ചാമരാജനഗറിൽ തിങ്കളാഴ്ച റീ പോളിങ്

ബെംഗളൂരു : ചാമജാരനഗർ മണ്ഡലത്തിൽ ഗ്രാമവാസികൾ അടിച്ചുതകർത്ത പോളിങ് ബൂത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ. തിങ്കളാഴ്ചയാണ് റീ പോളിങ്. ഹാനൂർ താലൂക്കിൽപ്പെടുന്ന എം.എം. ഹിൽസിലെ ഇന്ദിഗനത്ത ഗ്രാമത്തിലെ ഗവ. ലോവർ പ്രൈമറി സ്കൂളിൽ ഒരുക്കിയ പോളിങ് സ്റ്റേഷനാണ് വെള്ളിയാഴ്ച വോട്ടെടുപ്പിനിടെ തകർത്തത്.

  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ

ഇ.വി.എം. മെഷിനും പോളിങ് സാമഗ്രികളും നശിപ്പിച്ചിരുന്നു. പ്രദേശത്ത് വികസനമെത്താത്തതിന്റെ പേരിൽ ഗ്രാമവാസികൾ വോട്ട് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു. റവന്യു-പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ തീരുമാനത്തിൽനിന്ന് പിന്തിരിയാൻ പ്രേരിപ്പിച്ചതിനെത്തുടർന്ന് ഒരു വിഭാഗം വോട്ടു ചെയ്യാൻവന്നു. ഈ സമയം മറുവിഭാഗം ആക്രമണമഴിച്ചുവിടുകയായിരുന്നു. ഇതോടെ വോട്ടെടുപ്പ് മുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts