നഗരത്തിൽ കനത്ത മഴ;നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലായി.

ബെംഗളൂരു: നഗരത്തിൽ കനത്ത മഴയെ തുടന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും വീടുകളിൽ വെള്ളം കയറുകയും ചെയ്തു . ശിവാജിനഗർ, അശോക് നഗർ, ഇന്ദിരാ നഗർ, കോട്ടൺ പേട്ട്, ബിന്നി മിൽ റോഡ്, മിനർവ സർക്കിൾ, ജെസി റോഡ്, ഈജിപുര, ടാറ്റ സിൽക്ക് ഫാം, വിവി പുരം എന്നിവിടങ്ങളിലും വെള്ളക്കെട്ടിൽ മുങ്ങി.

ബൃഹത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) നിന്നും ലഭ്യമായ വിവരങ്ങൾ പ്രകാരം 103.5 മില്ലിമീറ്റർ മഴ പെയ്ത നാഗരഭാവി, 120.5 മില്ലിമീറ്റർ മഴ പെയ്ത ഹംപി നഗർ, 127.5 മില്ലിമീറ്റർ മഴ ലഭിച്ച ദൊഡ്ഡനെക്കുണ്ടി, 137 മില്ലിമീറ്റർ മഴ ലഭിച്ച വിവി പുരം എന്നിങ്ങനെയാണ് അതിശക്തമായ മഴ ലഭിച്ച ചില പ്രദേശങ്ങൾ.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

നിരവധി ട്വിറ്റർ ഉപയോക്താക്കൾ വെള്ളക്കെട്ടിന്റെ വീഡിയോകൾ സമൂഹമാധ്യമത്തിലൂടെ പങ്കിട്ടിരുന്നു , വെള്ളക്കെട്ടിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നത് മൂലം വാഹനങ്ങളുടെ എഞ്ചിനുകളിൽ വെള്ളം കയറി നിരവധി വാഹനങ്ങൾക്കു കേടുപാടുകളും സംഭവിച്ചു. ബെംഗളൂരുവിൽ കനത്ത മഴ പെയ്യുമ്പോൾ വെള്ളപ്പൊക്കം തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കാത്തതിന് ബിബിഎംപി പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്. 2021 ലെ മൺസൂൺ സീസണിന്റെ തുടക്കത്തിൽ, മഴയെ നേരിടാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ഉറപ്പുനൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
[masterslider id="10"]

Related posts