ബെംഗളൂരുവിലെ ദീപാവലി ആഘോഷങ്ങൾക്ക് മങ്ങലേല്പിച്ചു മഴ

ബെംഗളൂരു: നവംബർ 4 ന് വൈകുന്നേരം ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് ദീപാവലി ആഘോഷങ്ങൾക്ക് മങ്ങലേറ്റു. പക്ഷേ, അതിലും പ്രധാനമായി, മഴ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും വെള്ളകെട്ടിനും ഇടയാക്കി. തെക്ക്, പടിഞ്ഞാറ്, മഹാദേവപുര മേഖലകളിൽ ശരാശരി 100 മില്ലീമീറ്ററിലധികം കനത്ത മഴ ലഭിച്ചെങ്കിലും മറ്റ് ഭാഗങ്ങളിൽ മിതമായ ആയ രീതിയിലാണ് മഴ പെയ്തത്. യെലഹങ്ക, ബൊമ്മനഹള്ളി, ദാസറഹള്ളി സോണുകളിൽ മഴയുമായി ബന്ധപ്പെട്ട പരാതികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

മിനർവ സർക്കിൾ, വി.വി. പുരം, സിറ്റി ബെഡ് ലേഔട്ട്, ശങ്കരപുരം, ടാറ്റ സിൽക്ക് ഫാം, സൗത്ത് ഡിവിഷനിലെ ഈജിപുര. വി.വി. പുരത്ത് എന്നിവിടങ്ങളിൽ 137 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കർണാടകയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം. അടുത്ത രണ്ട് ദിവസങ്ങളിൽ (നവംബർ 8 രാവിലെ 8.30 ന് അവസാനിക്കുന്നു), സാമാന്യം ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
[masterslider id="10"]

Related posts