ഉത്തർപ്രദേശ് : അമ്രീൻ ജഹാൻ എന്ന ഇരുപത്തി മൂന്നുകാരിയുടെ വിവാഹം കഴിഞ്ഞിട്ട് നാല് മാസം. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഭർതൃവീട്ടിൽ അനുഭവിച്ചത് ക്രൂര പീഡനം. ഒടുവിൽ മരണം. മരണകാരണം എന്താണെന്ന് കൃത്യമായി വീഡിയോയിൽ റെക്കോർഡ് ചെയ്തതിന് ശേഷമാണ് യുവതി ജീവിതം അവസാനിപ്പിച്ചത്.
ഭർത്താവ്, ഭർതൃപിതാവും,സഹോദരിയും ചേര്‍ന്നാണ് തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് യുവതി വീഡിയോയിൽ ആരോപിക്കുന്നു.
ഗർഭം അലസിപോയതിൻ്റെ പേരിൽ വീട്ടുകാർ ഉപദ്രവിച്ചിരുന്നതായും, താൻ കഴിക്കുന്ന ഭക്ഷണം ശരിയല്ലെന്ന് പറഞ്ഞതായും, ഇടയ്‌ക്കൊക്കെ തൻ്റെ മുറിയിലെ വൈദ്യതി ഒഴിവാക്കിയിരുന്നതായും യുവതി വെളിപ്പെടുത്തി.
പോയി മരിച്ച്കൂടെ എന്നാണ് ഭർത്താവും അദ്ദേഹത്തിൻ്റെ സഹോദരിയും നിരന്തരം ചോദിച്ചിരുന്നതെന്നും യുവതി പറയുന്നു.
തൻ്റെ ചികിത്സയുടെ ആവശ്യത്തിനായി ഭർതൃ വീട്ടുകാർ പണം നൽകിയിരുന്നെനും, ചെലവഴിച്ച പണം തിരികെ നൽകാൻ അവർ ആവശ്യപ്പെട്ടെന്നും അവർ പറയുന്നു. എങ്ങനെ ഈ പണം തിരിച്ചു കൊടുക്കുമെന്ന് എനിക്കറിയില്ല.മരിക്കുമ്പോൾ എന്ത് സംഭവിക്കുമെന്നും അറിയില്ല, എന്നാൽ ഇപ്പോഴുള്ളതിനേക്കാൾ സമാധാനം എനിക്ക് ലഭിക്കും.
മരണത്തിന് മുൻപായി യുവതി പങ്കുവെച്ച വീഡിയോയിൽ ഇത്രയും കാര്യങ്ങളാണുള്ളത്. അതെസമയം സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനും എതിരെ യുവതിയുടെ പിതാവ് സലിം പൊലീസിൽ പരാതി നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]