സ്പൈഡര്‍മാന്റെ വേഷത്തിൽ ബൈക്കിൽ അഭ്യാസ പ്രകടനം; കേസെടുത്ത് പോലീസ് 

ന്യൂഡൽഹി : ദേശീയ പാതയില്‍ ബൈക്ക് അഭ്യാസം നടത്തിയ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്.

സ്പൈഡര്‍മാന്റെ വേഷം ധരിച്ചെത്തിയ രണ്ട് പേരാണ് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയത്.

ആദിത്യ എന്ന 20കാരനും 19 കാരിയായ അഞ്ജലിയ്ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.

നജാഫ്ഗഡ് സ്വദേശികളാണ് ഇരുവരും.

ഇവര്‍ ബൈക്കില്‍ അഭ്യാസം നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

സ്‌പൈഡര്‍മാന്റെ വേഷം ധരിച്ച ഇവര്‍ ഹെല്‍മെറ്റ് ധരിക്കാതെയാണ് ബൈക്കില്‍ സഞ്ചരിച്ചത്.

ബൈക്കിന് നമ്പര്‍ പ്ലേറ്റും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെപ്പറ്റി വിശദമായി അന്വേഷണം നടത്തിവരികയാണ്.

ഹെല്‍മെറ്റ്, മിറര്‍, ലൈസന്‍സ്, നമ്ബര്‍ പ്ലേറ്റ് എന്നിവയില്ലാതെ അപകടകരമായ രീതിയില്‍ ബൈക്കോടിച്ചതിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts