വായിൽ ചത്ത എലിയുമായി കർഷകരുടെ പ്രതിഷേധം

ചെന്നൈ: കവേരി നദീജല തര്‍ക്കത്തെ തുടർന്ന് ബെംഗളൂരുവില്‍ ബന്ദ് തുടരുന്നതിനിടെ തമിഴ്നാട്ടിലും പ്രതിഷേധവുമായി കര്‍ഷകര്‍. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കര്‍ഷകര്‍ വായില്‍ ചത്ത എലിയെ തിരുകി പ്രതിഷേധിച്ചു. നാഷണല്‍ സൗത്ത് ഇന്ത്യൻ റിവര്‍ ഇന്റര്‍ലിങ്കിങ് ഫാര്‍മേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അയ്യക്കണ്ണിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കാവേരി തടത്തിലെ നിലവിലെ വിള നശിക്കാതിരിക്കാൻ കര്‍ണാടക കൂടുതല്‍ വെള്ളം അനുവദിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കഴിഞ്ഞ ദിവസം ഇതേ കര്‍ഷകര്‍ കൈയില്‍ മണ്‍ചട്ടിയേന്തി പ്രതിഷേധിച്ചിരുന്നു. അര്‍ധനഗ്നരായി മണ്‍ചട്ടി കൈയിലേന്തിയായിരുന്നു അയ്യക്കണ്ണന്റെ തന്നെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ തിങ്കളാഴ്ച പ്രതിഷേധിച്ചത്. ഇതിനുപുറമേ മറീന…

Read More

തമിഴ്നാടിന് ഒക്ടോബർ 15 വരെ പ്രതിദിനം നൽകേണ്ടത് 3000 ഘനയടി ജലം

ബെംഗളുരു: കാവേരി പ്രശ്നം രൂക്ഷമായതിനെ തുടർന്നുള്ള ബെംഗളുരു ബന്ദിനിടെ തമിഴ്നാടിന് 18 ദിവസത്തേക്ക് 3000 ഘനയടി ജലം വീതം വിട്ടു കൊടുക്കാൻ കാവേരി നദീജല നിയന്ത്രണ സമിതി നിർദേശിച്ചു. കൃഷ്ണഗിരിയിലെ ബിലിഗുണ്ടലു അണക്കെട്ടിൽ നിന്ന് നാളെ മുതൽ ഒക്ടോബർ 15 വരെ ജലം നൽകാനാണ് നിർദേശം. ഇന്നലെ നടന്ന സമിതി യോഗത്തിൽ 12500 ഘനയടി ജലം കൂടി നൽകാൻ തമിഴ്നാട് ആവശ്യപ്പെട്ടു. എന്നാൽ ജലം നൽകാനുള്ള സാഹചര്യമല്ല അണക്കെട്ടുകളിലേതെന്ന് കർണാടക വാദിച്ചതോടെയാണ് നിലവിൽ പ്രതിദിനം നൽകുന്ന 5000 ഘനയടി 3000 ആയി കുറച്ചത്.

Read More

തമിഴ്നാടുമായി വെള്ളം പങ്കിടാൻ കഴിയില്ല; മുഖ്യമന്ത്രി സിദ്ധരാമയ്യ 

ബെംഗളൂരു: കാവേരി നദിതട അണക്കെട്ടുകളിൽ ആവശ്യത്തിനു വെള്ളമില്ലെന്നതു ചൂണ്ടിക്കാട്ടി, തമിഴ്‌നാടുമായി വെള്ളം പങ്കിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്നാടിനു കുടിവെള്ളം, വിളകൾ, വ്യാവസായിക ആവശ്യങ്ങൾ എന്നിവയ്‌ക്ക് വെള്ളം വിട്ടുനൽകുന്നത് സംസ്ഥാനത്ത് ജലക്ഷാമത്തിന് ഇടയാക്കുമെന്നതിനാൽ വിഷയത്തിൽ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. വിട്ടുനൽകാൻ ഞങ്ങൾക്ക് വെള്ളമില്ല. കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്ല്യുഎംഎ) ഉത്തരവ് പാലിക്കാത്തതിനെ കുറിച്ച് സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കും. വെള്ളം വിട്ടുനൽകണമെങ്കിൽ 106 ടിഎംസിയാണ് (തൗസന്റ് മില്യൻ ക്യൂബിക് ഫീറ്റ്) വേണ്ടത്. 53 ടിഎംസി ജലലഭ്യത മാത്രമേയുള്ളൂ. കുടിവെള്ള ആവശ്യങ്ങൾക്ക്…

