത്താവ്, ഭർതൃപിതാവും,സഹോദരിയും ചേര്‍ന്നാണ് തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് യുവതി വീഡിയോയിൽ ആരോപിക്കുന്നു. ഗർഭം അലസിപോയതിൻ്റെ പേരിൽ വീട്ടുകാർ ഉപദ്രവിച്ചിരുന്നതായും, താൻ കഴിക്കുന്ന ഭക്ഷണം ശരിയല്ലെന്ന് പറഞ്ഞതായും, ഇടയ്‌ക്കൊക്കെ തൻ്റെ മുറിയിലെ വൈദ്യതി ഒഴിവാക്കിയിരുന്നതായും യുവതി വെളിപ്പെടുത്തി. പോയി മരിച്ച്കൂടെ എന്നാണ് ഭർത്താവും…
Read Moreസംസ്ഥാനത്ത് മെയ് 28 വരെ മഴ തുടരും
ബംഗളൂരു: കർണാടകയിൽ മെയ് 28 വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ പ്രവചനം. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഗോവ- കൊങ്കൺ തീരത്ത് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റുമൂലമുള്ള ന്യൂനമർദം കാരണം തീരമേഖലയിൽ കനത്ത മഴ വരുംദിവസങ്ങളിൽ പ്രതീക്ഷിക്കുന്നുണ്ട്. മേയ് 27 വരെ ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട, ശിവമൊഗ്ഗ, ചിക്കമഗളൂരു, കുടക് എന്നീ ആറു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീര-മലനാട് മേഖലയിൽ കനത്ത മഴക്കും വെള്ളക്കെട്ടിനും സാധ്യതയുണ്ട്. ഗോവ- കൊങ്കൺ തീരങ്ങളിലും കിഴക്കൻ- മധ്യ…
Read Moreലിവർപൂൾ സർവലാശാലയുടെ ഇന്ത്യയിലെ ആദ്യ കാമ്പസ് ബംഗളൂരുവിൽ സ്ഥാപിക്കും
ബെംഗളൂരു : ലിവർപൂൾ സർവകലാശാലയുടെ ഇന്ത്യയിലെ ആദ്യ ക്യാമ്പസ് ബംഗളൂരുവിൽ തുടങ്ങും. യു.ജി.സിയുടെ അനുമതി ഇതിനായി ലഭിച്ചിട്ടുണ്ട്. വിദേശസർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ സ്ഥാപിക്കണമെന്ന നരേന്ദ്ര മോദി സർക്കാറിന്റെ നിർദേശമനുസരിച്ചാണ് യൂനിവേഴ്സിറ്റി ഇന്ത്യയിൽ ക്യാമ്പസ് സ്ഥാപിക്കുന്നത്. 2026-2027 വർഷത്തിൽ ക്യാമ്പസിൽ നിന്ന് വിദ്യാർഥികൾക്ക് പഠിക്കാനാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ നിയമം, ബിസിനസ്, ഹെൽത്ത് സയൻസ് തുടങ്ങിയ വിഷയങ്ങളിലെ കോഴ്സുകൾ ഉണ്ടാവും. ഇല്ലിനോയ്സ് ഇൻസ്റ്റിറ്റ്യൂറ്റ് ടെക്നോളജി, വിക്ടോറിയ യൂനിവേഴ്സിറ്റി, വെസ്റ്റേൺ യൂനിവേഴ്സിറ്റി തുടങ്ങിയ യൂനിവേഴ്സിറ്റികൾക്കെല്ലാം ഇന്ത്യയിൽ ക്യാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി യു.ജി.സി നൽകിയിട്ടുണ്ട്.
Read Moreബംഗളൂരുവിൽ മെയ് മാസത്തിൽ പെയ്തത് റെക്കോഡ് മഴ
ബംഗളൂരു: നഗരത്തിൽ മെയ് മാസത്തിൽ പെയ്തത് റെക്കോഡ് മഴയെന്ന് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ. മെയ് ഒന്ന് മുതൽ 26 വരെയുള്ള കാലയളവിൽ 307.9മില്ലി മീറ്റർ മഴയാണ് നഗരത്തിൽ പെയ്തിറങ്ങിയത്. ഇതാദ്യമായാണ് മെയിൽ ഇത്രയും മഴ ബംഗളൂരുവിൽ പെയ്യുന്നത്. ഇതിന് മുമ്പ് 2023 മെയിലായിരുന്നു ബംഗളൂരുവിൽ ഏറ്റവും കൂടുതൽ മഴ പെയ്തത്. 305 മില്ലി മീറ്റർ മഴയാണ് അന്ന് പെയ്തത്. 2022ൽ 207.4 മില്ലി മീറ്റർ, 2017 241.9 മില്ലി മീറ്റർ, 2018ൽ 239.8 മില്ലി മീറ്റർ എന്നിങ്ങനെയാണ് ബംഗളൂരുവിൽ മെയ് മാസത്തിൽ പെയ്ത മഴയുടെ…
Read More18 ബി.ജെ.പി എം.എൽ.എമാരുടെ സസ്പെൻഷൻ പിൻവലിച്ച് സ്പീക്കർ
ബംഗളൂരു: 18 ബി.ജെ.പി എം.എൽ.എമാരുടെ സസ്പെൻഷൻ പിൻവലിച്ച് കർണാടക സ്പീക്കർ യു.ടി ഖാദർ. ഞായറാഴ്ചയാണ് സസ്പെൻഷൻ പിൻവലിച്ച് കൊണ്ടുള്ള തീരുമാനം പുറത്ത് വന്നത്. ഇതോടെ നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ ഇവർക്ക് പങ്കെടുക്കാനാവും. മാർച്ച് 21നാണ് സ്പീക്കർ ആറ് മാസത്തേക്ക് എം.എൽ.എമാരെ സസ്പെൻഡ് ചെയ്തത്. ബജറ്റ് സമ്മേളനത്തിനിടെ ചെയറിനോട് മോശമായി പെരുമാറിയതിനായിരുന്നു നടപടി. മന്ത്രി കെ.എൻ രാജണ്ണക്കെതിരായ ഹണിട്രാപ്പ് കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് എം.എൽ.എമാർ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം സ്പീക്കർ യു.ടി ഖാദർ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, പാർലമെന്ററികാര്യമന്ത്രി എച്ച്.കെ പാട്ടീൽ,…
Read Moreപഹൽഗാം ഭീകരാക്രമണ ഇരയുടെ മകന് സൗജന്യമായി ബി.കോം സീറ്റ് അനുവദിച്ച് ബംഗളൂരു കോളേജ്
ബംഗളൂരു: കശ്മീർ – പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവുവിൻ്റെ മകൻ അഭിജയക്ക് ബംഗളൂരുവിലെ കോളജിൽ സൗജന്യ ബിരുദ സീറ്റ് അനുവദിച്ചു. ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയുടെ അഭ്യർഥന പരിഗണിച്ച് ആർ.വി കോളജാണ് അഭിജയക്ക് ബി.കോം സീറ്റ് അനുവദിച്ചത്. പി.യു.സി പരീക്ഷയിൽ 97 ശതമാനം മാർക്ക് വിദ്യാർഥി നേടിയിരുന്നു. ഈ നേട്ടം ആഘോഷിക്കാൻ കുടുംബം കശ്മീരിലേക്ക് പോയപ്പോഴായിരുന്നു ഭീകരാക്രമണം നടന്നത്. കോഴ്സ് ഫീസ് സൗജന്യമാക്കിയതിന് പുറമെ, അഭിജയക്ക് താമസവും ഭക്ഷണവും അനുവദിച്ചു.
Read More