പന്തയം വച്ചുള്ള ചുംബനം, വിവാഹവേദിയിൽ വഴി പിരിഞ്ഞ് ദമ്പതികൾ

വിവാഹച്ചടങ്ങ് നടന്നുകൊണ്ടിരിക്കെ യുവാവും യുവതിയും വേര്‍പിരിഞ്ഞു. പൂമാല ചാര്‍ത്തി ഇരുവരും വേദിയില്‍ തൊട്ടടുത്ത കസേരകളില്‍ ഇരുന്ന ശേഷം വരന്‍ വധുവിനെ ചുംബിച്ചതാണ് കാരണം. ഉടന്‍തന്നെ വധു എണീറ്റ് പോയി പോലീസ് സ്റ്റേഷനില്‍ പരാതി പറയുകയായിരുന്നു. പരസ്യമായി ചുംബിച്ചതാണ് കാരണമെന്ന് വധു പറഞ്ഞു. അതേസമയം വരന്റെ ബന്ധുക്കള്‍ പറയുന്നത് മറ്റൊന്നാണ്. തന്നെ പരസ്യമായി ചുംബിച്ചാല്‍ 1500 രൂപ തരാമെന്ന് വധു പന്തയം വെച്ചെന്നാണ് അവർ പറയുന്നത്. തര്‍ക്കത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ സമൂഹവിവാഹച്ചടങ്ങിലാണ് സംഭവം. 28നായിരുന്നു ചടങ്ങ്. ഉത്തര്‍പ്രദേശിലെ സാംബാലിലാണ് സംഭവം.

Read More

കർണാടകയും ഉത്തർപ്രദേശും പങ്കിടുന്നത് ശക്തമായ ബന്ധം; യോഗി ആദിത്യനാഥ്

ബെംഗളൂരു : കർണാടകയും ഉത്തർപ്രദേശും ശക്തമായ ബന്ധമാണ് പങ്കിടുന്നതെന്ന് വ്യാഴാഴ്ച ബെംഗളൂരു സന്ദർശിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വെൽനസ് ആൻഡ് നാച്ചുറോപ്പതി റിട്രീറ്റ് സെന്ററായ ‘എസ്ഡിഎം ക്ഷേമവന’ ഉദ്ഘാടനം ചെയ്ത ശേഷം ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു യുപി മുഖ്യമന്ത്രി. “വീരേന്ദ്ര ഹെഗ്ഗഡെ (ബിജെപി രാജ്യസഭാംഗം) ധർമ്മാധികാരി എന്ന നിലയിൽ പരമ്പരാഗത ചികിത്സാ രീതികൾ അവതരിപ്പിച്ചുവെന്ന് ആദിത്യനാഥ് പറഞ്ഞു, ബജ്രംഗ് ബലിയുടെ (കർണ്ണാടകയെ ഹനുമാന്റെ ജന്മസ്ഥലമായി പരാമർശിച്ച്) ശ്രമഫലമായാണ് രാമസേതു’ നിർമ്മിച്ചത്. ഐടി ഹബ്ബ് എന്ന് അറിയപ്പെടുന്ന ബെംഗളൂരു…

Read More

താമര വാടുന്നു… സമാജ്‌വാദി പാര്‍ട്ടിയുടെ നരേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ ജയിച്ചു.

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ദേശീയ നേതൃത്വത്തേയും ഞെട്ടിച്ച്‌ രണ്ട് ലോക്സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് ബിജെപി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂരില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ നരേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ ജയിച്ചു. 59613 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എസ്പിയുടെ നരേന്ദ്ര പ്രതാപ് സിംഗ് ജയിച്ചത്‌. രണ്ടിടത്തും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെട്ടിവെച്ച പണം നഷ്ടമായി. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ്‌ മൂന്ന്‍ ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. യോഗി അഞ്ചു തവണ ഇതേ മണ്ഡലത്തില്‍ നിന്ന്…

Read More

ഉത്തർപ്രദേശിലും ബിഹാറിലും ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും രണ്ടു നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്‌. യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച ഒഴിവിലേക്ക് ഗൊരഖ്പുരിലും, ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ രാജിവെച്ച ഒഴിവിലേക്ക് ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ബീഹാറില്‍ ആര്‍ജെഡി എംപിയുടെ മരണത്തെ തുടര്‍ന്നാണ് അറാറിയ ലോക്‌സഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുപിയില്‍ എസ്.പി, ബിജെപി സ്ഥാനാര്‍ഥികള്‍ തമ്മിലാണ് കനത്ത പോരാട്ടം നടക്കുന്നത്. ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള വിശാല മഹാ സഖ്യവും ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള…

Read More
Click Here to Follow Us