കുടിവെള്ള വിതരണം മുടങ്ങും 

ബെംഗളൂരു: അതിരൂക്ഷ മഴയിൽ ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് കുടിവെള്ള വിതരണം മുടങ്ങും. കാവേരി നദിയിൽ നിന്നാണ് ബെംഗളൂരു നഗരത്തിനു വേണ്ട കുടിവെള്ളം നിലവിൽ ശേഖരിക്കുന്നത്. കുടിവെള്ളം ശേഖരിക്കുന്ന പമ്പിങ് സ്റ്റേഷൻ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാലാണ് ഈ പ്രതിസന്ധിയെന്ന് അധികൃതർ അറിയിച്ചു. നാളെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സ്ഥലം സന്ദർശിക്കും.

  അമിത് ഷായും നിര്‍മ്മലാ സീതാരാമനും ഇന്ന് കേരളത്തില്‍

ബെംഗളൂരു വാട്ടർ സപ്ലേ ആൻഡ് സീവേജ് ബോർഡിൻ്റെ പമ്പിങ് സ്റ്റേഷനാണ് വെള്ളത്തിൽ മുങ്ങിയിരിക്കുന്നത്. കാവേരി നദിയിൽ നിന്ന് ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് മാണ്ഡ്യയിലെ ടികെ ഹള്ളി വാട്ടർ സപ്ലേ യൂണിറ്റ് വഴി പമ്പ് ചെയ്യുന്നത്. മെഷീൻ പുനരാരംഭിക്കാനുള്ള ശ്രമം തുടരുകയാണ്. സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us