Read More

മലിനജലം കുടിച്ച് 13 പേർ ആശുപത്രിയിൽ

ബെംഗളൂരു : ചിത്രദുർഗ ജില്ലയിലെ കവടിഗരെഹട്ടി ആശ്രയ ലേഔട്ടിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് 13 പേർ ചികിത്സയിൽ. വെള്ളിയാഴ്ച വൈകിട്ടാണ് പൊതുപൈപ്പുകളിൽനിന്ന് കുടിവെള്ളം ശേഖരിച്ച 13 പേർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരുടേയും നിലഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. പൊട്ടിയ പൈപ്പുകൾക്കുള്ളിലൂടെ മലിനജലം കുടിവെള്ളത്തിൽ കലർന്നെന്നാണ് പ്രാഥമിക നിഗമനം. വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ബെംഗളൂരുവിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഗ്രാമത്തിലേക്ക് ടാങ്കറിൽ കുടിവെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കി. ജില്ലാ ആരോഗ്യ ഓഫീസർ ഡോ. ആർ. രംഗനാഥിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രത്യേക…

Read More

മലിനജലം കുടിച്ച് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

ബെംഗളൂരു: ചിത്രദുർഗയിൽ മാലിന്യം കലർന്ന വെള്ളംകുടിച്ച് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു കൈമാറി. ജില്ലയിലെ കവടിഗരഹട്ടി, സിദ്ധനഹള്ളി ഗ്രാമങ്ങളിൽ ഇതുവരെ ആറുപേരാണ് മരിച്ചത്. നൂറോളംപേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ചിത്രദുർഗ ജില്ലാ ആശുപത്രി സന്ദർശിച്ച ഗുണ്ടുറാവു ജില്ലാ സർജൻ ബസവരാജിനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. ആശുപത്രിയിൽ വേണ്ടത്ര ചികിത്സകൾ ഒരുക്കാത്തതിന്റെ പേരിൽ ഡോ. ബസവരാജിനെതിരേ പരാതി ഉയർന്നിരുന്നു. മുനിസിപ്പാലിറ്റി വിതരണം ചെയ്ത കുടിവെള്ളം കുടിച്ചാണ് ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സംഭവത്തിൽ ലോകായുക്ത അന്വേഷണം നടന്നുവരുകയാണ്.

Read More

മലിന ജലം കുടിച്ച് മരണനിരക്ക് ഉയരുന്നു;അന്വേഷണത്തിനു പ്രത്യേക സംഘം 

ബെംഗളൂരു:ചിത്രദുർഗയിലെ കാവടിഗാരഹട്ടി ഗ്രാമത്തിൽ മലിനജലം കുടിച്ചു മരിച്ചവരുടെ എണ്ണം ഉയർന്നതിനു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക സംഘത്തെ നിയോഗിച്ചു. ജലവിതരണ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം ഗ്രാമം സന്ദർശിച്ചു സാമ്പിളുകൾ ശേഖരിക്കുകയും ആശുപത്രിയിൽ കഴിയുന്നവരുമായി സംസാരിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം ഗ്രാമത്തിലെ ബന്ധുവീട്ടിൽ എത്തിയ ദാവനഗരെ സ്വദേശി പ്രവീൺ(25) കൂടി മരിച്ചതോടെയാണു മരണസംഖ്യ ഉയർന്നത്.  ദാവനഗരെയിലെ വീട്ടിൽ എത്തിയതിനു പിന്നാലെ ഛർദ്ദിയും വയറിളക്കവും ബാധിച്ചാണ് പ്രവീൺ മരിച്ചത്. 78 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ടാങ്കറുകളിൽ എത്തിച്ച കുടിവെള്ളത്തിൽ മാലിന്യം കലർന്നതാണ്…

Read More

മലിനജലം കുടിച്ച് 14 പേർ ആശുപത്രിയിൽ

ബെംഗളൂരു :ബീദർ ജില്ലയിൽ മാലിന്യം കലർന്ന വെള്ളംകുടിച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട 14 പേരെ ജില്ലയിൽ പ്രവേശിപ്പിച്ചു. ബരിദാബാദിലാണ് സംഭവം. മന്ത്രിമാരായ ഈശ്വർ ഖന്ദ്രെ, റഹിംഖാൻ എന്നിവർ ആശുപത്രിയിലെത്തി ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. ഗ്രാമത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യം കലർന്നതെങ്ങനെയെന്ന് അന്വേഷിച്ചുവരികയാണെന്ന് മന്ത്രിമാർ അറിയിച്ചു. കഴിഞ്ഞദിവസങ്ങളിലാണ് വെള്ളംകുടിച്ച 14 പേർക്ക് ആണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കഴിഞ്ഞ ജൂണിൽ ബീദറിൽ മാലിന്യം കലർന്ന വെള്ളംകുടിച്ച് ഇരുപതിലേറെ പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

