കാവേരി വിഷയത്തിൽ സംസ്ഥാനം പുനഃപരിശോധന ഹർജി നൽകും

ബെംഗളൂരു: കാവേരി വിഷയത്തിൽ സുപ്രീംകോടതിയിൽ കർണാടക പുനഃപരിശോധനാ ഹർജി നൽകും തമിഴ്നാടിന് കർണാടക 3000 ഘനയടി കാവേരിവെള്ളം വിട്ടുനൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹർജി നൽകുക. വിവിധ മേഖലയിലെ വിദഗ്ധരുമായി നടന്ന യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കാവേരി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് ഉത്തരവ് പാലിച്ചില്ലെങ്കിൽ കർണാടക നിയമപരമായ വിവിധ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗത്തിൽ. കർഷകർ, ദളിതർ, തൊഴിലാളികൾ, കന്നഡ അനുകൂല സംഘടനകൾ, സാമൂഹിക പ്രവർത്തകർ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. വെള്ളം വിട്ടുകൊടുക്കില്ല എന്നതു…

Read More

വായിൽ ചത്ത എലിയുമായി കർഷകരുടെ പ്രതിഷേധം

ചെന്നൈ: കവേരി നദീജല തര്‍ക്കത്തെ തുടർന്ന് ബെംഗളൂരുവില്‍ ബന്ദ് തുടരുന്നതിനിടെ തമിഴ്നാട്ടിലും പ്രതിഷേധവുമായി കര്‍ഷകര്‍. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കര്‍ഷകര്‍ വായില്‍ ചത്ത എലിയെ തിരുകി പ്രതിഷേധിച്ചു. നാഷണല്‍ സൗത്ത് ഇന്ത്യൻ റിവര്‍ ഇന്റര്‍ലിങ്കിങ് ഫാര്‍മേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അയ്യക്കണ്ണിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കാവേരി തടത്തിലെ നിലവിലെ വിള നശിക്കാതിരിക്കാൻ കര്‍ണാടക കൂടുതല്‍ വെള്ളം അനുവദിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കഴിഞ്ഞ ദിവസം ഇതേ കര്‍ഷകര്‍ കൈയില്‍ മണ്‍ചട്ടിയേന്തി പ്രതിഷേധിച്ചിരുന്നു. അര്‍ധനഗ്നരായി മണ്‍ചട്ടി കൈയിലേന്തിയായിരുന്നു അയ്യക്കണ്ണന്റെ തന്നെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ തിങ്കളാഴ്ച പ്രതിഷേധിച്ചത്. ഇതിനുപുറമേ മറീന…

Read More

തമിഴ്നാടിന് ഒക്ടോബർ 15 വരെ പ്രതിദിനം നൽകേണ്ടത് 3000 ഘനയടി ജലം

ബെംഗളുരു: കാവേരി പ്രശ്നം രൂക്ഷമായതിനെ തുടർന്നുള്ള ബെംഗളുരു ബന്ദിനിടെ തമിഴ്നാടിന് 18 ദിവസത്തേക്ക് 3000 ഘനയടി ജലം വീതം വിട്ടു കൊടുക്കാൻ കാവേരി നദീജല നിയന്ത്രണ സമിതി നിർദേശിച്ചു. കൃഷ്ണഗിരിയിലെ ബിലിഗുണ്ടലു അണക്കെട്ടിൽ നിന്ന് നാളെ മുതൽ ഒക്ടോബർ 15 വരെ ജലം നൽകാനാണ് നിർദേശം. ഇന്നലെ നടന്ന സമിതി യോഗത്തിൽ 12500 ഘനയടി ജലം കൂടി നൽകാൻ തമിഴ്നാട് ആവശ്യപ്പെട്ടു. എന്നാൽ ജലം നൽകാനുള്ള സാഹചര്യമല്ല അണക്കെട്ടുകളിലേതെന്ന് കർണാടക വാദിച്ചതോടെയാണ് നിലവിൽ പ്രതിദിനം നൽകുന്ന 5000 ഘനയടി 3000 ആയി കുറച്ചത്.