Read More

ചലഞ്ചിന്റെ ഭാഗമായി അമിതമായി വെള്ളം കുടിച്ച ടിക് ടോക് താരം ആശുപത്രിയിൽ 

ടോറോണ്ടോ: ഫിറ്റനസ് ചലഞ്ചിന്റെ ഭാഗമായി അമിതമായി വെള്ളം കുടിച്ച ടിക് ടോക് താരം ആശുപത്രിയിൽ. കനേഡിയൻ ടിക് ടോക് താരമായ മിഷേൽ ഫെയർബേണിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിതമായി വെള്ളം ഉള്ളിൽ ചെന്നതോടെ മിഷേലിന്റെ ശരീരത്തിലെ സോഡിയത്തിന്റെ അംശം കുറയുകയായിരുന്നു. വൈറലായ 75 ഹാർഡ് എന്ന ഫിറ്റനസ് ചലഞ്ചാണ് മിഷേൽ ഏറ്റെടുത്തത്. 75 ദിവസം വെള്ളം കുടിച്ചാണ് പിന്തുടരേണ്ടത്. ദിവസവും 45 മിനിറ്റ് വർക്കൗട്ടും മദ്യവും കൊഴുപ്പേറിയ ഭക്ഷണങ്ങളും ഒഴിവാക്കിയിട്ടുള്ള ഭക്ഷണക്രമവും ചലഞ്ചിന്റെ ഭാഗമാണ്. ദിവസവും ഏതെങ്കിലും പുസ്തകത്തിന്റെ പത്തു പേജുകൾ വായിക്കാനും നിർദ്ദേശമുണ്ട്. എന്നാൽ…

Read More

വെള്ളച്ചാട്ടത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ഉഡുപ്പി വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു. ശരത് കുമാർ എന്ന യുവാവാണ് മരിച്ചത്. ബൈന്ദൂർ ജില്ലയിലെ കൊല്ലൂർ താലൂക്കിലാണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉഡുപ്പി ജില്ലയിൽ കനത്ത മഴയാണ്. ശരത് കുമാർ (23) വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. ഈ സമയം കാൽ വഴുതി വീഴുകയും വീഴുന്ന ദൃശ്യം മറ്റൊരു യുവാവിന്റെ മൊബൈലിൽ പതിഞ്ഞിരുന്നു. കൊല്ലൂരിനടുത്ത് അരസിനഗുണ്ടി വെള്ളച്ചാട്ടത്തിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്ക് കാറിൽ എത്തിയതായിരുന്നു ഈ യുവാവ്.

Read More

മംഗളുരു – തിരുവനന്തപുരം മാവേലി എക്സ്പ്രസ്സ്‌ ട്രെയിനിൽ ചോർച്ച

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് മാവേലി എക്സ്പ്രസ്സ് ട്രെയിനില്‍ വൻ ചോര്‍ച്ച. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനാണ് മഴ പെയ്തതോടെ ചോര്‍ന്നൊലിച്ചത്. സെക്കൻ്റ് എസി കോച്ചുകളിലടക്കം വെള്ളം കയറി.പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി. മംഗലാപുരം വിട്ട് ട്രെയിൻ കാസര്‍കോട് എത്തിയപ്പോഴായിരുന്നു സംഭവം. കനത്ത മഴ പെയ്തതോടെ ട്രെയിനിനുള്ളിലും ചോര്‍ന്ന് ഒലിക്കുകയായിരുന്നു. ട്രെയിനിനകത്ത് വെള്ളപ്പാെക്കം വന്നത് പോലെയായിരുന്നു അവസ്ഥയെന്ന് യാത്രക്കാര്‍ പറഞ്ഞു. അപ്പര്‍ ബെര്‍ത്തുകളില്‍ കയറിയിരുന്നാണ് യാത്രക്കാര്‍ വെള്ളത്തില്‍ നിന്നും രക്ഷപ്പെട്ടത്. സീറ്റിനടിയില്‍‌ സൂക്ഷിച്ചിരുന്ന ബാഗുകളും മറ്റു സാധനങ്ങളും വെള്ളം നനഞ്ഞു. ഇന്നലെ മംഗലാപുരത്തേക്ക് തിരിച്ചു…

Read More
Click Here to Follow Us