Read More

കാവേരി രക്ഷണ യാത്രയുമായി ബിജെപി

ബെംഗളൂരു: കാവേരി നദീജലം പങ്കിടുന്നതില്‍ സംസ്ഥാനത്തെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച്‌ കാവേരി രക്ഷണ യാത്രയുമായി ബിജെപി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡിഎംകെ അധികാരത്തിലുള്ളതിനാല്‍ തമിഴ്നാടിന് സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാവേരി നദീ ജലം വിട്ടുകൊടുക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പ ആരോപിച്ചു. മുഖ്യമന്ത്രി സിദ്ദരാമയ്യ തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയെപോലെയാണ് പെരുമാറുന്നത്. കാവേരി നദീ ജലവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മുഖ്യമന്ത്രി സിദ്ദരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും സുപ്രീം കോടതിയെ സമീപിക്കണമായിരുന്നു. നിലവിലെ സംസ്ഥാനത്തെ വരള്‍ച്ചാ സാഹചര്യം…

Read More

കുടിവെള്ള വിതരണം മുടങ്ങും 

ബെംഗളൂരു: അതിരൂക്ഷ മഴയിൽ ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് കുടിവെള്ള വിതരണം മുടങ്ങും. കാവേരി നദിയിൽ നിന്നാണ് ബെംഗളൂരു നഗരത്തിനു വേണ്ട കുടിവെള്ളം നിലവിൽ ശേഖരിക്കുന്നത്. കുടിവെള്ളം ശേഖരിക്കുന്ന പമ്പിങ് സ്റ്റേഷൻ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാലാണ് ഈ പ്രതിസന്ധിയെന്ന് അധികൃതർ അറിയിച്ചു. നാളെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സ്ഥലം സന്ദർശിക്കും. ബെംഗളൂരു വാട്ടർ സപ്ലേ ആൻഡ് സീവേജ് ബോർഡിൻ്റെ പമ്പിങ് സ്റ്റേഷനാണ് വെള്ളത്തിൽ മുങ്ങിയിരിക്കുന്നത്. കാവേരി നദിയിൽ നിന്ന് ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് മാണ്ഡ്യയിലെ ടികെ ഹള്ളി വാട്ടർ സപ്ലേ യൂണിറ്റ് വഴി പമ്പ് ചെയ്യുന്നത്.…

Read More

കാവേരിയെ വർഷങ്ങളായി ഏതെങ്കിലും ഭൗതിക രൂപത്തിലല്ല ആരാധിക്കുന്നത്, പ്രതിമ നിർമ്മാണം വിശ്വാസത്തെ കളങ്കപ്പെടുത്തും; മദർ കാവേരി പ്രതിമക്കെതിരെ പ്രതിഷേധം ശക്തം

ബെം​ഗളുരു: 125 അടി ഉയരത്തിൽ കെആർഎസ് അണക്കെട്ടിന് മുന്നിൽ മദർ കാവേരി പ്രതിമ സൃഷ്ട്ടിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മടിക്കേരിയിലെ തലക്കാവേരി മൂല സംരക്ഷണ രക്ഷണ വേദികകെ രം​ഗത്ത്. ഭൗതികമായൊരു രൂപത്തിലല്ല കാവേരിയെ വർഷങ്ങളായി ജനങ്ങൾ ആരാധിക്കുന്നത് അതിനാൽ ഇത്തരത്തിലുള്ലൊരു നീക്കം വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്ന് ഫോറം വ്യക്തമാക്കി. 1200 കോടിയുടെ ബൃഹത്തായ പദ്ധതിക്കാണ് സർക്കാർ മദർ കാവേരിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Read More

1200 കോടി മുടക്കി സർക്കാർ മദർ കാവേരി പ്രതിമ പണിതീർക്കുന്നതിന് പകരം പാവപ്പെട്ട തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണൂയെന്ന് കർഷകർ

ബെം​ഗളുരു: ഡിസ്നി ലാൻഡ് മാതൃകയിൽ വരാൻ പോകുന്ന മദർ ലാൻഡ് പ്രതിമ നിർമ്മാണത്തിനെതിരെ മണ്ഡ്യയിൽകർഷക പ്രതിഷേധം അതിരൂക്ഷം. കെആർഎസ് അണക്കെട്ടിന് തന്നെ ഇത്തരം പദ്ധതി അപകടമാണെന്നും കർഷകർ വാദിക്കുന്നു.അനധികൃത ക്വാറികളുടെ പ്രവർത്തനത്തിന് മറയിടാനാണ് ഇത്തരം പദ്ധതിയെന്നും കർഷകർ പറയുന്നു. ഏകദേശം 2 വർഷം കൊണ്ട് വൃന്ദാവൻ ​ഗാർഡന് സമീപം 300 ഏക്കറിൽ, 1200 കോടി ചിലവിൽ നിർമ്മാണം പൂർത്തിയാക്കാനാണ് സർക്കാർ പദ്ധതി.

Read More
Click Here to Follow Us